ചെന്നൈയെ കരയിച്ച് വീണ്ടും മഴ; ദുരിതം തീരുന്നില്ലേ... കരളലിയിക്കുന്ന കാഴ്ചകള്‍
ചെന്നൈ: കനത്ത മഴ ഒഴിഞ്ഞു എന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈ വാസികള്‍. എന്നാല്‍ ഇവരുടെ കഷ്ടപ്പാടിനും ദുരന്തങ്ങള്‍ക്കും ആക്കം കൂട്ടി കഴിഞ്ഞ ദിവസം വൈകീട്ടോടെ വീണ്ടും ശക്തമായ മഴതുടങ്ങി. തുടര്‍ച്ചയായി മഴപെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഉറപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയില്‍ തന്നെയാണ്.
ഇതിനിടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ ബസ് സര്‍വ്വീസ് താത്കാലികമായി തുടങ്ങിയിട്ടുണ്ട്. ബസ് സര്‍വ്വീസ് സൗജന്യമായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

ചെന്നൈ ദുരന്തം
ഒരു നൂറ്റാണ്ടിനിടെ ചെന്നൈയില്‍ ഉണ്ടായ ഏറ്റവും വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ആണ് രാജ്യം സാക്ഷ്യം വഹിച്ചത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോഴും വ്യക്തമല്ല.

ഭക്ഷണവും വെള്ളവും
ചിലര്‍ ജീവന് വേണ്ടി കേഴുന്നു. ജീവന് തിരിച്ചുകിട്ടിയവര്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി കേഴുന്നു. ചെന്നൈയിലെ ദൃശ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

വെള്ളം ഒഴിയാതെ
മഴ അല്പം വിട്ടുനിന്നെങ്കിലും നഗരത്തില്‍ എവിടേയും കാര്യമായി വെള്ളം ഒഴിഞ്ഞിട്ടില്ല. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളില്ലാത്തത് തന്നെയാണ് കാരണം.

കൊള്ള വില
വെള്ളത്തിനും ഭക്ഷണത്തിനും വലിയ ദൗര്‍ലഭ്യമാണ് അനുഭവിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കച്ചവടക്കാര്‍ കൊള്ള വിലയാണ് ആളുകളില്‍ നിന്ന് ഈടാക്കുന്നത് എന്ന പരാതി നേരത്തേ ഉയരുന്നുണ്ട്.

സൈന്യം
കര-നാവിക-വ്യോമ സേനയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും ആണ് ആളുകളെ രക്ഷപ്പെടുത്തുന്നത്.

താമസിയ്ക്കാനിടമില്ല
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷിച്ചുകൊണ്ടുവരുന്നവരെ പാര്‍പ്പിയ്ക്കാന്‍ പോലും ഇടമില്ലാത്ത സാഹചര്യമാണ് നിലവില്‍. റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമാണ് ആളുകള്‍ തിങ്ങിക്കഴിയുന്നത്.

പണമില്ല
വെള്ളം കയറിയപ്പോള്‍ ജീവനും കൊണ്ട് വീടുവിട്ടിറങ്ങിയവരുടെ കയ്യില്‍ കാര്യമായി പണമൊന്നും ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. മിക്ക എടിഎമ്മുകളും പ്രവര്‍ത്തിയ്ക്കുന്നില്ല.

വൈദ്യുതിയില്ല
വെള്ളം പൊങ്ങിയതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. ഇതോടെ രാതിയില്‍ ഇരുട്ടില്‍ കുടുങ്ങുകയാണ് ജനങ്ങള്‍. ചാര്‍ജ്ജ് ചെയ്യാന്‍ ആകാത്തതിനാല്‍ പലരുടേയും മൊബൈല്‍ ഫോണുകള്‍ ഓഫായിപ്പോയി.

ആശുപത്രി ദുരന്തം
ജനറേറ്റര്‍ നിശ്ചലമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഐസിയുവില്‍ ഉണ്ടായിരുന്ന രോഗികള്‍ മരിച്ച സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചു. ഈ വിഷയത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

പെട്രോള്‍ ക്ഷാമം
അടിയന്തര സഹായവുമായി കേരളത്തില്‍ നിന്നടക്കം പലഭാഗങ്ങളില്‍ നിന്ന് ഭക്ഷണവും മരുന്നുകളും ഒക്കെ എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ചെന്നൈയിലെത്തുന്ന പല വാഹനങ്ങളും ഇന്ധനം തീര്‍ന്ന് കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്താവളം
വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളംകയറിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടിരിയ്ക്കുകയായിരുന്നു. റണ്‍വേയില്‍ നിന്ന് ഒഴുകി നീങ്ങിയ ഒരു വിമാനത്തിന്റെ ചിത്രമാണിത്.

സര്‍വ്വീസ് തുടങ്ങി
മഴയുടെ ശക്തി കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഭാഗികമായി തുടങ്ങിയിട്ടുണ്ട്.

ബസ് സര്‍വ്വീസ്
വെള്ളം താഴ്ന്ന ചില പ്രദേശങ്ങളില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ബസ് സര്‍വ്വീസ് സൗജന്യമാകുമെന്ന് ജയലളിത അറിയിച്ചു.

കെഎസ്ആര്‍ടിസി
ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസും തുടങ്ങുന്നുണ്ട്. തിരുവനന്തപുരത്തേയ്ക്കും തൃശൂരിലേയ്ക്കും ഒരോ മണിക്കൂര്‍ ഇടവിട്ട് ബസ്സുകളുണ്ടാവും.

സോഷ്യല്‍ മീഡിയയുടെ തുണ
ചെന്നൈ മഴ ദുരന്തത്തില്‍ അധികൃതരേക്കാള്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയത് സോഷ്യല്‍ മീഡിയ ആണെന്നാണ് പറയുന്നത്. ആളുകള്‍ക്ക് വേണ്ട സഹായം എത്തിയ്ക്കാനും ഭക്ഷണവും മരുന്നുകളും സമാഹരിയ്ക്കാനും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന കാമ്പയിനുകള്‍ സ്തുത്യര്‍ഹമാണ്.

സെലിബ്രിറ്റികള്‍
ചെന്നൈ ദുരന്തത്തില്‍ സഹായഹസ്തവുമായി സെലിബ്രിറ്റികളും രംഗത്തെത്തി. മലയാളത്തിലേയും തമിഴിലേയും സിനിമ താരങ്ങള്‍ കൈമെയ് മറന്നാണ് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുള്ളത്.

തെരുവ് ജീവിതങ്ങള്‍
ഒരുപാട് പേര് തെരുവില്‍ ജീവിയ്ക്കുന്ന ഒരു നഗരമാണ് ചെന്നൈ. എന്നാല്‍ ആ തെരുവ് ജീവിതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. സര്‍ക്കാരിന്റെ കണക്കിലും അവര്‍ ഉണ്ടാകില്ല.

മൃഗശാലയും മൃഗങ്ങളും
ചെന്നൈയിലെ മൃഗശാലയും വെള്ളത്തില്‍ മുങ്ങിയിരുന്നു. തെരുവിലെ മറ്റ് മൃഗങ്ങളും വെളളപ്പൊക്കത്തില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കൊക്കെ എന്താകും സംഭവിച്ചിട്ടുണ്ടാവുക?

പകര്‍ച്ച വ്യാധി
വെള്ളപ്പൊക്കത്തിന്റെ നേരിട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ന്നാലും വലിയ പ്രതിസന്ധികളെയാണ് ചെന്നൈയ്ക്ക് നേരിടേണ്ടി വരിക. അത് പകര്‍ച്ച വ്യാധികളുടേതായിരിയ്ക്കും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications