ഗോവയില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് മുന്നോട്ട്, സഖ്യശ്രമം പരാജയപ്പെട്ടെന്ന് ശിവസേന
പനാജി: ഗോവയില്‍ സഖ്യമില്ലാതെ കോണ്‍ഗ്രസ് മുന്നോട്ട്. അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയും എന്‍സിപിയും സഖ്യത്തില്‍ ഉണ്ടാവുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് അതിന് തയ്യാറായിട്ടില്ല. സിയോലിമില്‍ നിന്ന് ദെലൈല ലോബോയാണ് മത്സരിക്കുന്നത്. കേദാര്‍ നായിക്ക് സാലിഗാവില്‍ നിന്നും അല്‍ഡോണയില്‍ നിന്ന് കാര്‍ലോസ് ആല്‍വാരസ് ഫെരേരയും മത്സരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രിയോള്‍ മണ്ഡലത്തില്‍ നിന്ന് ഡോ ദിനേഷ് ജല്‍മിയും കര്‍ട്ടോറിമില്‍ നിന്ന് മൊറീനോ റെബെല്ലോയും മത്സരിക്കും.

കഴിഞ്ഞ ദിവസം പാര്‍ട്ടി മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. ഇതുവരെ 29 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിനാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. അതേസമയം ശിവസേനയും എന്‍സിപിയും ഗോവയില്‍ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യത്തിനായി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ലെന്ന് ഇരുപാര്‍ട്ടികളും പറഞ്ഞു. അടുത്ത സര്‍ക്കാര്‍ എന്‍സിപിയുടെയും ശിവസേനയുടെയും പിന്തുണയില്ലാതെ ഒരു പാര്‍ട്ടിയും രൂപീകരിക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. പത്ത് മുതല്‍ 12 സീറ്റില്‍ വരെ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.
കോണ്‍ഗ്രസിനോട് ഞങ്ങള്‍ സഖ്യത്തിനായി ആവശ്യപ്പെട്ടിരുന്നു. ഒരുമിച്ച് നിന്ന് ബിജെപി സര്‍ക്കാരിനെതിരെ പോരാടാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഞങ്ങളെ ബഹുമാനിച്ചില്ല. അതുകൊണ്ട് സഖ്യം ഉണ്ടായില്ലെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഗോവയില്‍ നാല്‍പ്പത് സീറ്റാണ് ആകെയുള്ളത്. അതേസമയം സഞ്ജയ് റാവത്ത് കോണ്‍ഗ്രസിന്റെ സമീപനത്തിനെതിരെ രംഗത്ത് വന്നു. ഗോവയില്‍ മഹാവികാസ് അഗാഡി പോലൊരു സഖ്യത്തിനായിരുന്നു ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്താമെന്നാണ് കരുതുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ശക്തിയുള്ള പാര്‍ട്ടിയാണ്. അതുകൊണ്ട് എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പം ചേര്‍ക്കേണ്ടതില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിയെ തടയാനായി ശിവസേനയ്ക്കും എന്‍സിപിക്കുമൊപ്പം ചേര്‍ന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. സോണിയാ ഗാന്ധി അവരെ സഹായിക്കുകയാണ് ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ പക്ഷേ ആ സാഹചര്യമില്ല. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനാവുമെന്നും നാനാ പടോലെ വ്യക്തമാക്കി. 2017ല്‍ എന്‍സിപി ഒരു സീറ്റില്‍ വിജയിച്ചിരുന്നു. ശിവസേനയ്്ക്ക് പക്ഷേ ഇവിടെ സീറ്റില്ല. 2017ല്‍ കോണ്‍ഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 13 സീറ്റ് നേടി ബിജെപി സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.












Click it and Unblock the Notifications