Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിലായി സോണിയ ഗാന്ധി; എംഎല്‍എമാര്‍ കൂട്ടത്തോടെ ഡല്‍ഹിയില്‍, വീണ്ടും വിവാദം, തലമാറുമോ

ന്യൂഡല്‍ഹി: ഒന്നിന് പിറകെ ഒന്നായി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും പാളയത്തില്‍ പട കാരണം ഭരണം നഷ്ടമായി. വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരിച്ച പഞ്ചാബില്‍ നാഥനില്ലാ പടയായുടെ അവസ്ഥയാണ്. മാറ്റി നിര്‍ത്തിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയിലേക്കും രാജിവച്ച കെപിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു എഎപിയിലേക്കും പോകുമെന്നാണ് പ്രചാരണങ്ങള്‍.

ഇതിനിടെയാണ് ഛത്തീസ്ഗഡിലെ നിരവധി എംഎല്‍എമാര്‍ ഇന്ന് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഹൈക്കമാന്റിനെ കാണമെന്നും തര്‍ക്കങ്ങളില്‍ പരിഹാരം വേണമെന്നുമാണ് അവരുടെ ആവശ്യം. ഇതോടെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശരിക്കും പെട്ടു. വിശദാംസങ്ങള്‍ ഇങ്ങനെ...

1

2018ല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നടന്ന നിയസമഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. മൂന്നിടത്തും ബിജെപിയാണ് ഭരിച്ചിരുന്നത്. കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന ചര്‍ച്ചകള്‍ക്ക് ഇതിടയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധി ബിജെപിക്കൊപ്പം പോയതോടെ കോണ്‍ഗ്രസ് ഭരണം വീണു.

2

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മിലായിരുന്നു തര്‍ക്കം. ഒടുവില്‍ സിന്ധ്യ കളംമാറിയതോടെ ബിജെപി വീണ്ടും അധികാരത്തിലെത്തി. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലാണ് തര്‍ക്കം. ഇവിടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ചിലര്‍ ഗെഹ്ലോട്ടിനൊപ്പവും നിലനില്‍ക്കുന്നു.

3

രാജസ്ഥാനിലെ തര്‍ക്കം ഒരുവിധത്തില്‍ ഹൈക്കമാന്റ് അടക്കി നിര്‍ത്തിയിരിക്കെയാണ് പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അവിടെ അമരീന്ദറും നവജോത് സിങ് സിദ്ദുവും തമ്മിലായിരുന്നു തര്‍ക്കം. പഞ്ചാബ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്നത് മറ്റൊരു കാര്യം. അമരീന്ദറിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയോഗിച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്നാണ് കരുതിയത്. പക്ഷേ, വന്‍ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്.

4

മുഖ്യമന്ത്രി പദം നഷ്ടമായതോടെ അമരീന്ദര്‍ ഇടഞ്ഞു. അദ്ദേഹം ഇന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കുകയും ചെയ്തു. അദ്ദേഹത്തെ പിന്തുണച്ച് നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സംഘടനാ, മന്ത്രി പദവികളും രാജിവച്ചു. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിസന്ധിയിലായി.

5

അതിനിടെയാണ് ഛത്തീസ്ഗഡിലെ പ്രശ്‌നങ്ങള്‍. ഛത്തീസ്ഗഡില്‍ ഏറെ ജനകീയനാണ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേല്‍. എന്നാല്‍ ആരോഗ്യ മന്ത്രി ടിഎസ് സിങ് ദിയോയുടെ നേതൃത്വത്തിലാണ് ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ വിമത നീക്കം. മുഖ്യമന്ത്രി പദം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ഭരണം പിടിച്ച വേളയില്‍ മുഖ്യമന്ത്രി പദത്തിന്‍മേല്‍ ചര്‍ച്ച വന്നിരുന്നു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും സിങ് ദിയോ പറയുന്നു.

6

രണ്ടര വര്‍ഷം ബാഗേല്‍ മുഖ്യമന്ത്രായതിനാല്‍ അദ്ദേഹം പദവി ഒഴിയണമെന്നും ടിഎസ് സിങ് ആവശ്യപ്പെടുന്നു. തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പലതവണ ഡല്‍ഹിയിലെത്തി ഹൈക്കമാന്റിനെ കണ്ടെങ്കിലും പരിഹാരമായില്ല. ഇന്ന് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെ ഛത്തീസ്ഗഡ് ഭവനിലെത്തി. ഹൈക്കമാന്റിനെ കാണണം എന്നാണ് അവരുടെ ആവശ്യം.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

ജനകീയനായ ബാഗേലിനെ മാറ്റിയാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാകുമെന്ന് ഹൈക്കമാന്റ് ഭയപ്പെടുന്നു. ഇക്കാര്യം തന്നെയാണ് ഡല്‍ഹിയിലെത്തിയ എംഎല്‍എമാരും പറയുന്നത്. ബാഗേലിനെ പിന്തുണയ്ക്കുന്നവരാണ് ഈ എംഎല്‍എമാര്‍. ബാഗേലിനെ മാറ്റിയാല്‍ പഞ്ചാബിന്റെ അവസ്ഥ വരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തകരുന്ന സാഹചര്യം ഒഴിവാക്കാനാണ് വന്നതെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+