Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസികളെ അധിക്ഷേപിച്ചു; നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പരാതി

ഹൈദരാബാദ്: ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസില്‍ പരാതി. ഹൈദരാബാദ് ആസ്ഥാനമായുള്ള ലാല്‍ ചൗഹാന്‍ എന്ന അഭിഭാഷകനാണ് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തമിഴ് നടന്‍ സൂര്യ നായകനായ റെട്രോയുടെ പ്രീ-റിലീസ് പരിപാടിയ്ക്കിടെ വിജയ് നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്കാധാരം എന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച എസ് ആര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ വിജയ് ദേവരകൊണ്ടക്കെതിരെ ലാല്‍ ചൗഹാന്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തില്‍, നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസി സമൂഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് സമാനമാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞതായി ലാല്‍ ചൗഹാന്‍ പരാതിയില്‍ ആരോപിച്ചു.

Vijay Deverakonda

ആദിവാസി സംഘടനകളും താരത്തിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തുകയും പരാമര്‍ശത്തെ അപലപിക്കുകയും ചെയ്തിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രസ്താവനകള്‍ തങ്ങളെ അപമാനിക്കുന്നതാണെന്നും താരം ഉടന്‍ മാപ്പ് പറയണമെന്നുമാണ് പരാതിയിലെ ആവശ്യം. അതേസമയം പരാതിയില്‍ നിയമോപദേശം തേടിയ ശേഷം നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കും എന്ന് പൊലീസ് അറിയിച്ചു.

''കശ്മീരില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പരിഹാരം ഭീകരരെ പഠിപ്പിക്കുകയും അവര്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അവര്‍ എന്താണ് നേടുക? കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതാണ്.'' എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആക്രമിക്കേണ്ട ആവശ്യമില്ല എന്നും കാരണം പാകിസ്ഥാനികള്‍ തന്നെ അവരുടെ സര്‍ക്കാരില്‍ മടുത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുന്നത്, സാമാന്യബുദ്ധിയില്ലാതെ പോരാടുന്നു എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം. ഇതാണ് പരാതിക്ക് കാരണമായത്. രണ്ട് വര്‍ഷം മുമ്പ് കുഷിയുടെ ചിത്രീകരണത്തിനിടെ പഹല്‍ഗാം സന്ദര്‍ശിച്ചത് വിജയ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചിരുന്നു. ഏപ്രില്‍ 22 - ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശി അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ അപലപിച്ച് നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്യം ഒറ്റക്കെട്ടായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പഹല്‍ഗാം ആക്രമണത്തിന് തക്ക മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+