Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ മുന്നണിയില്‍ ആദ്യ ധാരണ; ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആപ്പും ഒരുമിച്ച് മത്സരിക്കും

ചണ്ഡീഗഢ്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞൈടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണിയില്‍ ആദ്യ സഖ്യം രൂപപ്പെടുന്നു. ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ധാരണയായി. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ തീരുമാനമാണ് ഇത്. ജനുവരി 18 നാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.

മേയര്‍ സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും ബാക്കിയുള്ള സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മത്സരിക്കും എന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ കുമാര്‍ ബന്‍സാല്‍ എ എന്‍ ഐയോട് പറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യ ബ്ലോക്കില്‍ നിന്നുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.

2024 LOKSABHA ELECTION

'ദേശീയ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ധാരണയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വിവിധ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പിലെത്തിയ യോഗങ്ങള്‍ നടന്നിട്ടുണ്ട്. ഈ സമയത്ത്, ജനാധിപത്യത്തിന്റെ വികാരങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തുകൂടി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ആകെ 35 കൗണ്‍സിലര്‍മാര്‍ ആണ് വോട്ട് ചെയ്യുക.

നിലവില്‍ 14 കൗണ്‍സിലര്‍മാരുടെയും ഒരു എം പിയുടെയും വോട്ടുകളാണ് ബിജെപിക്കുള്ളത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് 13 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് 7 കൗണ്‍സിലര്‍മാരുമാണുള്ളത്. ശിരോമണി അകാലിദളിന് 1 കൗണ്‍സിലര്‍ ഉണ്ട്. കേവലഭൂരിപക്ഷത്തിന് 18 വോട്ടുകള്‍ വേണം. നിലവിലെ അംഗബലം അനുസരിച്ച് ബി ജെ പിക്ക് പരമാവധി 15 വോട്ടുകള്‍ ആണ് ലഭിക്കാന്‍ സാധ്യതയുള്ളത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ ആകെ 20 വോട്ടുകള്‍ ലഭിക്കും. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും പങ്കെടുത്തു.

ഡല്‍ഹി, പഞ്ചാബ്, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരിക്കും ഇന്ത്യാ മുന്നണിയില്‍ പ്രധാന സീറ്റ് വിഭജനം. അതിനിടെ, ഇന്ത്യാ ബ്ലോക്കിന്റെ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ദല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് ഞായറാഴ്ച അഭിനന്ദിച്ചു. ഖാര്‍ഗെ വലിയ നേതാവാണെന്നും എല്ലാ സഖ്യകക്ഷികളും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+