കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടുപാടി, പ്രസംഗിച്ച് മുഖ്യമന്ത്രി കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ഇത് ദില്ലിക്കൊപ്പം രാജ്യവും കാത്തിരുന്ന മാറ്റത്തിന്റെ തുടക്കമാകുമോ? അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാളുകള്‍ കഴിഞ്ഞോ? ഉത്തരം പറയാറായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യപ്രസംഗത്തില്‍ തന്നെ കേള്‍വിക്കാരെ കയ്യിലെടുത്ത് ഗംഭീര അരങ്ങേറ്റമാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കുറിച്ചത്.

ഇത് ജനങ്ങളുടെ വിജയമാണ്. ഞാനല്ല, ദില്ലിയിലെ ജനങ്ങളാണ് ഇന്നിവിടെ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് - സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ ആദ്യപ്രസംഗം കെജ്രിവാള്‍ തുടങ്ങിയതിങ്ങനെയാണ്. അഴിമതിക്കെതിരായ പോരാട്ടം ഇവിടെ ആരംഭിക്കുകയാണ്. എത്രത്തോളം വിജയിക്കുമെന്നറിയില്ല. എന്നാല്‍ വിജയം കാണാതെ പോരാട്ടം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ല.

ഒരുദിവസം കൊണ്ട് കാര്യങ്ങള്‍ നേരെയാക്കാന്‍ തന്റെ കയ്യില്‍ ഒരു മാന്ത്രിക വടിയില്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍, ജനങ്ങള്‍ ഒപ്പം നിന്നാല്‍ രാജ്യത്ത് അഴിമതി തുടച്ചെറിയാന്‍ സാധിക്കും. അതിനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളില്‍. ബി ജെ പി നേതാവ് ഡോ ഹര്‍ഷവര്‍ദ്ധനെ കെജ്രിവാള്‍ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടിയില്ല.

മനോഹരമായ ഒരു ഗാനത്തോടെയാണ് മുഖ്യമന്ത്രി കെജ്രിവാള്‍ തന്റെ ആദ്യപ്രസംഗം അവസാനിപ്പിച്ചത്. എല്ലാ വീടുകളിലും സ്‌നേഹം നിറയട്ടെ, എല്ലാ മനുഷ്യരും തമ്മില്‍ സാഹോദര്യം ഉണ്ടാകട്ടെ, അതാണ് എന്റെ സന്ദേശം. കൊട്ടാരത്തിലുള്ളവര്‍ കുടിലുകളില്‍ പോയി വിളക്കു തെളിക്കട്ടെ. വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകട്ടെ. ദില്ലിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് 46 കാരനായ അരവിന്ദ് കെജ്രിവാള്‍.

അരവിന്ദ് കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. മനീഷ് സിസോദിയ, രാഖി ബിര്‍ള, സോമനാഥ് ഭാരതി, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരും മന്ത്രിമാരായി സ്ഥാനമേറ്റു. ഇവരുടെ വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങളായിരുന്നു സത്യപ്രതിജ്ഞാവേദിയില്‍ മുഴങ്ങിയത്.

English summary
Citizens of Delhi took an oath with me, says Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X