Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ മന്‍കി ബാത്തിനെ വെല്ലാന്‍ രാഹുലിന്റെ ഷോ; ആദ്യഭാഗം പുറത്ത്, അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റേഡിയോ പരിപാടി മന്‍കി ബാത്ത് വ്യത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇതുവരെ ചെയ്യാത്തതില്‍ നിന്നും വ്യത്യസ്തമായ ഷോ. രാജ്യത്തോട് പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം മന്‍കി ബാത്തിലൂടെ വിശദീകരിച്ചു. എന്നാല്‍ മന്‍കി ബാത്തിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മന്‍കി ബാത്തില്‍ ജനങ്ങളുടെ പ്രതികരണം പ്രധാനമന്ത്രി കേള്‍ക്കുന്നില്ല എന്നതായിരുന്നു പ്രധാനപ്പെട്ട വിമര്‍ശനം. മോദിയുടെ സംസാരം മാത്രമാണ് മന്‍കി ബാത്ത്. ഇതിനെ വെല്ലുന്ന ഒരു പരിപാടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. പേര് അപ്‌നി ബാത്ത് രാഹുല്‍കെ സാത്ത്. ആദ്യ ഭാഗം കഴിഞ്ഞദിവസം പുറത്തുവിട്ടു....

ഞാന്‍ രാഹുല്‍ ഗാന്ധി

ഞാന്‍ രാഹുല്‍ ഗാന്ധി

ഞാന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍... എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി ഷോ തുടങ്ങിയത്. മന്‍കി ബാത്തില്‍ നിന്ന് രാഹുലിന്റെ ഷോയെ വ്യത്യസ്തമാക്കുന്ന ഘടകം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഹുലുമായി സംവദിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. മന്‍കി ബാത്തില്‍ മോദിയോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ല.

ആദ്യ എപ്പിസോഡ്

ആദ്യ എപ്പിസോഡ്

ആദ്യ എപ്പിസോഡ് ആണ് പുറത്തുവിടുന്നതെന്ന കോണ്‍ഗ്രസ് പറയുന്നു. ആദ്യ ഭാഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുമായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ സംവദിക്കല്‍. വ്യത്യസ്ത വിഷയങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാടുകളും നയങ്ങളും അവര്‍ ചോദിച്ചറിഞ്ഞു.

ദില്ലിയിലെ ഒരു റസ്റ്ററന്റില്‍

ദില്ലിയിലെ ഒരു റസ്റ്ററന്റില്‍

ദില്ലിയിലെ ഒരു റസ്റ്ററന്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതാണ് ആദ്യ എപ്പിസോഡില്‍. സാധാരണ വസ്ത്രം ധരിച്ചെത്തിയ രാഹുല്‍ ഗാന്ധി എല്ലാവരെയും പരിചയപ്പെടുന്നു. പിന്നീട് സ്വയം പരിചയപ്പെടുത്തുന്നു. ശേഷം വിദ്യാര്‍ഥികള്‍ ഒട്ടേറെ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ചോദിക്കുന്നു. അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കുന്നു.

 സോഷ്യല്‍ മീഡിയ വിഭാഗം

സോഷ്യല്‍ മീഡിയ വിഭാഗം

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗമാണ് പരിപാടിയുടെ വീഡിയോ പരസ്യമാക്കിയത്. യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും ആശയങ്ങളും സങ്കല്‍പ്പങ്ങളും സ്വരൂപിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുകയാണ് കോണ്‍ഗ്രസ്. ഈ ചര്‍ച്ചകള്‍ അതില്‍ മുഖ്യപങ്ക് വഹിക്കും.

രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

തങ്ങള്‍ ഒരു പ്രകടനപത്രിക തയ്യാറാക്കുകയാണ്. അതിലെ ആശയങ്ങള്‍ നിങ്ങളുമായി സംവദിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും തേടും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഇതാണ് ഇത്തരം ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള മതില്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍

ലക്ഷക്കണക്കിന് ആളുകള്‍

ലൈംഗിക സമത്വം, അംഗ പരിമിതര്‍ക്കുള്ള സൗകര്യങ്ങളുടെ അഭാവം, അക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വീഡിയോ പുറത്തുവിട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ കണ്ടുകഴിഞ്ഞു.

ഏകപക്ഷീയമായ പ്രസംഗമല്ല

ഏകപക്ഷീയമായ പ്രസംഗമല്ല

2014ലെ പൊതുതിരഞ്ഞെടുപ്പ് വേളയിലും രാഹുല്‍ ഗാന്ധി സമാനമായ പരിപാടി നടത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ഷോയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു. മോദിയുടെ ഏകപക്ഷീയമായ പ്രസംഗമല്ല കോണ്‍ഗ്രസ് അധ്യക്ഷന്റേതെന്നും ജനങ്ങളുടെ അഭിപ്രായം നേരിട്ട് തേടലുമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+