'ഇത്തവണ ഗുജറാത്തില്‍ ബിജെപി വീഴും: കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സുവര്‍ണാവസരം;
അഹമ്മദാബാദ്; 2022 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അതീവ പ്രധാന്യത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ഗുജറാത്ത്. കോവിഡ് പ്രതിരോധം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
കോവിഡ് പ്രതിരോധം ഉള്‍പ്പടേയുള്ള വിഷയങ്ങളിലൂന്നി തന്നെയാണ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കുന്നത്.

ഗുജറാത്തിലെ ബിജെപി സർക്കാരും കേന്ദ്രസർക്കാരും കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇത് സംസ്ഥനത്ത് നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം ഗാന്ധി നഗറലില്‍ എത്തിയ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടത്.

ഈ വിഷയങ്ങള്‍ കൃതമായി ജനങ്ങള്‍ക്ക് മനസ്സിലായതിനാല്‍ 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് അധികാരം നേടാനുള്ള മികച്ച അവസരമാണ് നിലനില്‍ക്കുന്നത്. അതിന് വേണ്ടി നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ സംസ്ഥാന ചുമതല, യൂണിറ്റ് മേധാവി, പ്രതിപക്ഷ നേതാവ് എന്നിവരെ നിയമിക്കുന്നത് കോൺഗ്രസ് മേധാവിയുടെ പരിഗണിനയിലുണ്ടെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്ത് കോൺഗ്രസ് മേധാവി അമിത് ചാവ്ദയും പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും രാജിവെച്ചിരുന്നു.

1990 ല്‍ അധികാരം നഷ്ടമായതിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും 22 വര്‍ഷത്തിലേറെയായി അധികാരത്തിലുള്ള ബിജെപിയുടെ വലിയ വെല്ലുവിളികളെ അതിജീവിച്ച് ആകെയുള്ള 182 സീറ്റില്‍ 78 ല്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

2007 ല്‍ നേടിയ 59 സീറ്റുകളായിരുന്നു അതിന് മുന്‍പത്തെ മികച്ച പ്രകടനം. ബിജെപിയുടെ സീറ്റ് നില 1995 ന് ശേഷം ആദ്യമായി 100 ന് താഴേക്ക് പോയതും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. 99 സീറ്റുകളിലായിരുന്നു അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാട്ടായിരുന്നു കോണ്‍ഗ്രസില്‍ അസംതൃപ്തരായ ചില എംഎല്‍എമാരെ ചാടിക്കാന്‍ അവര്‍ ശ്രമിച്ചത്. ആ നീക്കത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് ചില എംഎല്‍മാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ സാധിച്ചതോടെ നിലവില്‍ തങ്ങളുടെ അംഗബലം 100 ന് മുകളിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്നുള്ള അംഗങ്ങള്‍ രാജിവെച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അടക്കം വിജയിച്ചതോടെ 112 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ ഉള്ളത്. 13 സീറ്റുകള്‍ അവര്‍ക്ക് അധികമായി സ്വന്തമാക്കാന്‍ സാധിച്ചു. അതേസമയം കോണ്‍ഗ്രസിന്‍റെ അംഗബലം 78 ല്‍ നിന്നും കുറഞ്ഞ് 65 ല്‍ എത്തുകയും ചെയ്തു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications