മൈസൂരില്‍ വിദ്യാര്‍ഥിനിയെ 6 പേര്‍ ബാലാല്‍സംഗം ചെയ്തു; കാമുകനെ അടിച്ചുവീഴ്ത്തി, കുറ്റിക്കാട്ടില്‍ തള്ളി
ബെംഗളൂരു: മൈസൂരില്‍ കോളജ് വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി. കാമുകനൊപ്പം ചാമുണ്ഡേശ്വരി ഹില്‍സിലെത്തിയതായിരുന്നു വിദ്യാര്‍ഥിനി. പണം ചോദിച്ച് ചിലര്‍ ഇവരെ സമീപിക്കുകയായിരുന്നു. പണം നല്‍കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത്. ഇത് ചോദ്യം ചെയ്ത വേളയില്‍ യുവാവിനെ മര്‍ദ്ദിച്ചു അവശനാക്കി. വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. ശേഷം കുറ്റിക്കാട്ടില്‍ തള്ളി.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുലര്‍ച്ചെ വിദ്യാര്‍ഥിനിയുടെ കരച്ചില്‍ കേട്ട പരിസര വാസികളാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന യുവാവ് പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നതും ആശുപത്രിയിലെത്തിച്ചതും. യുവതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ വന്നുവെന്ന് സംശയിക്കുന്ന കാര്‍ സിസിടിവി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

സെക്ഷന്‍ 376-ഡി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നും പോലീസ് പറയുന്നു. അതേസമയം, പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണ് എന്നാണ് ആരോപണം. യുവതിയുടെ മൊഴിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മൈസൂര്‍ നഗരത്തില്‍ നിന്ന് 13 കിലോമീറ്ററാണ് ചാമുണ്ഡിഹില്‍സിലേക്കുള്ളത്.
അടുത്ത കാലത്തായി മൈസൂരു മേഖലയില്‍ തുടര്‍ച്ചയായ അക്രമങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെയുള്ള ജ്വല്ലറിയില്‍ വെടിവയ്പ്പുണ്ടായിരുന്നു. അളനഹള്ളി പോലീസാണ് കേസെടുത്തിരിക്കുന്നത്. ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ചാമുണ്ഡി ഹില്‍സില്‍ ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ എത്താറുണ്ട്. കൊവിഡ് കാരണം ഇവിടെക്കുള്ള ജനമൊഴുക്ക് കുറഞ്ഞിരുന്നു.
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മഹാരാഷ്ട്ര സ്വദേശിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. മൈസൂരുവിലെ സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. കാമുകനൊപ്പം ബൈക്കിലാണ് വിദ്യാര്‍ഥിനി ചാമുണ്ഡി ഹില്‍സിലെത്തിയത്. ബലാല്‍സംഗം ചെയ്ത ശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം പോലീസ് പറയുന്നത്.












Click it and Unblock the Notifications