ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ 71 ശതമാനം പോളിംഗ്; നക്സല്‍ ആക്രമണത്തിലും ബൂത്തിലെത്തി ജനങ്ങള്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദ്യ വോട്ടെടുപ്പില്‍ 71 ശതമാനം പോളിംഗ്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് നക്സലുകള്‍ പോളിംഗ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മണി മുതല്‍ മൂന്ന് മണി വരെ 10 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 8 മുതല്‍ അഞ്ച് വരെ ബാക്കിയുള്ള പത്ത് സീറ്റിലും പോളിംഗ് നടന്നു.
നക്സല്‍ ഭീഷണിയെ തുടര്‍ന്നാണ് വ്യത്യസ്ത സമയങ്ങളില്‍ പോളിംഗ് നടന്നത്. കനത്ത സുരക്ഷയായിരുന്നു പോളിംഗ് നടക്കുന്ന മേഖലയില്‍ ഉണ്ടായിരുത്. പോലീസും, സൈന്യവും എല്ലാ സുരക്ഷാ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76.47 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിംഗ്. പതിനെട്ട് സീറ്റിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ രണ്ട് മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന 20 സീറ്റില്‍ പന്ത്രണ്ടെണ്ണം പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. ഇരുപത് മണ്ഡലങ്ങളില്‍ 17 എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചവയാണ്. രണ്ടെണ്ണം ബിജെപിയുമാണ് വിജയിച്ചത്. 68 സീറ്റാണ് മൊത്തം കോണ്‍ഗ്രസ് ജയിച്ചത്. 90 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 15 വര്‍ഷത്തെ തുടര്‍ ഭരണത്തിന് ശേഷമായിരുന്നു ബിജെപിയെ കോണ്‍ഗ്രസ് വീഴ്ത്തിയത്.
അതേസമയം സുഖ്മ, നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍, ജില്ലകളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നക്സല്‍ ആക്രമണങ്ങളാണ് ഉണ്ടായത്. സുഖ്മയിലെ ചിതാങ്കുവ പോലീസ് സ്റ്റേഷന് പരിധിയില്‍ നക്സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ജില്ലയിലെ തൊണ്ടകര്മ ക്യാമ്പിന് സമീപം സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് സൈനികനും പരിക്കേറ്റു.
സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ സുരക്ഷാ സേനയും നക്സലുകളും ഏറ്റുമുട്ടി. നക്സലുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സംഘം ശക്തമായി തിരിച്ചടിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, കോണ്‍ഗ്രസ് എംപി ദീപക് ബെയ്ജ്, എന്നിവരുടെ മണ്ഡലങ്ങളെല്ലാം ആദ്യ ഘട്ട പോളിംഗില്‍ വരുന്നതാണ്. ബസ്തറിലെ 126 ഗ്രാമങ്ങളില്‍ ആദ്യമായി പോളിംഗ് ബൂത്ത് സ്ഥാപിക്കുകയും ചെയ്തു. നക്സല്‍ ബാധിത ജില്ലകളാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഇവിടെ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഇത്തവണ സ്ത്രീകളാണ് വോട്ടര്‍മാരില്‍ മുന്നില്‍ നിന്നത്. രണ്ടാം ഘട്ടം നവംബര്‍ 17നാണ്. ഡിസംബര്‍ മൂന്നിന് വോട്ടുകള്‍ എണ്ണും.
-
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില











Click it and Unblock the Notifications