ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം, പൊലീസിനെതിരെ കല്ലെറിഞ്ഞ് ജനക്കൂട്ടം; ഒരാള്‍ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ ജുനഗഡില്‍ 'നിയമവിരുദ്ധ' ദര്‍ഗ പൊളിക്കാനുള്ള നോട്ടീസ് പതിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ദര്‍ഗ നിര്‍മിച്ചത് നിയമവിരുദ്ധമായാണെന്ന് ജുനഗഡ് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ദര്‍ഗ പൊളിക്കുമെന്നും അതിന് മുന്‍പ് ദര്‍ഗയുടെ നിര്‍മാണം നിയമപരമായിരുന്നു എന്ന വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് ദര്‍ഗയില്‍ പതിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം ദര്‍ഗയ്ക്ക് ചുറ്റും 300 ഓളം ആളുകള്‍ തടിച്ചുകൂടി പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുകയായിരുന്നു.

ജുനഗഡ് മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ ദര്‍ഗയ്ക്ക് പുറത്ത് നോട്ടീസ് പതിപ്പിക്കാനായി മജെവാഡി ഗേറ്റിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിച്ചു. അക്രമകാരികളായ ജനക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് 174 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളുടെ കല്ലേറ് കൊണ്ടാണ് ഒരാള്‍ മരിച്ചത് എന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം പൊലീസ് വാഹനത്തിന് നേരെ സംഘടിച്ചെത്തിയ ജനക്കൂട്ടം കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാത്രി 10.15 ഓടെയാണ് അക്രമമുണ്ടായത് എന്നും പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നെന്നും ജുനഗഡ് എസ് പി രവി തേജ വാസംസെട്ടി പറഞ്ഞു.
#WATCH | Stones pelted, cops injured after a mob protest against the anti-encroachment drive in Gujarat's Junagadh last night
— ANI (@ANI) June 17, 2023
(Note: Abusive language) pic.twitter.com/8wRw0YgO3z
അതേസമയം നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രവി തേജ വാസംസെട്ടി അറിയിച്ചു.
ഗുജറാത്തിലെ ജുനാഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹസ്രത്ത് റോഷന് ഷാ പിര്‍ ബാബ ദര്ഗയയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. അതിനിടെ ദര്‍ഗയ്ക്ക് പുറത്ത് ഒരു കൂട്ടം ആളുകളെ അണിനിരത്തി മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മുഖത്ത് തൂവാല കെട്ടി സിവില്‍ വസ്ത്രം ധരിച്ച രണ്ട് പേരാണ് ആളുകളെ നിരത്തി നിര്‍ത്തി മര്‍ദ്ദിക്കുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications