Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ഐ- 17 ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബോംബ് സ്ക്വാഡുകൾ; കനത്ത സുരക്ഷയിൽ ഛത്തീസ്ഗഢ് ബൂത്തിലേക്ക്

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഛത്തീസ്​ഗഢിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നു. നാളെ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങളിൽ കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങൾ, പ്രത്യേക പോലീസ് യൂണിറ്റുകൾ, വിവിധ ഹൈടെക് നിരീക്ഷണ സാങ്കേതിക വിദ്യകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.

പോളിംഗ് ഉദ്യോഗസ്ഥരെ നക്സൽ മേഖലകളിലേക്ക് എത്തിക്കാൻ ഇന്ത്യൻ വ്യോമസേന ( I A F ) MI - 17 ഹെലികോപ്റ്ററുകൾ തയ്യാറാക്കും. പഴയ ‌. ഉൾപ്രദേശങ്ങളിലെ 156 -ലധികം പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള ടീമുകളെ ഹെലികോപ്റ്ററുകൾ വഴി കൊണ്ടുപോകുമെന്ന് ഛത്തീസ്ഗഡ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

election

സുക്മ, ബീജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, കൊണ്ടഗാവ്, അന്തഗഢ് എന്നിവിടങ്ങളിലെ കാടുകളിൽ നിരീക്ഷണം നടത്താൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ബോംബ് നിർവീര്യമാക്കൽ സംഘവും ഡോഗ് സ്ക്വാഡും റോഡുകളിൽ പട്രോളിംഗ് നടത്തും, അതുവഴി ബൂത്തുകളിലേക്കോ റോഡുകളിലേക്കോ സ്ഫോടനം നടത്താനുള്ള ഏത് തരത്തിൽ ഉള്ള ശ്രമവും തടയാൻ സാധിക്കും.

ബസ്തർ ഡിവിഷനിലെ വിദൂര ഗ്രാമങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് വരുന്നതിൽ നിന്ന് പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സി പി ഐ- മാവോയിസ്റ്റ് ലഘുലേഖകൾ പുറത്തിറക്കി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ, സി പി ഐ - മാവോയിസ്റ്റ് അംഗങ്ങൾ നാരായൺപൂരിൽ ഒരു ബി ജെ പി പ്രവർത്തകനെയും കങ്കേറിലെ മൂന്ന് ഗ്രാമീണരെയും പോലീസ് ഇൻഫോർമർമാർ എന്ന് ആരോപിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച കങ്കറിൽ അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്), ഛത്തീസ്ഗഡ് പോലീസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ലോക്കൽ പോലീസും കേന്ദ്ര സേനയും വോട്ടർമാരുടെ സുരക്ഷയ്ക്കായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പി ഉറപ്പ് നൽകുന്നു. ബസ്തർ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരാശരായ മാവോയിസ്റ്റ് സംഘടന, തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ അക്രമ പ്രവർത്തനങ്ങൾ നടത്താൻ തുടർച്ചയായി ശ്രമിക്കുന്നു.

ഇതാണ് മാവോയിസ്റ്റ് സംഘടനയുടെ പഴയ രീതി. പക്ഷേ, പ്രദേശത്തെ നാട്ടുകാരോടും വോട്ടർമാരോടും ഞാൻ അഭ്യർത്ഥിക്കുന്നത് പുറത്തു വന്ന് വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നാണ്. നിങ്ങളെ സുരക്ഷിതമാക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, "അദ്ദേഹം പറഞ്ഞു.
വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും സുരക്ഷിതത്വബോധം നൽകുന്നതിന്, ഭരണസംവിധാനം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+