Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന വെള്ളം കുടി മുട്ടിക്കുമോ? ബ്രഹ്മപുത്രയില്‍ ലോകത്തെ ഏറ്റവും വലിയ ഡാം നിർമ്മിക്കുന്നു; ബംഗ്ലാദേശിനും ആശങ്ക

ബീജിംഗ്: ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ടിബന്‍ ഭൂപ്രദേശത്ത് പുതിയ അണക്കെട്ട് നിർമ്മിക്കാന്‍ അനുമതി നല്‍കി ചൈന. 137 ബില്യൺ യുഎസ് ഡോളർ (13700 കോടി) ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബ്രഹ്മപുത്ര നദിയിൽ നിർമ്മിക്കാന്‍ പോകുന്നത്. ഇന്ത്യക്കും ബംഗ്ലാദേശിനും വലിയ ആശങ്ക ഉയർത്തുന്നതാണ് ചൈനയുടെ പുതിയ നീക്കം. 'യാർലുങ് സാങ്‌ബോ നദിയില്‍ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) പുതിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈനീസ് സർക്കാർ അംഗീകാരം നൽകി' എന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് ഒഴുകുന്ന ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്നാണ് പുതിയ ഡാം നിർമ്മിക്കാന്‍ പോകുന്നത്. അരുണാചല്‍ കടന്നെത്തുന്ന ബ്രഹ്മപുത്ര അസമും പിന്നിട്ടാണ് ബംഗ്ലാദിശിലേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ ജമുന എന്ന പേരിലാണ് നദി അറിയപ്പെടുന്നത്. ഡാമിലെ മൊത്തം നിക്ഷേപം ഒരു ട്രില്യൺ യുവാൻ ( 137 ബില്യൺ ഡോളർ) കവിഞ്ഞേക്കും. അതായത് ലോകത്തെ ഏറ്റവും വലിയ നിർമാണ പദ്ധതിയായി അറിയപ്പെടുന്ന ചൈനയുടെ തന്നെ 'ത്രീ ഗോർജസ് ഡാം' പദ്ധതിയേക്കാള്‍ വലിയ നിർമ്മാണമാണ് ഇന്ത്യന്‍ അതിർത്തിയോട് ചേർന്ന് വരുന്നത്.

brhmaputhra-

ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ സാം
2015-ൽ ചൈന പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 1.5 ബില്യൺ യുഎസ് ഡോളർ ചിലവഴിച്ചാണ് ഈ നിർമ്മാണം പൂർത്തീകരിച്ചത്. ബ്രഹ്മപുത്രയിലെ അണക്കെട്ട് 14-ാം പഞ്ചവത്സര പദ്ധതിയുടെ (2021-2025) ഭാഗമായിട്ടാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 2020 ലെ പ്ലീനം അംഗീകരിച്ച പുതിയ വികസന പദ്ധതികളിലും ഈ അണക്കെട്ട് ഇടം പിടിച്ചിട്ടുണ്ട്. 2035 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

അണക്കെട്ട് നിർമ്മാണം വിവിധ തരത്തിലാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്നത്. ബ്രഹ്മപുത്രയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാനുള്ള ശേഷി ലഭിക്കുന്നതിനോടൊപ്പം സംഘർഷ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ അതിർത്തിയിലേക്ക് വലിയ തോതില്‍ ജലം തുറന്ന് വിടാനും ചൈനക്ക് സാധിക്കും. അരുണാചൽ പ്രദേശില്‍ ബ്രഹ്മപുത്രയ്ക്ക് കുറെകെയായി ഇന്ത്യയും അണക്കെട്ട് നിർമ്മിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

നദീജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും 2006-ൽ ഒരു എക്സപേർട്ട് ലെവല്‍ മെക്കാനിസം (എം എല്‍ എം) രൂപീകരിച്ചിരുന്നു. ഈ കരാർ പ്രകാരം പ്രളയകാലത്ത് ബ്രഹ്മപുത്ര നദിയെയും സത്‌ലജ് നദിയെയും കുറിച്ചുള്ള ജലശാസ്ത്രപരമായ വിവരങ്ങൾ ചൈന ഇന്ത്യയ്ക്ക് നൽകുന്നു. അതേസമയം ബ്രഹ്മപുത്രയില്‍ ഡാം നിർമ്മിക്കാനുള്ള ചൈനീസ് നീക്കത്തെ ഇന്ത്യ വളരെ കരുതലോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+