Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കനത്ത മഴ, വിവിധ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

ചെന്നൈ: തീവ്രചുഴിലിക്കാറ്റ് മിഷോങ് ഇന്ന് കരതൊട്ടേക്കും. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയാണ് തിങ്ങളാഴ്ച പെയ്തത്, ഒഡീഷയിലേയും ജാർഖണ്ഡിലേയും പല ജില്ലകളിലും മഴ പെയ്തേക്കും. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്, ആന്ധ്രാപ്രേദേശ് , പുതുച്ചേരി മുഖ്യമന്ത്രിമാരുമായി ചുഴലിക്കാറ്റ് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തു.

സ്ഥിതി​ഗതികൾ നേരിടാൻ കേന്ദ്രസർക്കാരിൽ നിന്ന് എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ പറഞ്ഞു. മിഷോങ് ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളെ കുറിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജ​ഗൻ മോഹൻ റെഡ്ഡിയുമായി ചർച്ച ചെയ്കു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നാതാണ് ഞങ്ങളുടെ പ്രഥമ പരി​ഗണന.

chennai

ആന്ധ്രപ്രദേശിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ് എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ സഹായിക്കാൻ തങ്ങൾ കൂടുതൽ എൻഡിആർഎഫ് ജവാന്മാകരെ സജ്ജമാക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ( ഐ എം ഡി) അറിയിച്ചു. തിങ്കളാഴ്ച ചെന്നൈയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ വൈദ്യതി ആഘാതമേറ്റാണ് മരണപ്പെട്ടിരിക്കുന്നത്. ബസന്ത് ന​ഗർ ഏരിയയിൽ മരം വീണ് ഒരാൾ മരിച്ചു. ന​ഗരത്തിലെ വിവിധ മഴ ബാധിത പ്രദേശങ്ങളിൽ നിന്ന് രണ്ട് അജ്ഞാത മൃതദേങ്ങൾ കിട്ടി.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഇന്ത്യൻ റെയിൽവേ ഡിവിഷൻ തലത്തിലും ആസ്ഥാന തലത്തിലും ഒരു എമർജൻസി കൺട്രോൾ സെൽ സ്ഥാപിച്ചിട്ടുണ്ട്. ഈ കൺട്രോൾ സെല്ലിന്റെ ഓപ്പറേഷൻ, കൊമേഴ്സ്യൽ എഞ്ചിനീയറിം​ഗ്, ഇലലക്ട്രിക്കൽ, സിദ്നൽ/ ടെലികമ്മ്യൂണിക്കേഷൻസ്, സെക്യൂരിറ്റി തുടങ്ങി വിവിധ ശാഖകളിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കുന്നതിനായി ഷിഫ്റ്റുകളായി പ്രവർത്തിക്കുന്നു.

ഈസ്റ്റ് കോസ്റ്റ റെയിൽവേ ( ഇ സി ഒ ആർ ) മുൻ കരുതൽ നടപടികൾ സ്വീകരിച്ചു. അതിന്റെ അധികാര പരിധിയിലുള്ള മൊത്തം 60 ട്രെയിനുകൾ റദ്ദാക്കി. അതേ സമയം, ഒഡീഷയുടെ തെക്കൻ ജില്ലകളിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ഇവിടെ കാര്യമായ ആഘാതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മഴയുടെ തീവ്രത വർദ്ധിക്കാനുള്ള തീവ്രത കണക്കിലെടുത്താണ് മുൻകരുതൽ എടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+