കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയില്‍ ഓം ഉപയോഗിക്കുന്നതിനെതിരെ മുസ്ലീം പുരോഹിതര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിന് മുന്നോടിയായി വിവാദവുമായി മുസ്ലീം പുരോഹിതര്‍ രംഗത്ത്. യോഗയുമായി ബന്ധപ്പെട്ട് വേദ മന്ത്രങ്ങളും ഓംകാരവും മുഴക്കുന്നതിനെതിരെയാണ് ഒരുസംഘം മുസ്ലീം പുരോഹിതര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ യോഗ ദിനവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. യോഗ ദിനത്തില്‍ യോഗ അവതരിപ്പിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. സര്‍ക്കുലര്‍ ലഭിച്ച സ്ഥാപനങ്ങള്‍ യോഗയമുമായി നിര്‍ബന്ധമായും സഹകരിക്കേണ്ടതുണ്ട്.

yoga

എന്നാല്‍ രാജ്യത്തെ മതേതരത്തിന് പോറലേല്‍പിക്കുന്നതാണ് ഇത്തരത്തിലുള്ള സര്‍ക്കുലറെന്ന് മുസ്ലീം പുരോഹിതര്‍ പറയുന്നു. ഓംകാരവും വേദ മന്ത്രങ്ങളും ഒരുവിഭാഗം മതത്തിന്റെ മാത്രമാണ്. മറ്റുമതവിശ്വാസികള്‍ക്ക് അത് ഉപയോഗിക്കാന്‍ ബുദ്ധമുട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ഷഫീഖ് ഖാസ്മി എന്ന മുസ്ലീം പുരോഹിതന്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കുലറിനെ ന്യായീകരിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍ രംഗത്തെത്തി. യോഗയുടെ ഭാഗമായിട്ടുള്ളതാണ് ഇത്തരം മന്ത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അത് ഉപയോഗിക്കാന്‍ ബുദ്ധമുട്ടുള്ളവര്‍ ഉപയോഗിക്കേണ്ടെന്നും പ്രശ്‌നം അതോടെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷമാണ് ഇന്റര്‍നാഷണല്‍ യോഗ ദിനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്നും യോഗ നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു.

English summary
Chanting of Mantras and Om on Yoga Day, Muslim Clerics Flay Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X