കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ചാരനെന്ന് ആരോപിച്ച് ഗ്രാമീണനെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

  • By Anwar Sadath
Google Oneindia Malayalam News

കങ്കര്‍: പോലീസിന് വിവരങ്ങള്‍ നല്‍കുന്നയാള്‍ എന്നാരോപിച്ച് ഗ്രാമീണനെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ദാരുണമായ സംഭവം. ഛോട്ടെ ബെതിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന തോഥുര്‍ ഗ്രാമവാസി ബബ്ലു ദാസ് ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് എം എല്‍ കോട്വാനി പിടിഐയോട് പറഞ്ഞു.

ജില്ലാ ആസ്ഥാനത്തുനിന്നും 300 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഞായറാഴ്ച രാത്രിയോടെ പത്തോളം വരുന്ന തോക്കുധാരികളായ മാവോയിസ്റ്റുകള്‍ ബബ്ലു ദാസിന്റെ വീടിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ചെയ്ത കുറ്റം എന്താണെന്ന് അറിയിച്ചശേഷം ബബ്ലുവിനെ വെടിവെച്ചു കൊന്നെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

dead-body

സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ദാസ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് സമാന രീതിയിലുള്ള കൊലപാതകം നടക്കുന്നത്. ജൂണ്‍ 25ന് ബിജാപുര്‍ ജില്ലിയിലെ ഒരു ഡെപ്യുട്ടി സര്‍പ്രാഞ്ചിനെ പോലീസ് ഇന്‍ഫോര്‍മര്‍ എന്ന് ആരോപിച്ച് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

English summary
Chhattisgarh Maoists kill villager after branding him police informer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X