തീവ്ര മുസ്ലീം കക്ഷി പുറത്തേക്ക്, അസമില്‍ ന്യൂജെനാവാന്‍ കോണ്‍ഗ്രസ്, ഹിമന്തയെ വീഴ്ത്താന്‍ പുതുസഖ്യം
ദില്ലി: അസമില്‍ കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ ഒഴുക്ക് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്. നോര്‍ത്ത് ഈസ്റ്റ് മൊത്തത്തില്‍ പിടിക്കാനുള്ള പ്ലാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാതെ പോയതിന് കാരണമാണ് കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത്. തീവ്ര മുസ്ലീം സംഘടനകളുമായുള്ള ബന്ധം അസമിലും ബംഗാളിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ദേശീയ തലത്തില്‍ ഹിന്ദു വിരുദ്ധ കൂട്ടുകെട്ടിനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത് എന്ന തെറ്റായ സന്ദേശവും അതിലൂടെ വോട്ടര്‍മാരിലേക്ക് എത്തി. ഒപ്പം ബിജെപി പ്രചാരണവും കൂടിയായപ്പോള്‍ അധികാരം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത് തിരുത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

ബംഗാളിലും അസമിലും ഒരേപോലുള്ള അബദ്ധങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബംഗാളില്‍ മുസ്ലീം പണ്ഡിതനായ അബ്ബാസ് സിദ്ദിഖിയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. ഇവ തീവ്ര കക്ഷിയാണ്. എന്നാല്‍ മുസ്ലീങ്ങള്‍ തന്നെ ഇവരെ കൈയ്യൊഴിഞ്ഞു. ഒപ്പം കോണ്‍ഗ്രസിനും നല്ല തിരിച്ചടി തന്നെ കിട്ടി. അസമില്‍ കോണ്‍ഗ്രസ് ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി ചേര്‍ന്നതാണ് വന്‍ തിരിച്ചടിയായി മാറിയത്. അജ്മലിന്റെ പാര്‍ട്ടി നല്ല നേട്ടമുണ്ടാക്കിയെങ്കിലും അതിലൂടെ കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ അടക്കം നഷ്ടമായി. ബദ്ദറുദ്ദീന്‍ അജ്മലിന്റെ ഇമേജ് പരിശോധിക്കുന്നതിലും പാര്‍ട്ടിക്ക് വീഴ്ച്ചയുണ്ടായി.

ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കാന്‍ പോകുന്നത്. ഇവര്‍ മിയാ മുസ്ലീങ്ങളുടെ പാര്‍ട്ടിയാണ്. തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടനയാണിത്. മിയാ മുസ്ലീങ്ങള്‍ ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളാണ്. ഇവര്‍ തദ്ദേശീയരുമായി അത്ര ബന്ധത്തിലല്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. മിയാ മുസ്ലീങ്ങള്‍ അടങ്ങുന്ന വിഭാഗത്തെ കൂടെ കൂട്ടാന്‍ നോക്കുന്നവര്‍ക്ക് തദ്ദേശീയരായ മുസ്ലീങ്ങള്‍ വോട്ട് ചെയ്യാറുമില്ല. കോണ്‍ഗ്രസ് ബദറുദ്ദീന്‍ അജ്മലിന്റെ കൂടെ കൂട്ടിയതോടെ ഇത്തവണ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇല്ലാതാക്കിയത്. അജ്മലിന്റെ പാര്‍ട്ടിക്ക് അതുകൊണ്ട് നേട്ടമുണ്ടായി. പക്ഷേ കോണ്‍ഗ്രസിന് ഉറപ്പിച്ച പലരുടെയും വോട്ടുകളാണ് നഷ്ടമായത്.

