കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ് ളിപ്കാര്‍ട്ട് മെഗാ വില്‍പ്പനയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി

  • By Gokul
Google Oneindia Malayalam News

ദില്ലി: ബിഗ് ബില്യന്‍ ഡേ എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വമ്പന്മാരായ ഫ് ളിപ്കാര്‍ട്ട് നടത്തിയ മെഗാ ഡിസ്‌കൗണ്ട് സെയിലിന് എതിരെ ഒട്ടേറെ വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര വ്യവസായ മന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് അവര്‍ അറിയിച്ചു.

ഒറ്റദിവസം 600 കോടിയോളം രൂപയുടെ ബിസിനസ് സ്വന്തമാക്കിയ ഫ് ളിപ്കാര്‍ട്ട് റീട്ടെയില്‍ വ്യാപാരികള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നാണ് പ്രധാന പരാതി. വന്‍ ഡിസ്‌കൗണ്ട് നല്‍കിയുള്ള വില്‍പ്പനയെ തുടര്‍ന്ന് റീട്ടെയില്‍ വ്യാപാരത്തില്‍ കാര്യമായ കോട്ടം സംഭവിച്ചെന്ന് സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

flipkart

ഈ കോമേഴ്‌സ് വ്യാപാരത്തിനെതിരെ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പു നല്‍കിയില്ലെങ്കിലും പരാതി കണക്കിലെടുത്ത് നിയമത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം. അടുത്തുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

മിക്ക സാധനങ്ങള്‍ക്കും വന്‍ കിഴിവ് നല്‍കിയായിരുന്നു ഫ് ളിപ് കാര്‍ട്ട് ഒറ്റദിവസത്തെ ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ചത്. അതിനിടെ സാംസങ്ങ്, സോണി, എല്‍.ജി തുടങ്ങിയ കമ്പനികള്‍ റീട്ടെയില്‍ വ്യാപാരം നില നിര്‍ത്തുന്നതിനായി ഫ് ളിപ് കാര്‍ട്ടില്‍ നിന്നും തങ്ങളുടെ സാധനങ്ങള്‍ പിന്‍വലിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Commerce Minister says Will look into complaints against Flipkart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X