Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന നിമിഷം പിന്നോട്ട്, കോണ്‍ഗ്രസിനും എഎപിക്കും പിഴച്ചു, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

ദില്ലി: പഞ്ചാബില്‍ പ്രചാരണത്തിന്റെ അവസാന ദിനം കഴിഞ്ഞതോടെ ചെറിയ ആശങ്കയിലാണ് കോണ്‍ഗ്രസും എഎപിയും. ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ബീഹാറി-യുപി ഭായ് പരാമര്‍ശം തിരിച്ചടിയാവുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. പഞ്ചാബിലെ അന്യസംസ്ഥാന വോട്ടുബാങ്ക് ശക്തവുമാണ്. അതുകൊണ്ട് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ട്.

ദിലീപിനെ വെറുതെ വിട്ടിട്ടില്ല, കോടികള്‍ എറിഞ്ഞ് എല്ലാം നേടാമെന്ന് കരുതിയെന്ന് സംവിധായകന്‍

അതേസമയം ഖലിസ്ഥാന്‍ ആരോപണങ്ങള്‍ എഎപിയെയും ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത് അപ്രതീക്ഷിതമായി ഉയര്‍ന്നതാണ്. ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി എഎപിക്ക് ബന്ധമുണ്ടെന്ന ആരോപണം അവസാന നിമിഷമാണ് ചര്‍ച്ചയായത്. ജനങ്ങള്‍ ബൂത്തിലേക്ക് പോകാനിരിക്കെ ഇത് വിശദീകരിക്കാനുള്ള സമയം പോലും എഎപിക്ക് ലഭിച്ചിട്ടില്ല.

1

കോണ്‍ഗ്രസിന് അന്യസംസ്ഥാന വോട്ടുകള്‍ തിരിച്ചടിയാവുമോയെന്നാണ് ഭയം. അത് അവസാന നിമിഷം പ്രചാരണത്തില്‍ വന്‍ ഭീകരമായ പിഴവാണ്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉറപ്പാണെന്ന് കകോണ്‍ഗ്രസ് കരുതുന്നു. യുപി, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലായി ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. മനീഷ് തിവാരി തന്നെ ഇതിനെ തള്ളി പറഞ്ഞിട്ടുണ്ട്. 43 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബിലുണ്ട്. ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വോട്ടവകാശമുണ്ട്. ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി പത്ത് ലക്ഷം തൊഴിലാളികള്‍ പഞ്ചാബിലുണ്ട്. ഇവര്‍ പഞ്ചാബിലേക്ക് നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഭാഗമായി എത്തിയതാണ്.

2

പല തൊഴിലാളികള്‍ക്കും പഞ്ചാബില്‍ ബിസിനസുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എംഎല്‍എമാരും എംപിമാരും സംസ്ഥാനത്തുണ്ട്. നഗര വോട്ടര്‍മാരില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം വര്‍ധിച്ചതിനാല്‍ ഇവരുടെ രാഷ്ട്രീയമായ കരുത്തും വര്‍ധിച്ചിട്ടുണ്ട്. ചണ്ഡീഗഡില്‍ പ്രത്യേകിച്ച് ഹിന്ദിയിലാണ് പ്രചാരണം നടക്കുന്നത്. ഇത് പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. പഞ്ചാബിക്ക് പകരം ഹിന്ദിക്ക് പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിക്കുന്നത് ശരിക്കും പുറത്തുനിന്നുള്ളവര്‍ക്ക് സ്വാധീനം വര്‍ധിക്കുന്നു എന്ന് തെളിയിക്കുന്നതാണ്. ഈ വോട്ടുകള്‍ പഞ്ചാബ് വിജയിക്കാന്‍ ആവശ്യമാണ്. ചന്നി ഇവരെ അകറ്റുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതാണ് അവസാന നിമിഷത്തില്‍ പാളിയെന്ന് കോണ്‍ഗ്രസ് കരുതാന്‍ കാരണം.

