Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തനറിവുകളുടെ കേതാരമാകട്ടെ

ഇന്ത്യയുടെ ആകാശ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍-3 ലെ വിക്രം ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ലോകത്തിന് മുന്നില്‍ ഒരടി ഉയര്‍ന്നുനില്‍ക്കുന്നു നാം. ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ ശാസ്ത്ര സമൂഹം നടത്തുന്ന ബഹിരാകാശ പര്യവേക്ഷണത്തില്‍ ചരിത്രപരമായ അധ്യായം കുറിച്ചിരിക്കുകയാണിവിടെ. ആയിരത്തിലധികം വരുന്ന ശാസ്ത്രജ്ഞരുടെ അഹോരാത്രമുള്ള കഠിന പ്രയത്‌നത്തിന്റെയും ആബാലവൃദ്ധം ഇന്ത്യക്കാരുടെ മോഹത്തിന്റെയും ഫലമാണിത്.

2019ല്‍ ചന്ദ്രയാന്‍-2വിനുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍-3ന് വഴിവെട്ടിയത്. വീഴ്ചകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാന്‍ ഇല്ല എന്ന നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ലോകം നോക്കി നില്‍ക്കെ ഇന്ത്യ ചന്ദ്രനെ മുത്തമിട്ടത് വരും നാളുകളിലെ ബൃഹദ് പര്യവേക്ഷണത്തിന് ആവേശം പകരുമെന്ന് തീര്‍ച്ച. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്റിങ് നടത്തിയത് എന്നതാണ് ഈ ദൗത്യത്തിന്റെ മേന്മ.

chandrayaan

ചന്ദ്രയാന്‍-1, മംഗള്‍യാന്‍, അസ്‌ട്രോസാറ്റ് എന്നീ വന്‍ വിജയങ്ങള്‍ക്ക് ശേഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈവരിച്ച പുതിയ നേട്ടം ഓരോ ഇന്ത്യക്കാരനും മേനി നടക്കാന്‍ അവസരം നല്‍കുന്നു. ചന്ദ്രയാന്‍-2വിന്റെ പരാജയത്തിന് ശേഷം നാലാം വര്‍ഷം തന്നെ ലക്ഷ്യം നേടാന്‍ സാധിച്ചത് നിസാര കാര്യമല്ല. ചന്ദ്രയാന്‍-3ന്റെ വിജയം ലോക സമൂഹത്തിന് അറിവിന്റെ കേതാരമാകട്ടെ എന്ന് കൂടി പ്രത്യാശിക്കാം.

ബുധനാഴ്ച വൈകീട്ട് ചന്ദ്രയാന്‍ ദൗത്യം വിജയകരമായെങ്കിലും വിക്രം ലാന്‍ഡറിന്റെ റാംപ് തുറന്ന് പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങിയതോടെയാണ് ശാസ്ത്ര സമൂഹത്തിന് ശ്വാസം നേരെ വീണത്. ചന്ദ്രോപരിതലത്തില്‍ അശോകസ്തംഭവും ഐഎസ്ആര്‍ഒയുടെ ചിഹ്നവും പ്രഗ്യാന്‍ റോവര്‍ പതിച്ചതോടെ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലോക നേതാക്കളും ജനങ്ങളും പ്രശംസ കൊണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ മൂടുകയാണിപ്പോള്‍. ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അതുല്യ വിജയം നേടിയ ശാസ്ത്രജ്ഞരെ കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തില്‍ നിന്നുള്ള ഓരോ വിവരങ്ങളും കൗതുകവും പുത്തനറിവും സമ്മാനിക്കുന്നതാകും. ആദ്യമായിട്ടാണ് ഒരു മനുഷ്യനിര്‍മിത വസ്തു ഈ മേഖലയില്‍ എത്തുന്നത്. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും ലോസര്‍ ഇന്‍ഡ്യൂസ്ഡ് സ്‌പെക്ട്രോസ്‌കോപ്പുമാണ് പ്രഗ്യാനിലുള്ളത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളെ കുറിച്ചും ദക്ഷിണധ്രുവത്തിലെ പാറകള്‍, മണ്ണ് എന്നിവയെ കുറിച്ചുമുള്ള പഠനമാണ് ലക്ഷ്യം. ദക്ഷിണധ്രുവത്തിലുണ്ടെന്ന് കരുതുന്ന മൂലകങ്ങളുടെ അളവ് തിട്ടപ്പെടുത്താന്‍ പ്രഗ്യാന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഭൂമിയിലെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചന്ദ്രയാന് സാധിക്കുമെന്നും കരുതാം.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിലാണ് നാസ. റോബോട്ടിനെ ചന്ദ്രനിലിറക്കി ചൈന നാല് വര്‍ഷം മുമ്പേ നടക്കുന്നുണ്ട്. ജപ്പാന്‍, യൂറോപ്പ് തുടങ്ങി മിക്ക ശക്തികളും വാനലോകത്തെ അത്ഭുതങ്ങള്‍ തേടിയുള്ള യാത്രകള്‍ തുടരുകയാണ്. റഷ്യയുടെ ലുണ പരാജയപ്പെട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ചന്ദ്രയാന്‍-3 ലക്ഷ്യം കണ്ടിരിക്കുന്നത് എന്നതും എടുത്തുപറയണം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നേടിയ വിജയത്തിന്റെ നേട്ടം ഇന്ത്യക്കാരില്‍ മാത്രം ഒതുങ്ങുന്നില്ല. മാനവ സമൂഹത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ജാജ്വല്യമാര്‍ന്ന ഓര്‍മ സമ്മാനിക്കുന്നതാകട്ടെ എക്കാലത്തും ചന്ദ്രയാന്‍-3ന്റെ വിജയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+