Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളും

ദില്ലി: കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം രഹസ്യമായി തുടരുന്നു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നതിന് ശേഷം ഉടനെ തന്നെ പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അടക്കം നടത്തിയേക്കും. അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.

വിമത സ്ഥാനാര്‍ത്ഥി ഉണ്ടാവാനും, രാഹുല്‍ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാനുമുള്ള സാധ്യത വളരെ ശക്തമാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ബദലായി രണ്ട് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കണ്ടുവെച്ചിട്ടുണ്ട്. വലിയ ട്വിസ്റ്റാണ് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.

1

ഈ വര്‍ഷം കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമോ എന്നാണ് ചോദ്യം. എന്നാല്‍ സെപ്റ്റംബറിലേ തിരഞ്ഞെടുപ്പ് നടക്കൂ. രാഹുല്‍ ഗാന്ധിയെ എഐസിസിയുടെ 87ാം അധ്യക്ഷനായി കാണാനാവുമോ എന്നാണ് ചോദ്യം. പുറത്ത് നിന്നൊരാള്‍ വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത് നില്‍ക്കുന്ന രണ്ട് പേരെ അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെയും പേരുകളാണ് രാഹുലിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന. അതേസമയം സീനിയര്‍ നേതാക്കളും യുവാക്കളും തമ്മില്‍ അധ്യക്ഷ സ്ഥാനത്തിനായി പോരും മുറുകിയിട്ടുണ്ട്.

2

വേറെയും പേരുകള്‍ പരിഗണനയിലുണ്ട്. കമല്‍നാഥ്, പി ചിദംബരം, ശശി തരൂര്‍ എന്നിവരാണിത്. ഇതില്‍ ബാഗല്‍ നിലവിലെ ഏറ്റവും മികച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. ഒബിസി വോട്ട് കോണ്‍ഗ്രസിനായി ഒരുക്കിയ നേതാവാണ്. ദേശീയ തലത്തില്‍ ആരെയും വെല്ലുവിളിക്കാന്‍ ബാഗലിന് കരുത്തുണ്ട്. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ കോണ്‍ഗ്രസിന് തിരിച്ചുപിടിച്ച് കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇവര്‍ രണ്ട് പേരും എന്തുകൊണ്ടും യോഗ്യരാണ്. അതേസമയം കമല്‍നാഥ് വന്നാല്‍ പാര്‍ട്ടിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കും. അഹമ്മദ് പട്ടേലിനെ പോലെ പാര്‍ട്ടി ഫണ്ട് ഒരുക്കുന്നതില്‍ മിടുക്കനാണ് അദ്ദേഹം. ശശി തരൂര്‍ വന്നാല്‍ കോണ്‍ഗ്രസിന് അന്താരാഷ്ട്ര മാനം വരും. ചിദംബരത്തിന് മാത്രമാണ് എതിര്‍പ്പുകളുള്ളത്.

3

ബാഗലും പൈലറ്റും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. ഒരേസമയം ജനപിന്തുണയും ഗാന്ധി കുടുംബത്തിന്റെ പിന്തുണയും ഇവര്‍ നേടിയെടുത്തിട്ടുണ്ട്. കമല്‍നാഥും ചിദംബരവും ദീര്‍ഘകാലമായി കളത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇവരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ തരൂര്‍ ശരിക്കുമൊരു വിമതനാണ്. പാര്‍ട്ടിയിലെ വിഭാഗീയതയെ പൊളിക്കാന്‍ കഴിവുള്ള നേതാവാണ് തരൂര്‍. പുതു വോട്ടര്‍മാരെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ തരൂരിന് സാധിക്കും. പ്രത്യേകിച്ച് യുവാക്കളെ. ജി23 നേതൃത്വവുമായി അദ്ദേഹം അകന്നിരിക്കുകയാണെന്നും സൂചനയുണ്ട്. ജി23ക്ക് പിന്തുണ നേടിയെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം.

4

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ എന്നത് പലര്‍ക്കും ആശങ്കയാണ്. ജനപ്രീതി ഇവരെ പോലെ നേടാനാവുമോ എന്നാണ് ഭയം. അത്തരമൊരു നേതാവിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ തന്നെ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്തിന് താന്‍ അടക്കമുള്ള ഗാന്ധി കുടുംബത്തിലെ ആര്‍ക്കും മോഹമില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. നിലവില്‍ വലിയ അസ്തിത്വ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചുവരിക അസാധ്യമാകും. നിലവില്‍ അഭിപ്രായ സര്‍വേകളിലൊന്നും കോണ്‍ഗ്രസിന് ഏതെങ്കിലും സംസ്ഥാനത്ത് അധികാരം കിട്ടുമെന്ന് പ്രവചിച്ചിട്ടില്ല.

5

കൈയ്യിലുള്ള പഞ്ചാബ് അടക്കം നഷ്ടമാകുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ഇതേ ഫലം അവിടെയും ആവര്‍ത്തിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പുതിയ ആള്‍ വന്നാലും വലിയ വെല്ലുവിളി മുന്നിലുണ്ടാവും. അതേസമയം കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പ്രിയങ്ക ഗാന്ധിയില്‍ വിശ്വസിക്കുന്നുണ്ട്. പ്രിയങ്ക അധ്യക്ഷയായി വരണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. യുപിയില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് പ്രിയങ്കയാണ്. യുപിയില്‍ വോട്ട് വര്‍ധിക്കുകയോ സീറ്റ് കൂടുകയോ ചെയ്താല്‍ പ്രിയങ്ക വരണമെന്ന വാദത്തിന് ശക്തിപകരും. ബിഎസ്പിയെ മറികടന്ന് മൂന്നാമത്തെത്താനാണ് പ്രിയങ്കയുടെ പ്ലാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+