Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്ഭവന്റെ വാദങ്ങൾ പൊളിച്ച് ചെന്നൈ പോലീസ്; അസാധാരണ വാർത്താസമ്മേളനം

ചെന്നെ: രാജ്ഭവനെതിരെ ചെന്നൈ പോലീസിന്റെ അസാധാരണ വാർത്താസമ്മേളനം.ഡിജിപിയും ചെന്നൈ പോലീസ് കമ്മീഷ്ണറും ചേർന്നാണ് വാർത്താസമ്മേളനം നടത്തിയത്. രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.ദൃശ്യങ്ങളിൽ ഇപ്പോൾ അറസ്റ്റിലായ ഗറുക വിനോദ് മാത്രമാണ് ഉള്ളത്. ഒന്നിലേറെ അക്രമികൾ ഉണ്ടായിരുന്നെന്നായിരുന്നു രാജ്ഭവന്റെ വാദം.

chennai

ഇന്നലെ ഉച്ചയോടെയായിരുന്നു തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. രാജ്ഭവന് അരികിലേക്ക് ബൈക്കിലെത്തിയ ഗറുക വിനോദിനെ സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ യുവാവ് കൈയിൽ ഉണ്ടായിരുന്ന പെട്രോൾ ബോംബ് രാജ്ഭവന് നേരെ എറിയുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി തീ അണച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ പോലീസിനെതിരെ രാജ്ഭവൻ രംഗത്തെത്തുകയായിരുന്നു. പ്രതിക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയെത്തും അന്വേഷണം നടത്താതെ ധൃതിപിടിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും രാജ്ഭവൻ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറു ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയെങ്കിലും അതിന് മുൻപ് തന്നെ പ്രതിയെ പിടികൂടുകയാണ് പോലീസ് ചെയ്തത് എന്നും രാജ്ഭവൻ ആരോപിച്ചിരുന്നു. പ്രതിക്ക് പിന്നിൽ ഉള്ളവരെ രക്ഷിക്കാനുള്ള ഗൂഢശ്രമമാണ് പോലീസ് നടത്തിയതെന്നും രാജ്ഭവൻ ആരോപിച്ചിരുന്നു. പോലീസ് രാജ്ഭവന് നേരെയുള്ള ആക്രമണങ്ങൾ ഗൗരവത്തോടെ എടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുന്നതെന്നും രാജ്ഭവൻ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+