ഹിമന്ത ശര്‍മ വീഴ്ത്താനാവാത്ത ശക്തിയല്ലെന്ന് കോണ്‍ഗ്രസിന് അറിയാം. എന്നാല്‍ ജയിക്കാവുന്ന സാഹചര്യം കോണ്‍ഗ്രസ് ഇല്ലാതാക്കുകയായിരുന്നു. ബദറുദ്ദീന്‍ അജ്മലുമായി പിരിയുന്നതോടെ അക്കാര്യത്തില്‍ ഒരു തീരുമാനമാകും. വരാനിരിക്കുന്ന അഞ്ച് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് പുതിയ സഖ്യം പരീക്ഷിക്കുന്നതും ഈ തിരഞ്ഞെടുപ്പിലാണ്. അഞ്ചില്‍ അഞ്ചുമാണ് ടാര്‍ഗറ്റ്. അസമിന്റെ മനസ്സറിഞ്ഞ അഖില്‍ ഗൊഗോയിയുടെ റായ്‌ജോര്‍ ദളുമായിട്ടാണ് കോണ്‍ഗ്രസിന്റെ സഖ്യം. തരുണ്‍ ഗൊഗോയിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് കാണുന്ന നേതാവുമാണ് അഖില്‍ ഗൊഗോയ്. വിദ്യാര്‍ത്ഥികളില്‍ അടക്കമുള്ള അഖിലിന്റെ സ്വാധീനം ബിജെപിയുടെ ഉറക്കം കെടുത്തുന്നതാണ്.

ഭൂപന്‍ ബോറയോട് തീരുമാനങ്ങള്‍ എടുക്കാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നപ്പോള്‍ നേട്ടം മാത്രമാണ് ഉണ്ടായത്. എന്നാല്‍ മുസ്ലീം കക്ഷികളുമായി ചേരുമ്പോള്‍ അത് കോണ്‍ഗ്രസിന് ലഭിക്കുന്നില്ലെന്നാണ് പരാതി. അതേസമയം അജ്മലുമായുള്ള സഖ്യം പിരിയുന്ന കാര്യം ബോറ തീരുമാനിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഈ ആവശ്യം ശക്തമാവുകയാണ്. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ സംഘം ഇത് ആവശ്യപ്പെടുന്നുമുണ്ട്. അജ്മലുമായി ചേര്‍ന്നതിലൂടെ കോണ്‍ഗ്രസ് ശരിക്കുമൊരു പാഠം പഠിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. തീവ്ര മുസ്ലീം കക്ഷികളുമായി ഇനി ചേരില്ലെന്ന തീരുമാനം ദേശീയ തലത്തിലും കോണ്‍ഗ്രസ് എടുക്കുന്നുണ്ട്.

കോണ്‍ഗ്രസ്, എഐയുഡിഎഫ്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, മൂന്ന് ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്നുള്ള വിശാല സഖ്യമാണ് അസമില്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ കിഴക്കന്‍ അസമിലും ചായത്തോട്ട മേഖലയിലും വന്‍ ദുരന്തമായി കോണ്‍ഗ്രസ് മാറി. ഇതെല്ലാം കോണ്‍ഗ്രസ് തീവ്ര കക്ഷികള്‍ക്കൊപ്പം ചേര്‍ന്നതാണ്. കിഴക്കന്‍ അസമിലും വടക്കന്‍ അസമിലുമായി 47 സീറ്റുണ്ട്. ഇവ പിടിക്കുന്നവര്‍ സംസ്ഥാന ഭരണം പിടിക്കുകയാണ് പതിവ്. അസമിലെ തദ്ദേശ വാസികളും ചായത്തോട്ട വോട്ടര്‍മാരും ധാരാളമുള്ള ഇടമാണ് ഇത്. അജ്മല്‍ ബംഗ്ലാദേശികളുടെ സംരക്ഷനാണ് എന്ന പ്രചാരണം കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്.

അസമില്‍ പൗരത്വ നിയമ പ്രക്ഷോഭം അടക്കം നടന്നത് തദ്ദേശവാസികള്‍ക്ക് വേണ്ടിയിട്ടാണ്. ബംഗ്ലാദേശില്‍ നിന്നടക്കമുള്ളവര്‍ അസമിലേക്ക് വരേണ്ടെന്നാണ് ഇവര്‍ കരുതുന്നത്. അസം സംസ്‌കാരത്തിന് ഇവര്‍ ഭീഷണിയാണെന്നും കരുതുന്നുണ്ട്. ഇത് ബിജെപി കൃത്യമായി മുതലെടുത്തു. അസം തോറ്റത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത രോഷത്തിലാണ്. രാഹുലിനെ മുന്നില്‍ നിര്‍ത്തി പടനയിക്കേണ്ട തിരഞ്ഞെടുപ്പ് അജ്മലിലേക്ക് വഴിമാറുകയും അതുവഴി കോണ്‍ഗ്രസ് മുസ്ലീം വോട്ടുകള്‍ ചോര്‍ന്നുപോവുകയുമായിരുന്നു. മൂന്ന് സീറ്റ് മാത്രമാണ് അഞ്ച് കൊല്ലം കൊണ്ട് കോണ്‍ഗ്രസിന് ഉയര്‍ത്താനായത്. 2016ല്‍ 26 സീറ്റ് നേടിയപ്പോള്‍ 2021ല്‍ അത് 29 സീറ്റായി ഉയര്‍ന്നു.

ദിബ്രുഗഡ്, തിന്‍സുകിയ, ജോര്‍ഹട്ട്, ശിവസാഗര്‍, ഗോലാഘട്ട്, ലഖിംപൂര്‍, ദേമാജി, മജൂലി, ബിശ്വനാഥ്, സോനിത്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഞെട്ടിപ്പിക്കുന്ന തകര്‍ച്ചയാണ് നേരിട്ടത്. 30.96 ശതമാനം വോട്ടില്‍ നിന്ന് 29.70 വോട്ടായി അത് കുറയുകയാണ് ചെയ്തത്. അതേസമയം ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടി 16 സീറ്റാണ് നേടിയത്. മൂന്ന് സീറ്റുകള്‍ അവരും വര്‍ധിപ്പിച്ചു. ബിജെപി 60 സീറ്റാണ് നേടിയത്. സഖ്യ കക്ഷികളായ അസം ഗണ പരിഷത്ത് ഒമ്പത് സീറ്റും യുപിപിഎല്‍ ആറ് സീറ്റും. സഖ്യം 75 സീറ്റ് നേടി അധികാരം നിലനിര്‍ത്തുകയും ചെയ്തു. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന പ്രതീക്ഷിച്ച അസമിലാണ് വന്‍ മുന്നേറ്റം ബിജെപി നടത്തിയത്.

ഇനിയുള്ള ഉപതിരഞ്ഞെടുപ്പ് പിടിച്ചേ പറ്റൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. പുതിയ അധ്യക്ഷന്‍ വന്നത് അതിനും കൂടിയാണ്. സര്‍ബാനന്ദ സോനോവാളിനെ കേന്ദ്ര മന്ത്രിയാക്കിയതിലൂടെയുള്ള സീറ്റാണ് ഒഴിവുവന്നത്. അതോടൊപ്പം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതും രണ്ട് എംഎല്‍എമാരും മരണവും ചേര്‍ന്നാണ് അഞ്ച് നിയമസഭാ സീറ്റുകള്‍ ഒഴിവ് വന്നിരിക്കുന്നത്. അഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ച് സര്‍വേകള്‍ തയ്യാറാക്കുകയാണ് കോണ്‍ഗ്രസ്. ഗ്രൗണ്ട് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ അഖില്‍ ഗൊഗോയിയെ കണ്ട് സഖ്യം തീരുമാനിച്ച് കഴിഞ്ഞു. അജ്മലിന്റെ പാര്‍ട്ടി ഉള്ളിടത്തോളം കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ അഖില്‍ പറഞ്ഞിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതു സഖ്യം വരുന്നത്.
ഹോട്ട് ആന്റ ഗ്ലാമർ; വീണ്ടും ഞെട്ടിച്ച് സാക്ഷി അഗർവാൾ.. പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications