ആദിവാസി യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കി പരസ്യമായി നടത്തിച്ചു
റായ്പുര്‍: ആദിവാസി യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കിയശേഷം സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും പരസ്യമായി നടത്തിക്കുകയും ചെയ്തതായി പരാതി. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്ത് അര്‍ജുനി ഗ്രാമത്തില്‍ രണ്ടരമാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. തനിക്കു നേരിടേണ്ടിവന്ന ദുരഭവത്തെക്കുറിച്ച് യുവതി പരാതിപ്പെട്ടെങ്കിലും രണ്ടരമാസങ്ങള്ക്കുശേഷമാണ് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
പട്ടേല്‍ സമുദായക്കാരായ പ്രദീപ് പട്ടേല്‍, മുഞ്ചു പട്ടേല്‍, ഈശ്വര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുസംഘം യുവതിയുടെ വീട് ആക്രമിക്കുകയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഗ്രാമവാസികള്‍ക്കും മുന്നില്‍ വെച്ച് മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തത്. അക്രമി സംഘം ആവശ്യപ്പെടുന്നയാളെ വിവാഹം കഴിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

സപ്തംബര്‍ 26നായിരുന്നു സംഭവം. ഇതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ലോക്കല്‍ പോലീസ് പ്രതികളെ സഹായിക്കുന്ന രീതിയാണ് സംഭവത്തെ വിലയിരുത്തിയത്. യുവതിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
അടുത്തിടെ ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷനും റായ്പുര്‍ ഐജിക്കും യുവതി വീണ്ടും പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയായിരുന്നു യുവതി ഐജിക്ക് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. സംഭവം ഗൗരവതരമായാണ് എടുത്തിരിക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications