• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശീയ തലം വിടാതെ ചന്ദ്രബാബു നായിഡു, ലക്ഷ്യം 1996ലെ നേട്ടം, 2002ലെ മാസ്റ്റര്‍ സ്‌ട്രോക്കും പരിഗണന

ദില്ലി: ദേശീയ തലത്തില്‍ ചന്ദ്രബാബു നായിഡു ഏറ്റവും ശക്തമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും 25 സീറ്റുള്ള ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരുനേതാവ് ഇത്ര ശക്തമായ ഒരു പ്രതിപക്ഷത്തിനായി എന്തിന് ശ്രമിക്കുന്നു എന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ മുന്‍കൂട്ടി കണ്ട ചില കാര്യങ്ങളാണ് ഉള്ളത്. നായിഡു ഇതില്‍ വിജയിക്കുമെന്നും സൂചനയുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടും ചന്ദ്രബാബു നായിഡു പ്രതിപക്ഷ സഖ്യത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. ബിജെപി തകരുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് അദ്ദേഹം. അതേസമയം ഫലം വന്നതിന് ശേഷമുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി നടപ്പാക്കും. പ്രതിപക്ഷ നിര ബിജെപിക്ക് മുന്നില്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള തന്ത്രമാണ് ഇത്. കെസിആറിനെ വരെ ഒപ്പം കൂട്ടാമെന്ന് നായിഡു വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ തലത്തില്‍ പിടിച്ചുനില്‍ക്കാന്‍

ദേശീയ തലത്തില്‍ പിടിച്ചുനില്‍ക്കാന്‍

ചന്ദ്രബാബു നായിഡു ദേശീയ തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. പ്രധാനമായും ദേശീയ തലത്തില്‍ അദ്ദേഹം അപ്രസക്തനാവുന്നു എന്ന തോന്നല്‍ എന്‍ഡിഎയില്‍ ഉണ്ടായിരുന്നു. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി കരുത്തനാണെന്ന് അറിഞ്ഞിട്ടും നായിഡു പോരാട്ടത്തിന് നില്‍ക്കുന്നത് അതുകൊണ്ടാണ്. എക്‌സിറ്റ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമാക്കി ഉണ്ടാക്കിയതാണെന്ന് മുന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയം വെച്ച് നായിഡു പറയുന്നു.

കോണ്‍ഗ്രസിന് ഗുണമാകും

കോണ്‍ഗ്രസിന് ഗുണമാകും

കോണ്‍ഗ്രസിന് നായിഡുവിന്റെ നീക്കം കാര്യമായി ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് അടുക്കാന്‍ സാധിക്കാതിരുന്ന പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് ഇവര്‍ തമ്മില്‍ ധാരണയായത് നായിഡുവിന്റെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ഇല്ലാതായാല്‍ കോണ്‍ഗ്രസിന് ഇതിനെ ഗുണം പൂര്‍ണമായും ലഭിക്കും.

1996 ഫോര്‍മുല

1996 ഫോര്‍മുല

ചന്ദ്രബാബു നായിഡു താന്‍ മുമ്പ് ചെയ്ത അതേ ഫോര്‍മുലയാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 1996 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു ഐക്യമുന്നണിക്ക് നേതൃത്വം നല്‍കിയിരുന്നു. 13 പാര്‍ട്ടികള്‍ മുന്നണിയില്‍ അണിനിരത്തുന്നതില്‍ മുന്നില്‍ നിന്നത് നായിഡുവായിരുന്നു. കേന്ദ്രം ഐക്യ മുന്നണി ഭരിക്കുകയും ചെയ്തു. എച്ച്.ഡി ദേവഗൗഡയും ഐകെ ഗുജറാളും പ്രധാനമന്ത്രിമാരായതിന് പിന്നിലും നായിഡുവിന്റെ ശ്രമങ്ങളായിരുന്നു.

ബിജെപിയെ വീഴ്ത്തും

ബിജെപിയെ വീഴ്ത്തും

എന്‍ഡിഎയില്‍ താന്‍ ഒറ്റപ്പെട്ടെന്ന് നായിഡു പാര്‍ട്ടി അംഗങ്ങളോട് സൂചിപ്പിച്ചിരുന്നു. മോദി അമിത് ഷാ സഖ്യത്തിന്റെ സ്വാധീനത്തില്‍ മറ്റാര്‍ക്കും മുന്നണിയില്‍ ആധിപത്യം ഉണ്ടായിരുന്നില്ല. ഇത് നായിഡുവടക്കമുള്ള ചൊടിപ്പിച്ചിരുന്നു. അവസരം വന്നപ്പോള്‍ പ്രത്യേക പദവിയുടെ പേരില്‍ ചന്ദ്രബാബു നായിഡു മുന്നണി വിടുകയും ചെയ്തു. ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ് നായിഡുവിന് നന്നായറിയാം. അതുപയോഗിച്ചാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ നടത്തുന്നത്.

2002ലെ തന്ത്രം

2002ലെ തന്ത്രം

2002ല്‍ എപിജെ അബ്ദുള്‍ കലാമിന്റെ രാഷ്ട്രപതിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ടിഡിപി അധ്യക്ഷന്‍. അതുകൊണ്ട് എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് മുന്നണിയിലേക്ക് നായിഡു കൊണ്ടുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആന്ധ്രയില്‍ ജഗന്‍ മോഹനോട് പരാജയപ്പെട്ടാലും അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരില്ല. പകരം മകന്‍ ലോകേഷിനെ പ്രതിപക്ഷ നേതാവാക്കാനാണ് സാധ്യത. ദില്ലിയില്‍ നിന്ന് രാഷ്ട്രീയം കളിക്കാനാണ് നായിഡുവിന്റെ ശ്രമം. അതേസമയം എന്‍ഡിഎയ്ക്ക് സീറ്റ് കുറഞ്ഞാലും ചിലപ്പോള്‍ അവിടേക്ക് നായിഡു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

English summary
chandrababu naidu hoping to become a national leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X