Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹാദേവനെ പോലും വെറുതെവിട്ടില്ല'; വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺ​ഗ്രസിനെതിരെ മോദി

ന്യൂഡൽഹി: മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പേര് വന്നതിന് തൊട്ടുപിന്നാലെ രൂക്ഷ വിമർശനവുമായി ബി ജെ പി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രചാരണത്തിന് പണം നൽകുന്നതിന് പാർട്ടി അനധികൃത പണം ഉപയോ​ഗിച്ചുവെന്ന ബി ജെ പി വിമർശിക്കുന്നത്.

ശിവന്റെ പേരുകളിൽ ഒന്നായ മഹാദേവനെ പോലും പാർട്ടി വെറുതേ വിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "കോൺഗ്രസ് പാർട്ടിയുടെ ഛത്തീസ്ഗഡ് സർക്കാർ നിങ്ങളെ കൊള്ളയടിക്കാൻ ഒരു അവസരവും അവശേഷിപ്പിക്കുന്നില്ല. മഹാദേവന്റെ പേര് പോലും അവർ അവശേഷിപ്പിച്ചില്ല," ദുർഗിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു.

 Chhattisgarh Assembly Election:

അഞ്ച് കോടി രൂപയുമായി അറസ്റ്റിലായ കൊറിയർമാരിൽ ഒരാൾ പണം 'ബാഗൽ' എന്ന രാഷ്ട്രീയക്കാരന് നൽകുമെന്ന് പറഞ്ഞതിനെ തുടർന്നാണ് ഭൂപേഷ് ബാഗേൽ അന്വേഷണ ഏജൻസി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് കീഴിൽ വന്നത്.

മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേലിന് 508 കോടി രൂപ നൽകി എന്നും ഇയാൾ പറഞ്ഞിരുന്നു. അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങൾ ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിച്ചതിന് ശേഷം എല്ലാ പ്രതികൾക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "ഛത്തീസ്ഗഢ് കൊള്ളയടിച്ചവർക്കെതിരെ തീർച്ചയായും നടപടിയെടുക്കും.

സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത്തരം അഴിമതികൾ കർശനമായി അന്വേഷിക്കുമെന്നും നിങ്ങളെ കൊള്ളയടിച്ചവരെക്കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും ജയിലിലേക്ക് അയക്കുമെന്നും ഞാൻ നിങ്ങൾക്ക് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു," അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്ന് കോൺഗ്രസിനെ കടന്നാക്രമിച്ചു. നവംബർ 7, 17 തീയതികളിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് തങ്ങളുടെ പ്രചാരണത്തിന് പണം നൽകാൻ പാർട്ടി "ഹവാല" പണം ഉപയോഗിക്കുന്നുവെന്നാണ് സ്മൃതി പറഞ്ഞത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ഭൂപേഷ് ബാ​ഗൽ നിഷേധിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിച്ഛായ തകർക്കാൻ ഇ ഡി "ദുരുദ്ദേശ്യപരമായ ശ്രമം" നടത്തുകയാണെന്ന് ബാഗേൽ ആരോപിച്ചു. സംസ്ഥാനത്ത് ഭരിക്കുന്ന കോൺഗ്രസിനെ നേരിടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+