ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ക്രമേക്കേട് നടന്നെന്ന് സുപ്രീംകോടതി. റിട്ടേണിംഗ് ഓഫീസർക്കെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തുകയും ചെയ്തു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടന്നതായി കോടതി നീരിക്ഷിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ രേഖകളും ഇന്ന് തന്നെ രജിസ്ട്രാർ ജനറലിന് കൈമാറണെമന്ന് കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ആം ആദ്മി ( എ എ പി) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവൃത്തിയാണ് റിട്ടേണിംഗ് ഓഫീസർ ചെയ്തത് എന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരത്തിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും റിട്ടേണിംഗ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതl പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ ക്യാമറയിലേക്ക് നോക്കുന്നതും ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതും വീഡിയോയിൽ കാണാമെന്നും കോടതl പറഞ്ഞു.
'' ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവൃത്തിയാണ് റിട്ടേണിംഗ് ഓഫീസർ ചെയ്തത്. അദ്ദേഹം ബാലറ്റ് പേപ്പറുകൾ നശിപ്പിച്ച് കളഞ്ഞത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റിട്ടേണിംഗ് ഓഫീസർ ക്യാമറയിലേക്ക് നോക്കുന്നതും ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഇത്തരത്തിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല, അയാളെ പ്രോസിക്യൂട്ട് ചെയ്യണം. '' ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചു.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എ എ പി കൗൺസിലർ കുൽദീപ് കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ പഞ്ചാബ് - ഹരിയാനം ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കുൽദീപിന്റെ നീക്കം.
ഹൈക്കോടതി കഴിഞ്ഞ ദിവസം ചണ്ഡീഗഡ് ഭരണകൂടത്തിന് ഉൾപ്പെടെ നോട്ടീസ് അയച്ചിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 36 വോട്ടുകളിൽ 8 വോട്ടുകൾ അസാധു ആയതിന് പിന്നാലെയആണ് ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചത്. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നും റിട്ട. ജഡ്ജിയുടെ മോൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.












Click it and Unblock the Notifications