ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും മാത്രമല്ല, ഇവരെ സൂക്ഷിക്കണം, ചെറുമീനുകള്‍ ഒരുപാടുണ്ട്!!
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് 70 സീറ്റിലേക്കുള്ള ഈ പോരാട്ടത്തിലെ നിര്‍ണായക ശക്തികള്‍. എന്നാല്‍ അതുകൊണ്ട് പോരാട്ടം അവസാനിക്കുന്നില്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ചെറുകക്ഷികള്‍ ഇവരുടെയെല്ലാം വഴി മുടക്കാനായി മുന്നിലുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി അടക്കമാണ് മത്സര രംഗത്തുള്ളത്.
ഛത്തീസ്ഗഡിലെ സ്വിംഗ് ബെല്ട്ടായ ബിലാസ്പൂരാണ് രണ്ടാം ഘട്ടത്തിലെ ശ്രദ്ധ മുഴുവന്‍. 25 മണ്ഡലങ്ങളാണ് ഈ ബെല്റ്റിലുള്ളത്. എങ്ങോട്ട് വേണമെങ്കിലും ചാഞ്ചാടാവുന്നതാണ് ഈ മേഖല. 2018ല്‍ കോണ്‍ഗ്രസ് തൂത്തുവാരിയെങ്കിലും ബിലാസ്പൂരിലെ പ്രകടനം അത്ര ആധികാരികമല്ലായിരുന്നു. അതേസമയം ബിജെപിയുടെ പ്രകടനം ബിലാസ്പൂരില്‍ ഭേദപ്പെട്ടതായിരുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 12 സീറ്റാണ് ബിലാസ്പൂര്‍ മേഖലയില്‍ നേടിയത്. എന്നാല്‍ സംസ്ഥാനത്താകെ തകര്‍ന്നിട്ടും ബിജെപി ഇവിടെ ഏഴ് സീറ്റ് നേടി.

ബിഎസ്പി രണ്ട് സീറ്റും, അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് മൂന്ന് സീറ്റും നേടി. ജോഗിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളിയായിരുന്നത്. ഇത്തവണ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ കരുത്ത് തെളിയിക്കാനുള്ള അവസരമാണ് ബിലാസ്പൂരില്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 75 സീറ്റില്‍ അധികം നേടുമെന്നാണ് ബാഗല് പറഞ്ഞത്. അതായത് 2018ന് മുകളില്‍ സീറ്റ് നേടുമെന്ന പ്രഖ്യാപനമായിരുന്നു ഇത്.
കൊവിഡ് സമയത്ത് അടക്കം ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധ്വാനിച്ചിരുന്നുവെന്ന് ബാഗല് പറയുന്നു. കര്‍ഷകരോ, തൊഴിലാളികളോ, ആദിവാസികളോ, വ്യാപാരികളോ, വ്യവസായികളോ ആരുമായി കൊള്ളട്ടെ അവരെ കൊവിഡിന്റെ സമയത്ത് ഞങ്ങള്‍ പിന്തുണച്ചിരുന്നു. എല്ലാവര്‍ക്കുമുള്ള പദ്ധതികള്‍ ഞങ്ങളുടെ കൈവശമുണ്ട്. അഞ്ച് വര്‍ഷത്തിനിടെ എല്ലാം നഷ്ടമായി എന്ന് പറയുന്ന ഒരാള്‍ പോലും സംസ്ഥാനത്തുണ്ടാവില്ലെന്നും ബാഗല് പറഞ്ഞു.
2018ല്‍ 90ല്‍ 68 സീറ്റും നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013ലെ ജിരാം ഘട്ടി മാവോയിസ്റ്റ് ആക്രമണത്തില്‍ നേതാക്കള്‍ നഷ്ടപ്പെട്ട് തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവന്നത് ബാഗേലാണ്. അതേസമയം ബിജെപി ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് മത്സരിക്കാന്‍ ഇറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഛത്തീസ്ഗഡില്‍ ബിജെപിയുടെ മുഖം. അതേസമയം ആദിവാസി വോട്ടുകള്‍ സാധാരണ കോണ്‍ഗ്രസിനാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ചെറു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനും അതുപോലെ ബിജെപിക്കും വെല്ലുവിളിയാണ്. ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ജോഗി, ഹമാര്‍ രാജ് പാര്‍ട്ടി, എഎപി എന്നിവര്‍ സംവരണ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഇവര്‍ ചെറിയ രീതിയില്‍ വോട്ടുകള്‍ അടര്‍ത്തിയാല്‍ തന്നെ നേട്ടം ബിജെപിക്കുണ്ടാവും. ജെസിസി വെല്ലുവിളിയാവാന്‍ സാധ്യതയുമുണ്ട്. അതേസമയം ക്ഷേമ പദ്ധതികളുടെ നേട്ടത്തിലും മികവിലുമാണ് ബാഗല് പ്രതീക്ഷ വെക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്ത്രീകള്‍ക്കും 15000 രൂപ വര്‍ഷത്തില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications