കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു; മുഖ്യമന്ത്രിയടക്കം 44 എംഎല്‍എമാര്‍ ബിജെപിയിലേക്ക്...

  • By Vishnu
Google Oneindia Malayalam News

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വീണ്ടും നാടകീയ രാഷ്ട്രീയ നീക്കം. മുഖ്യമന്ത്രിയടക്കം 44 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കായാണ് വിമത നീക്കം.

സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം കഴിയുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ തന്നെ നാടകീയമായ നീക്കങ്ങള്‍ നടന്നത്. കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎ സഖ്യമായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി എംഎല്‍എമാര്‍ പ്രഖ്യാപിച്ചു.

Pema Khandu - Modi

ഇതോടെ അരുണാചല്‍ ഭരണം എന്‍ഡിഎയുടെ കൈകളിലായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി നബാം ടുകി മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുള്ളത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തഴയപ്പെട്ട നബാം ടുകി മാത്രം കോണ്‍ഗ്രസ് പാളയത്തില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസിനെ പിന്തുണച്ച രണ്ട് സ്വതന്ത്ര അംഗങ്ങളും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

Read Also: തലസ്ഥാനത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്; ഒരുലക്ഷം രൂപ തട്ടിയെടുത്തു...

ഇതോടെ അറുപത് അംഗ സഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗബലം ഒരാളായി ചുരുങ്ങി. ഭരണം എന്‍ഡിഎയ്ക്ക് ലഭിച്ചു. ബിജെപിയ്ക്ക് ഇവിടെ 11 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ലയിക്കുകയാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

കോണ്‍ഗ്രസ് വിമതരെ കൂട്ടുപിടിച്ച് അരുണാചലിലെ കോണ്‍ഗ്രസ് ഭരണം ബിജെപി നേരത്തെ അട്ടിമറിച്ചിരുന്നു. എവന്നാല്‍ ചരിത്രവിധിയിലൂടെ സുപ്രീംകോടതി ബിജെപിയുടെ നീക്കം അസാധുവാക്കിയിരുന്നു. അടുത്തിടെ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് കലിഖോ പുലിനെ മുഖ്യമന്ത്രിയാക്കിയായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ അഞ്ചുമാസത്തിനുള്ളില്‍ സുപ്രീം കോടതി നബാം ടുകി സര്‍ക്കാരിനെ പുനസ്ഥാപിച്ചു.

തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ അനുരഞ്ജന നീക്കത്തിനൊടുവില്‍ വിമതരെ തിരിച്ചെത്തിച്ച് പേമഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് വീണ്ടും സര്‍കാര്‍ രൂപീകരിക്കുകയായിരുന്നു.

Read Also: കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം; തടയാന്‍ ശ്രമിച്ച സുഹൃത്തിനെ വെട്ടി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief Minister Pema Khandu and 44 MLA's quit congress and join BJP in Arunachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X