Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

റായ്പൂര്‍: ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് വീണ്ടും കര്‍ഷക സൗഹൃദ നീക്കങ്ങള്‍ നടത്തുന്നു. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം നടപ്പാക്കിയതിന് പിന്നാലെ കര്‍ഷകരില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.

ടാറ്റ സ്റ്റീല്‍ പ്രൊജക്ടിന് വേണ്ടി ബസ്തറിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് തിരിച്ചുകൊടുക്കുക. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന നീക്കമാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ നടത്തുന്നത്്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ആദിവാസി കര്‍ഷകരുടെ ഭൂമി

ആദിവാസി കര്‍ഷകരുടെ ഭൂമി

ബസ്തറിലെ ആദിവാസി കര്‍ഷകരുടെ ഭൂമി ബിജെപി സര്‍ക്കാരാണ് വ്യവസായ ആവശ്യത്തിന് ഏറ്റെടുത്തത്. പദ്ധതി ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുന്നത്. പദ്ധതി നടപ്പായില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമികള്‍ തിരിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഭൂമി തിരിച്ചുകൊടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ബാഗല്‍ നിര്‍ദേശം നല്‍കി. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരും.

കോണ്‍ഗ്രസ് പ്രഖ്യാപനം

കോണ്‍ഗ്രസ് പ്രഖ്യാപനം

വ്യവസായ ആവശ്യത്തിന് ഭൂമി ഏറ്റെടുത്ത് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായില്ലെങ്കില്‍ ഭൂമി തിരിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഛത്തീസ്ഗഡിലെ കര്‍ഷകര്‍ക്ക് നല്‍കിയ പ്രധാനപ്പെട്ട വാഗ്ദാനവും ഇതുതന്നെയാണ്. കര്‍ഷകര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായിരുന്നു.

അന്ന് സംഭവിച്ചത് ഇതാണ്

അന്ന് സംഭവിച്ചത് ഇതാണ്

ബസ്തര്‍ ജില്ലയിലെ ലോഹന്തിഗുഡ മേഖലയിലെ ആദിവാസികളുടെ കൃഷി ഭൂമി 2005ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ടാറ്റയുടെ 19500 കോടി രൂപയുടെ പദ്ധതിക്ക് വേണ്ടിയായിരുന്നു ഇത്. ഏറ്റെടുക്കല്‍ നടപടി 2008ല്‍ പൂര്‍ത്തിയായി. പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള 1764 ഹെക്ടറാണ് ഏറ്റെടുത്തത്. മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് ബസ്തര്‍.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

ഏറെ വിവാദമായിരുന്നു ബിജെപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതി. ആദിവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു. നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് പ്രത്യേക ഫണ്ട് സര്‍ക്കാര്‍ തയ്യാറാക്കുകയും ചെയ്തു.

ടാറ്റ പദ്ധതി ഒഴിവാക്കി

ടാറ്റ പദ്ധതി ഒഴിവാക്കി

എന്നാല്‍ 2016 ആയിട്ടും കൈവശാവകാശ രേഖ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച ടാറ്റ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യപിച്ചു. പ്രതിഷേധം മൂലമാണ് രേഖകള്‍ കൈമാറാന്‍ സാധിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂമി ലാന്റ് ബാങ്കിലേക്ക്

ഭൂമി ലാന്റ് ബാങ്കിലേക്ക്

അന്ന് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ബിജെപി തയ്യാറായില്ല. ഏറ്റെടുത്ത ഭൂമി ലാന്റ് ബാങ്കിലേക്ക് മാറ്റുമെന്ന് ബിജെപി അറിയിച്ചു. ഭാവിയില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ബിജെപി നിലപാടെടുത്തു.

കടലാസ് ജോലികള്‍

കടലാസ് ജോലികള്‍

എന്നാല്‍ അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസ് വാഗ്ദാനം നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണിപ്പോള്‍. കടലാസ് ജോലികള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുകഴിഞ്ഞു. രേഖകള്‍ ഏറെ ശരിയാക്കാനുണ്ട്. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് കൃത്യമായ രൂപരേഖ സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ചരിത്രപരമായിരിക്കും

ചരിത്രപരമായിരിക്കും

മന്ത്രിസഭാ തീരുമാനം വന്നാല്‍ അത് ചരിത്രപരമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഭൂസമരങ്ങള്‍ നിങ്ങള്‍ പരിശോധിക്കൂ. ഇത്തരത്തില്‍ അപൂര്‍വമായിരിക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതിയാണ് കോണ്‍ഗ്രസ് നടപ്പാക്കുക. ബസ്തറിലെ ജനങ്ങളുടെ മനസറിഞ്ഞുള്ള തീരുമാനമാണ് വരാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

ഛത്തീസ്ഗഡില്‍ മാത്രമല്ല

ഛത്തീസ്ഗഡില്‍ മാത്രമല്ല

ഛത്തീസ്ഗഡില്‍ മാത്രമല്ല, രാജ്യത്തുടനീളം ഇത്തരത്തില്‍ നീക്കം നടത്തും. അനാവശ്യമായി പിടിച്ചെടുത്ത ഭൂമികള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കും. ജനകീയമായ പദ്ധതികളിലൂടെ മാവോവാദത്തെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ കാണിക്കുമെന്ന് മുഖ്യമന്ത്രി ബാഗലിന്റെ മാധ്യമ ഉപദേഷ്ടാവ് റുചിര്‍ ഗാര്‍ഗ് പറഞ്ഞു.

മൂന്നില്‍ രണ്ടു ഭൂരിപക്ഷം

മൂന്നില്‍ രണ്ടു ഭൂരിപക്ഷം

അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ഈ മൂന്നും ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളായിരുന്നു. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഛത്തീസ്ഗഡിലായിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+