• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്ക

ഭോപ്പാല്‍: മധ്യപ്രദേശിള്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി ബിജെപിയില്‍ എത്തയത് മുതല്‍ കേള്‍ക്കുന്നതാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശനം. ബിജെപിയില്‍ എത്തിയതിന് പിന്നാലെ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ സിന്ധ്യക്ക് ഇതുവരെ അവസരം ലഭിച്ചില്ല.

മന്ത്രിസഭയില്‍ ഇതുവരെ പുനഃസംഘടന വരാത്തതാണ് സിന്ധ്യയുടെ പ്രവേശനം വൈകുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം പുനഃസംഘടന നടന്നാലും സിന്ധ്യ ക്യാബിനറ്റില്‍ എത്തിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ജ്യോതിരാധിത്യ സിന്ധ്യ

ജ്യോതിരാധിത്യ സിന്ധ്യയെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ശക്തമായ ആവസ്യമാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ ഉയര്‍ത്തുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ മൂന്ന് ദിവസത്തെ ഗ്വാളിയോർ-ചമ്പൽ മേഖല സന്ദർശനത്തിന് മുന്നോടിയായി രാജ്യസഭാ എംപിയാ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്നും അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് സിന്ധ്യയുടെ വിശ്വസ്തനായ തുള്‍സി സിലാവത്ത് പറയുന്നത്.

കേന്ദ്ര മന്ത്രിപദം

വിവിധ ജില്ലകളിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായിട്ടാണ് കോണ്‍ഗ്രസിന്‍റെ ഭാഗമായി മുൻപ് കേന്ദ്രമന്ത്രിയായിരുന്ന സിന്ധ്യ തന്‍റെ ശക്തി കേന്ദ്രത്തിലേക്ക് എത്തുന്നത്. ഈ വരവ് കേന്ദ്ര മന്ത്രിപദത്തോടെ ആണെങ്കില്‍ അണികളില്‍ വലിയ ആവേശം നിറയ്ക്കുമെന്നും അദ്ദേഹത്തിന് വിശ്വസ്തര്‍ അഭിപ്രായപ്പെടുന്നു.

പ്രഥമ പരിണഗന

അടുത്തിടെ കേന്ദ്ര മന്ത്രിസഭയില്‍ പുനഃസഘടനയുണ്ടാവുമ്പോള്‍ ജെഡിയു അംഗങ്ങള്‍ ഉള്‍പ്പടെ ആറുപേരെ മന്ത്രിസഭയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പ്രഥമ പരിണഗന ജ്യോതിരാധിത്യ സിന്ധ്യക്കാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമന്ത്രിപദവുമായി ബന്ധപ്പെട്ട് സിന്ധ്യ നടത്തിയ ചിലപരാമര്‍ശങ്ങല്‍ ഇതിന് ആക്കം നല്‍കിയിരുന്നു.

ചമ്പല്‍-ഗ്വാളിയോര്‍

ശക്തി കേന്ദ്രമായ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ സ്വാധീനം നിലനിര്‍ത്തണമെങ്കില്‍ സിന്ധ്യ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരണമെന്ന അഭിപ്രായം അദ്ദേഹത്തിന്‍റെ അനുയായികളില്‍ വലിയൊരു വിഭാഗത്തിനുണ്ട്. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്ന മേഖലയില്‍ വലിയ തിരിച്ച് വരവിനുള്ള ശ്രമം അവര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് ശ്രമം

ബൂത്ത് തലത്തിലുള്ള കമ്മറ്റികള്‍ അടക്കും പുതുക്കി പുതിയ നേതൃത്വത്തെ വാര്‍ത്തെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിന്ധ്യ കേന്ദ്രത്തിലേക്ക് പോയാല്‍ ഒരു പക്ഷെ കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായേക്കും എന്ന ആശങ്ക ശക്തമാണ്. മേഖലയിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും സിന്ധ്യ നിയമസഭയിലേക്ക് മത്സരിച്ചാല്‍ അത് വലിയ മുന്നേറ്റത്തിന് ഇടയാക്കുമെന്നുമെന്നും അദ്ദേഹത്തിനെ അനുകൂലിക്കുന്നവര്‍ കണക്ക് കൂട്ടുന്നു.

സിന്ധ്യയുടെ സ്വാധീനം

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചമ്പല്‍-ഗ്വാളിയോര്‍ മേഖല്‍ തിരിച്ചടിയേറ്റാല്‍ ബിജെപിയിലെ സിന്ധ്യയുടെ സ്വാധീനം കുറക്കുമെന്നതും ഇവര്‍ മുന്നില്‍ കാണുന്നു. ഈ ഒരു സാഹചര്യത്തിലാണ് സിന്ധ്യ കേന്ദ്രത്തിലേക്ക് പോവാന്‍ താല്‍പര്യപ്പെട്ടേക്കില്ലെന്ന സൂചനകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.. 2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 25 ഓളം പാര്‍ട്ടി എംഎല്‍എമാര്‍ രാജി വെച്ചതോടെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വീണത്. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും മത്സരിച്ച് വിജയിക്കുകയും ചെയ്തു.

ചൗഹാന്‍ മാറുമോ

അതേസമയം ഉത്തര്‍പ്രദേശിന് സമാനായ രീതിയില്‍ മധ്യപ്രദേശിലെ ബിജെപിയിലും ചില ആഭ്യന്തര വിള്ളലുകള്‍ വീണതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ചൗഹാനെ മാറ്റുന്ന തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്രത്തിലേക്ക് മാറ്റുക, പകരം വിഷ്ണു ദത്ത് ശര്‍മയെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു പ്രധാന പ്രചാരണം.

തള്ളി ബിജെപി

ശിവരാജ് സിങ് ചൗഹാന്‍ കേന്ദ്രത്തിലേക്ക് പോവുമെങ്കില് ജ്യോതിരാദിത്യ സിന്ധ്യ സുപ്രധാനമായ വകുപ്പോടെ സംസ്ഥാന മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന തരത്തിലും അഭ്യുഹങ്ങള്‍ പരക്കാന്‍ തൂടങ്ങി.ബിജെപി നേതാക്കള്‍ തന്നെ ഇതിനെ തള്ളുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ എല്ലാം കെട്ടടങ്ങി.

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

cmsvideo
  Congress focusing on 7 states to improve its performance in 2022 including UP and Gujarat

  English summary
  Congress aims to return to the stronghold of Jyotiraditya Scindia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X