3

എഎപിക്ക് വലിയ തിരിച്ചടിയായി മാറിയത് അവസാന നിമിഷം വന്ന ഖലിസ്ഥാന്‍ വാദമാണ്. പക്ഷേ ചില നിര്‍ണായക ഫോര്‍മുല എഎപിക്ക് അനുകൂലമായേക്കും. പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ എഎപി ഉറപ്പ് നല്‍കുന്നുണ്ട്. 32 ശതമാനം വരുന്ന വലിയ വോട്ടുബാങ്കാണിത്. ഗുരു രവിദാസിനായി ദില്ലിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഇത് പട്ടികജാതി വിഭാഗത്തിന്റെ വലിയ ആത്മീയാചാര്യനായത് കൊണ്ടാണ്. ദില്ലിയിലെ ഭരണത്തിന്റെ മികവ് പഞ്ചാബിലുമെത്തിയിട്ടുണ്ട്. അവര്‍ ദില്ലിയില്‍ പല കാര്യങ്ങളും ചെയ്തു. പഞ്ചാബില്‍ പുതിയ പലതും ചെയ്യാന്‍ എഎപിക്കാവും. ഭഗവന്ത് മന്‍ അതിന്റെ ഉറപ്പാണെന്നും വോട്ടര്‍മാര്‍ പറയുന്നു.

4

കെജ്രിവാള്‍ ജനപ്രിയനാവുമോ ഭഗവന്ത് മന്‍ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. അദ്ദേഹം എന്ത് പറഞ്ഞാലും ജനം വിശ്വസിക്കുമെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മീണയില്‍ നിന്നുള്ള ഒരു സീനിയര്‍ സിറ്റിസണ്‍ പറയുന്നത് കെജ്രിവാള്‍ നല്ല കാര്യങ്ങള്‍ ഒരുപാട് ചെയ്തു, തന്റെ വോട്ട് അദ്ദേഹത്തിന് തന്നെ നല്‍കുമെന്നാണ്. കെജ്രിവാള്‍ മജയിലും ഭഗവന്ത് മന്‍ മാള്‍വയിലും ഫോക്കസ് ചെയ്തത് എഎപിക്ക് വലിയ നേട്ടമാണ്. ചന്നിയുടെ മണ്ഡലമായ ചംകോര്‍ സാഹിബില്‍ വന്‍ സ്വീകരണമാണ് ഭഗവന്ത് മന്നിന് ലഭിക്കുന്നത്. മണിക്കൂറുകളാണ് മന്നിന് വേണ്ടി ട്രാക്ടറുകളും പൂച്ചെണ്ടുകളുമായിആളുകള്‍ കാത്തിരുന്നത്. ചന്നിക്ക് ഇത് അപായ സൂചനയാണ്.

5

മുതിര്‍ന്നവരും യുവാക്കളും ഒരുപോലെ ഭഗവന്ത് മന്നിനെ ഒരു നോക്ക് കാണാന്‍ ഓടിയടുക്കുകയാണ്. അത്രയ്ക്ക് തീവ്രമാണ് അദ്ദേഹത്തിനുള്ള പിന്തുണ. ഭഗവന്ത് മന്‍ മനസ്സില്‍ സത്യമുള്ള വ്യക്തിയാണ്. എന്ത് വന്നാലും വോട്ട് അദ്ദേഹത്തിന് തന്നെയെന്ന് സര്‍ദാര്‍ ലഖന്‍ സിംഗ് പറയുന്നു. സ്‌കൂളുകളും തൊഴിലുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. മന്നിനും എഎപിക്കും ഒരവസരം നല്‍കണമെന്നാണ് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത്. കോണ്‍ഗ്രസും അകാലിദളും തൂത്തെറിയപ്പെടുമെന്ന് ജനങ്ങള്‍ ഒന്നാകെ പറയുന്നു. നമ്മുടെ സിംഹം, നമ്മുടെ നേതാവ് എന്നാണ് മന്നിന് വേണ്ടി ജനങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. വികസന നായകനായും അദ്ദേഹത്തെ ആളുകള്‍ കാണുന്നു. മദ്യപനാണ് അദ്ദേഹമെന്ന വാദമൊക്കെ പൊളിഞ്ഞിരിക്കുകയാണ്. എഎപിക്ക് തിരിച്ചടി ഉണ്ടാവുകയാണെങ്കില്‍ അത് ഖലിസ്ഥാന്‍ വാദികളുടെ പിന്തുണ സ്വീകരിച്ചത് കാരണമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+