ചന്നിയുടെ വിവാദ പരാമര്‍ശം; രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണെന്ന് യോഗി, ഭരിക്കാന്‍ അനുവദിക്കരുതെന്ന് മോദി
ലക്‌നൗ: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ 'യുപി, ബിഹാര്‍ കെ ഭയ്യാ' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസും പഞ്ചാബ് മുഖ്യമന്ത്രിയും വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് ബി ജെ പി. പഞ്ചാബ് മുഖ്യമന്ത്രിയുടെ പരാമര്‍ശം ബിഹാറിലെയും യു പിയിലെയും ജനങ്ങള്‍ക്ക് എതിരാണെന്നാണ് ബി ജെ പി പ്രചരിപ്പിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശമെന്ന് ചരണാജിത് സിംഗ് ചന്നി പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരാമര്‍ശം രാഷ്ട്രീയ നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി. 'ഗാന്ധിയുടെയും നെഹ്റുവിന്റെയും പേരില്‍ പാര്‍ട്ടി ആവര്‍ത്തിച്ച് രാജ്യത്തെ ഒറ്റിക്കൊടുത്തു.' കോണ്‍ഗ്രസിനെയും ചരണ്‍ജിത് സിംഗ് ചന്നിയെയും വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം, പഞ്ചാബില്‍ പ്രചാരണത്തിലാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് നാക്കു പിഴച്ചത്. യുപി-ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നാണ് ചന്നി പ്രസംഗത്തില്‍ പറഞ്ഞത്. പ്രിയങ്ക ഗാന്ധി പഞ്ചാബികളുടെ മരുമകളാണ്. അവരൊരിക്കലും യുപിക്കാരെയോ ബീഹാറികളെയോ പഞ്ചാബില്‍ കടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ചന്നി പറഞ്ഞു. എന്നാല്‍ ഇത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനത്തിനാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ നാണംകെട്ട പരാമര്‍ശമാണ് ചന്നി നടത്തിയതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒരു വ്യക്തിക്കെതിരെയോ ഒരു വിഭാഗത്തിനെതിരെയോ നടത്തുന്ന പരാമര്‍ശങ്ങളെ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെതിരെ രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്ര മോദി ഇതിന് മറുപടി നല്‍കിയത്. ദില്ലിയില്‍ നിന്നുള്ള കുടുംബം കൈ കൊട്ടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മോദിയുടെ മറുപടി. ഗുരു ഗോവിന്ദ് സിംഗ് ജനിച്ചത് എവിടെയാണ്? ബീഹാറിലെ പാറ്റ്‌നയിലാണ്. ഗുരു ഗോവിന്ദ് സിംഗിനെ പഞ്ചാബില്‍ നിന്ന് പുറത്താക്കുമോ? ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന മാനസികാവസ്ഥയുള്ളവരെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാന്‍ അനുവദിക്കരുതെന്നും മോദി പറഞ്ഞു.
Recommended Video
ചന്നിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് ഈ രാജ്യത്തെ വിഭജിക്കാനാണ് നോക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഉത്തര്‍പ്രദേശ്, ബീഹാര്‍ ജനങ്ങളെ അപമാനിക്കുമ്പോള്‍, പ്രിയങ്ക തൊട്ടടുത്തുണ്ട്. പരാമര്‍ശത്തിന് ചിരിയോടെ കൈയ്യടിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയാണോ കോണ്‍ഗ്രസ് യു പിയെയും രാജ്യത്തെയും വികസിപ്പിക്കുകയെന്നും മാളവ്യ ചോദിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് മാളവ്യ പറഞ്ഞു.












Click it and Unblock the Notifications