Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനെ തൊടാനൊരുങ്ങി ചാന്ദ്രയാന്‍-3, ഭ്രമണപഥത്തിലേക്ക് ഇന്ന് പ്രവേശിക്കും

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഇതിനോടകം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ചന്ദ്രയാന്‍-3 ഇതിനോടകം പിന്നിട്ട് കഴിഞ്ഞു. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ലൂണാര്‍ ഓര്‍ബിറ്റ് ഇഞ്ചക്ഷന്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍-3 വിക്ഷേപിച്ച ശേഷം പ്രശ്‌നങ്ങളൊന്നുമില്ല. ഓഗസ്റ്റ് 23ന് ചന്ദ്രന്റെ പ്രതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നും ഇസ്രൊ പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് ഭൂമിയുടെ ഭ്രമണപഥം വിട്ട പേടകം ഇപ്പോള്‍ ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാന്‍സ് ലൂണാര്‍ പഥത്തിലാണ്. ഇനി സഞ്ചാരപഥം താഴ്ത്തിയാണ് ചന്ദ്രനുമായി അടുപ്പിക്കുക. ഇതോടെ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലാവും. ചന്ദ്രനിലെ ഏറ്റവും അടുത്ത പ്രതലത്തിലെ പ്ലാസ്മയുടെ സാന്ദ്രത പേടകം പരിശോധിക്കും. ഇയോണ്‍സിന്റെയും ഇലക്ട്രോണ്‍സിന്റെയും സാന്ദ്രതയാണ് പരിശോധിക്കുക.

chandrayaan-3

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ലക്ഷ്യങ്ങളും ഇസ്രോ വിശദീകരിച്ചു. ചന്ദ്രനിലെ തണുപ്പേറിയ പോളാര്‍ മേഖലയിലെ പ്രതലത്തിലെ തെര്‍മല്‍ ഘടകങ്ങളുടെ അളവും പേടകം എടുക്കുന്നുണ്ട്. ചന്ദ്രന്റെ ചലനശക്തിയെ മനസ്സിലാക്കാനുള്ള ദൗത്യം കൂടിയായിട്ടാണ് ചന്ദ്രയാന്‍-3യെ ഇസ്രോ കാണുന്നത്. അതേസമയം ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെ ടെലിമെട്രി ട്രാക്കിംഗ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ചാണ് സഞ്ചാരപഥം താഴ്ത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക.

അതേസമയം ചന്ദ്രന്റെ ആകര്‍ഷണവലയത്തിലാകുന്നതോടെ പേടകം പിന്നെ അതിന്റെ ബലത്തിലായിരിക്കും ചന്ദ്രനെ ഭ്രമണം ചെയ്യുക. വളരെ നിര്‍ണായകമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകത്തെ താഴ്ത്തുന്ന പ്രക്രിയ. ഓഗസ്റ്റ് 17ന് പേടകത്തില്‍ നിന്ന് ലാന്‍ഡറിനെ വേര്‍പെടുത്തും. പിന്നീട് ലാന്‍ഡര്‍ സ്വയം മുന്നോട്ട് പോകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാന്‍ഡിംഗിനുള്ള ഒരുക്കങ്ങളായിരിക്കും പിന്നീടുള്ള ഒരാഴ്ച്ചക്കാലം നടക്കും.

23ന് വൈകീട്ട് ആറ് മണിക്ക് മുമ്പായിട്ടായിരിക്കും ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ഇതിന് മുമ്പുള്ള ഘട്ടങ്ങള്‍ വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഏറ്റവും ശ്രദ്ധിച്ച് ചെയ്യേണ്ട പ്രക്രിയയാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറച്ച് കൊണ്ടുവരും. നൂറ് കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയും, മുപ്പത് കിലോമീറ്റര്‍ അടുത്തുമുള്ള ഭ്രമണപഥത്തില്‍ ലാന്‍ഡര്‍ പ്രവേശിക്കും. അതിന് ശേഷമാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. അതേസമയം ചന്ദ്രദൗത്യം കഴിഞ്ഞാല്‍ സൂര്യനെ കുറിച്ച് പഠിക്കാനാണ് ഏജന്‍സി ശ്രമിക്കുകയെന്ന് ഇസ്രോ ചെയര്‍മാന്‍ സോമനാഥ് പറഞ്ഞു. ആദിത്യ എല്‍-1 മിഷന്‍ അതിനായിട്ടുള്ളതാണെന്നും, മുന്നൊരുക്കം നടത്തുന്നുണ്ടെന്നും സോമനാഥ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+