കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍

Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ഒരേ പോലെ കോണ്‍ഗ്രസിന് പണി കൊടുത്തിരിക്കുകയാണ്. രണ്ട് നിര്‍ണായക സ്ഥലത്താണ് കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കാണ് വീണത്. ഇതോടെ പഞ്ചാബിലെ അടിത്തറയിളകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

അതേസമയം മേഘാലയയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം തന്നെ നഷ്ടമായിരിക്കുകയാണ്. ഗോവയില്‍ രണ്ട് എംഎല്‍എമാരായി ചുരുങ്ങിയ കോണ്‍ഗ്രസിനുള്ള അടുത്ത പണിയാണ് ഇവര്‍ രണ്ട് പേരും നല്‍കിയിരിക്കുന്നത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള ജയസാധ്യതകളും കുറഞ്ഞിരിക്കുകയാണ്.

1

ചണ്ഡീഗഡിലെ മൂന്നാം സ്ഥാനം പഞ്ചാബില്‍ ഭരണം നഷ്ടമാകുമെന്നതിന്റെ സൂചനയാണ്. യഥാര്‍ത്ഥത്തില്‍ സീറ്റ് വര്‍ധിപ്പിച്ചതിന്റെ സന്തോഷമായിരുന്നു കോണ്‍ഗ്രസില്‍ കാണേണ്ടിയിരുന്നത്. എന്നാല്‍ ഈ നേട്ടം എഎപി തട്ടിയെടുത്തു. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഎപി ചണ്ഡീഗഡ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ ഒരു പാര്‍ട്ടി സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നതും ആദ്യമായിട്ടാണ്. ചണ്ഡീഗഡിലെ ഫലം പഞ്ചാബിലെ വോട്ടര്‍മാരുടെ മനസ്സ് മാറ്റാന്‍ കാരണമാകുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. എഎപി അതുകൊണ്ട് പ്രതിപക്ഷ നിരയിലെ ശത്രുവാണ് കോണ്‍ഗ്രസിന്.

3

കോണ്‍ഗ്രസിന് കിട്ടേണ്ട നഗര വോട്ടുകളെ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി കൊണ്ടുപോകുമെന്നാണ് ഭയം. ഒപ്പം ക്യാപ്റ്റന്‍ അമരീന്ദര്‍-ബിജെപി സഖ്യവും ഈ വോട്ടുബാങ്ക് ചോര്‍ത്താന്‍ ശേഷിയുള്ളവരാണ്. ഗായകന്‍ സിദ്ദു മൂസെ വാലയുടെ വരവ് തന്നെ നഗര വോട്ടുകളെ കോണ്‍ഗ്രസിന് അനുകൂലമാക്കാനാണ്. സോനു സൂദ്, ഹര്‍ഭജന്‍ സിംഗ് എന്നിവരും ഇതേ ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയിലേക്ക് എത്തുന്നത്. നവജ്യോത് സിംഗ് സിദ്ദു രാഹുല്‍ ഗാന്ധി നിയമിച്ചത് തന്നെ നഗര വോട്ടര്‍മാരായ യുവാക്കളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ്. സിദ്ദു യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലുമാണ് കൂടുതല്‍ സമയം ചെലവിടുന്നത്. ഇത് വലിയ ലക്ഷ്യം മുന്നില്‍ കണ്ടാണ്.

3

ചണ്ഡീഗഡിലെ ഫലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിരാശയിലാണ്. പക്ഷേ പഞ്ചാബിലെ ഫലം ചണ്ഡീഗഡില്‍ ആവര്‍ത്തിക്കാറില്ല എന്നതാണ് സത്യം. ബിജെപിക്ക് ഇവിടെ ആധിപത്യമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും പഞ്ചാബില്‍ അവര്‍ക്ക് അതേ ആധിപത്യമുണ്ടായിട്ടില്ല. ഇത്തവണ എഎപിയുടെ കുതിപ്പുണ്ടായിട്ടും കോണ്‍ഗ്രസിന് ആശങ്കയില്ലാതിരിക്കുന്നത് അതുകൊണ്ടാണ്. യുവാക്കളെ കേന്ദ്രീകരിച്ച് നഗര മേഖലയില്‍ സച്ചിന്‍ പൈലറ്റും രാഹുലും പ്രിയങ്ക ഗാന്ധിയും പ്രചാരണം നടത്തുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. എഎപിയെ ഗൗനിക്കാതിരുന്നാല്‍ അത് നിര്‍ണായക വോട്ടുകളെ കൊണ്ടുപോകുമെന്നാണ് ഭയം.

5

പഞ്ചാബില്‍ മറ്റൊരു നേട്ടവും എഎപിക്കുണ്ട്. കര്‍ഷകരുടെ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. ഇവര്‍ എഎപിയുമായി സഖ്യമുണ്ടാക്കിയേക്കും. അതേസമയം അമരീന്ദര്‍ സിംഗ്-ബിജെപി സഖ്യം നേട്ടമുണ്ടാക്കിയാല്‍ പഞ്ചാബില്‍ ഒന്നിക്കാന്‍ സാധ്യതയുള്ളവരാണ് കോണ്‍ഗ്രസും എഎപിയും. എന്നാല്‍ ക്യാപ്റ്റനെതിരെ നിലനില്‍ക്കുന്ന നെഗറ്റീവ് ഇമേജ് ബിജെപിക്ക് കൂടി തകര്‍ച്ചയുണ്ടാക്കും. എഎപി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ്. ദില്ലി മുതല്‍ ഇതേ രീതിയാണ്. ഇത് ഗാന്ധി കുടുംബത്തെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് സഹകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് നിബന്ധനകള്‍ വെക്കാനാണ് സാധ്യത.

6

കെജ്രിവാള്‍ കഴിഞ്ഞപ്പോള്‍ വെല്ലുവിളി മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടിയെന്ന പേര് ബംഗാളില്‍ നഷ്ടമായിരിക്കുകയാണ്. മുഖ്യ പ്രതിപക്ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. 12 എംഎല്‍എമാരാണ് ബിജെപിയിലെത്തിയത്. നിലവില്‍ കോണ്‍ഗ്രസിന് വെറും അഞ്ച് എംഎല്‍എമാരാണ് ഉള്ളത്. അതേസമയം ഗോവയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കെജ്രിവാളിനെ പോലെ മമത ബാനര്‍ജിയും ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പല നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ പോകുന്നത്. മേഘാലയയും ഗോവയും മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളും കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

English summary
congress counting last days in punjab, meghalaya slips through their hands, big dissappointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X