Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെതിരെ ഖലിസ്ഥാന്‍ ആരോപണം, പ്രധാനമന്ത്രി അന്വേഷിക്കാന്‍ ഉത്തരവിടണം, നിര്‍ദേശിച്ച് ചന്നി

ദില്ലി: പഞ്ചാബില്‍ യുപി-ബീഹാര്‍ സ്വദേശികളെ പ്രവേശിപ്പിക്കരുതെന്ന പരാമര്‍ശം വിവാദമായി നില്‍ക്കുന്നതിനിടെ പുതിയ നിര്‍ദേശം ഉന്നയിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. ആംആദ്മി പാര്‍ട്ടിക്കെതിരെയാണ് നീക്കം. അരവിന്ദ് കെജ്രിവാളിനെതിരായ ഖലിസ്ഥാന്‍ പരാമര്‍ശം അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചന്നി. വിഘടനവാദത്തിന് കെജ്രിവാള്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു മുന്‍ എഎപി നേതാവായ കുമാര്‍ വിശ്വാസ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ വിശ്വാസിന്റെ വീഡിയോ ബിജെപി ഷെയര്‍ ചെയ്തിരുന്നത്. കെജ്രിവാളിന് പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുകയോ അതല്ലെങ്കില്‍ ഖലിസ്ഥാനികളും പ്രധാനമന്ത്രിയാവാനോ ആണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരുന്നു.

1

കെജ്രിവാളിന്റെ പേര് പറയാതെയായിരുന്നു കുമാര്‍ വിശ്വാസിന്റെ ആരോപണം. വിഘടനവാദത്തിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ജനതയ്ക്ക് വലിയ വില നല്‍കേണ്ടി വന്നതാണ്. ഓരോ പഞ്ചാബിയുടെ ആശങ്കയും പ്രധാനമന്ത്രി പരിഹരിക്കണമെന്നും ചന്നി ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷമായ എഎപിക്കെതിരെയുള്ള കടുത്ത പരാമര്‍ത്തിലൂടെ അവരെ ഒതുക്കാനാംണ് കോണ്‍ഗ്രസിന്റെ ശ്രമം. താന്‍ അതിഥി തൊഴിലാളികളെ കുറിച്ച് പറഞ്ഞ കാര്യം വളച്ചൊടിച്ചതാണ്. താന്‍ ഉദ്ദേശിച്ചത് എഎപിയെയും ബിജെപിയെയും ആണെന്ന് ചന്നി പറഞ്ഞു. അതേസമയം വിശ്വാസിന്റെ പരാമര്‍ശം കാരണം കെജ്രിവാളും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

എഎപി നേരത്തെ ആരോപണത്തിന് പിന്നാലെ വിശ്വാസിനെതിരെ രംഗത്ത് വന്നിരുന്നു. കുമാര്‍ വിശ്വാസ് നുണകള്‍ പ്രചരിപ്പിക്കുകയാണ്. അരവിന്ദ് കെജ്രിവാളിനെതിരായ പരാമര്‍ശങ്ങള്‍ വന്ന സമയം കൂടി പരിഗണിക്കണം. തിരഞ്ഞെടുപ്പ് കാലത്തെ പുകമറ സൃഷ്ടിക്കുന്ന ആരോപണം മാത്രമാണിതെന്ന് എഎപി പറഞ്ഞു. കെജ്രിവാള്‍ വിഘടനവാദിയാണെങ്കില്‍ എന്തിനാണ് കുമാര്‍ വിശ്വാസം ദീര്‍ഘകാലം എഎപിയില്‍ നിന്നതെന്ന് രാഘവ് ഛദ്ദ ചോദിച്ചു. സുരക്ഷാ ഏജന്‍സികളെ വിശ്വാസിന് ഇത്രയും കാലം സമീപിക്കാമായിരുന്നു. രാജ്യസഭയിലേക്ക് നിങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍, ഇത്തരം പ്രചാരണങ്ങളൊക്കെ തനിയെ വരുമെന്നും വിശ്വാസിനെ വിമര്‍ശിച്ച് രാഘവ് ഛദ്ദ വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്രിവാളിനെതിരെ രംഗത്ത് വന്നു. ഇവര്‍ പഞ്ചാബിനെ വിഭജിക്കാമെന്ന് സ്വപ്‌നം കാണുനനവരാണ്. ഇവര്‍ അധികാരത്തില്‍ തുടരാനായി വിഘടനവാദികളുമായി ചേരാന്‍ മടിയില്ലാത്തവരാണ്. പാകിസ്താന്റെ അജണ്ടയില്‍ നിന്ന് യാതൊരു വ്യത്യാസവം ഇല്ലാത്തവരണ കെജ്രിവാളെന്നും മോദി കുറിച്ചു. കെജ്രിവാളും ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. താന്‍ ഈ ലോകത്തെ വളരെ നല്ല ഒരു തീവ്രവാദിയായിരിക്കും. അതും ആശുപത്രികളും സ്‌കൂളുകളും ജനങ്ങള്‍ക്കായി പണിയുന്ന തീവ്രവാദിയായിരിക്കും താനെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ വിഘടനവാദിയാണെങ്കില്‍ എന്തുകൊണ്ടാണ് മോദി അന്വേഷണത്തിന് ഉത്തരവിടാതിരുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+