കേന്ദ്രസർക്കാർ നടത്തിയ രാഷ്ട്രീയ പകപോക്കൽ; ഇഡി റെയ്ഡിനെതിരെ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി
ഡൽഹി: തിങ്കളാഴ്ച രാവിലെ തന്റെ വസതിയിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പ്രതിപക്ഷത്തെ പീഡിപ്പിക്കാൻ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തിയ രാഷ്ട്രീയ പകപോക്കൽ ആണ് ഇ ഡി റെയ്ഡ് എന്ന് ബാഗേൽ പറഞ്ഞു.
രാവിലെ 7. 30 ന് തന്റെ ദുർഗിലെ വസതിയിൽ ചായ കുടിക്കുന്നതിനിടെ ഇ ഡി ഉദ്യോഗസ്ഥർ എത്തിയതായി ബാഗേൽ പറയുന്നു. എഫ് ഐ ആർ നമ്പറിന് സമാനമായ ഇ സി ഐ ആർ നമ്പർ താൻ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും അദ്ദേഹം പറയുന്നു.

" ഇ ഡിയുടെ പക്കൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ( ഇ സി ഐ ആർ ) നമ്പർ ഇല്ല. ഞങ്ങൾ അത് ആവശ്യപ്പെട്ടപ്പോൾ അവർക്ക് ഉത്തരമില്ല. ഏഴ് വർഷം മുമ്പ് എനിക്കെതിരെ ഗുരുതരമായ ഒരു ആരോപണം ഉയർന്നിരുന്നു. സുപ്രീം കോടതി എന്നെ വെറുതെവിട്ടു. ആ കേസിൽ ഒന്നും കണ്ടെത്താനായില്ല. ഈ കേസിൽ അവർക്ക് ഒന്നും കണ്ടെത്താനാവില്ല, ബാഗേൽ പറഞ്ഞു.
ഛത്തീസ്ഗഢ് അസംബ്ലിയിൽ പങ്കെടുക്കാനോ ഫോൺ ഉപയോഗിക്കാനോ തന്നെ അനുവദിച്ചില്ലെന്നും ബാഗേൽ ആരോപിച്ചു. ഇന്ന് അവർ എന്നെ വിധാൻസഭയിലേക്ക് പോകാൻ അനുവദിച്ചില്ല. ഫോണിലൂടെ സംസാരിക്കുന്നതിൽ നിന്നും അവർ എന്നെ തടഞ്ഞു. എന്നെ മകളും മകനും മരുമകളും പേരക്കുട്ടികളും ഇവിടെ തമാസിക്കുന്നു. ഞങ്ങൾ പ്രാഥമികമായി 140 ഏക്കർ ഭൂമിയിലെ കൃഷിയിലൂടെയാണ് സമ്പാദിക്കുന്നത്, " അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ഛത്തീസ്ഗഡിലെ ദുർഗ് ഭൂപേഷ് ബാഗേലിന്റെയും മകൻ ചൈതന്യയുടെയും വസതികൾ ഉൾപ്പെടെ 14 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. എന്ത് കൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷമായി തനിക്കെതിരെ ഒരു തെളിവും ശേഖരിക്കാൻ ഇ ഡിക്ക് കഴിയാത്തതെന്ന് ബാഗേൽ ചോദിച്ചു. കേന്ദ്ര ഏജൻസിയെ ഭയപ്പെടുന്നില്ലെന്നും ബാഗേൽ പറഞ്ഞു. " ഭൂപേഷ് ബാഗേലിനെ തൊടാൻ ആർക്കും ധൈര്യമില്ലയ ഭൂപേഷ് ബാഗേലും മരണത്തെ ഭയപ്പെടുന്നില്ല " അദ്ദേഹം പറഞ്ഞു.
തന്റെ വസതിയിലേക്ക് കാഷ് കൗണ്ടിംഗ് മെഷീൻ കൊണ്ടുവന്നത് മീഡിയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇ ഡിയെ തള്ളിക്കളഞ്ഞു.
" ഞങ്ങൾക്ക് ധാരാളം സ്ഥലവും ആഭരണങ്ങളും ഉള്ളതിനാൽ പണം കണ്ടെടുത്തു. മാധ്യമപ്രചരണം സൃഷ്ടിക്കാൻ മെഷീനുകൾ കൊണ്ടുവന്ന വീട്ടിൽ നിന്ന് 35 ലക്ഷം രൂപ കണ്ടെടുത്തു.. ഇത് വലിയ തുകയാണെന്ന് ഞാൻ കരുതുന്നില്ല," ബാഗേൽ പറഞ്ഞു.












Click it and Unblock the Notifications