Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാര്‍ തട്ടിയത് കോടികള്‍!! കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാക്കളുടെ അടക്കം പറച്ചില്‍, നടപടി

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ വന്‍ വിവാദം. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവുമാര്‍ നടത്തിയ അഴിമതി സംബന്ധിച്ച് നേതാക്കള്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. പാര്‍ട്ടിയുടെ രണ്ട് പ്രമുഖരായ നേതാക്കള്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന്റെ ആധികാരികത വ്യക്തമല്ല. എങ്കിലും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ബിജെപി കേന്ദ്രങ്ങള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ ശിവകുമാറിനെതിരെ സംസാരിക്കുന്ന നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി. മറ്റൊരു നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വീഡിയോ സംബന്ധിച്ച് പ്രതികരണവുമായി ഡികെ ശിവകുമാര്‍ രംഗത്തുവന്നു. വിശദാംശങ്ങല്‍ ഇങ്ങനെ...

1

കര്‍ണാടക കോണ്‍ഗ്രസിന്റെ മീഡിയ കോഡിനേറ്റര്‍ എംഎ സലീമും മുന്‍ ലോക്‌സഭാംഗം വിഎസ് ഉഗ്രപ്പയുമാണ് വീഡിയോയിലുള്ളത്. ഡികെ ശിവകുമാര്‍ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തി എന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയില്‍ രണ്ട് നേതാക്കള്‍ തനിക്കെതിരെ സംസാരിച്ചു എന്നത് ഞാന്‍ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

2

സലീമിനെ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. ഉഗ്രപ്പയോട് മൂന്ന് ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശിവകുമാര്‍ നേരത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. അക്കാലത്ത് നടന്ന അഴിമതി സംബന്ധിച്ചാണ് രണ്ട് നേതാക്കള്‍ സംസാരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3

കുമാരസ്വാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ 14 മാസം കര്‍ണാടക ഭരിച്ചിരുന്നു. ഈ വേളയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു ശിവകുമാര്‍. ബിജെപി നടത്തിയ ഓപറേഷന്‍ താമരയിലടെ 2019 ജൂണില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തുടര്‍ന്നാണ് ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചത്.

4

വീഡിയോ സംബന്ധിച്ച് പ്രതികരണവുമായി ഉഗ്രപ്പ രംഗത്തുവന്നു. ബിജെപി നേതാക്കള്‍ ഡികെ ശിവകുമാറിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ സലീം തന്നോട് പറയുകയായിരുന്നു എന്ന് ഉഗ്രപ്പ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സലീം തന്നോട് വിഷയം പറഞ്ഞതെന്നും ഉഗ്രപ്പ വ്യക്തമാക്കി.

5

ചൊവ്വാഴ്ച ഉഗ്രപ്പ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് സലീം തൊട്ടടുത്തിരുന്ന് ഉഗ്രപ്പയോട് അടക്കം പറയുന്ന വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ''നേരത്തെ എട്ട് ശതമാനമായിരുന്നു. അദ്ദേഹം അത് 12 ശതമാനമാക്കി ഉയര്‍ത്തി. ഇതെല്ലാം ഡികെ ശിവകുമാറിന്റെ അഡ്ജസ്റ്റ്‌മെന്റാണ്.- സലീം ഉഗ്രപ്പയോട് ഇങ്ങനെയാണ് പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

6

'ഉപ്പാര്‍, ജി ശങ്കര്‍, ബല്ലാരിയില്‍ നിന്നുള്ള ഒരാള്‍, നിങ്ങള്‍ക്കറിയോ ഉപ്പാര്‍ ബെംഗളൂരുവില്‍ നിന്നുള്ളയാളാണ്'- സലീം പറയുന്നു. അല്ല, ഉപ്പാര്‍ വിജപുരയില്‍ നിന്നുള്ള വ്യക്തിയാണെന്ന് ഉഗ്രപ്പ തിരുത്തുന്നു. ബെംഗളൂരുവിലെ എസ്എം കൃഷ്ണയുടെ വീടിന് മുന്നിലാണ് ഉപ്പാറിന്റെ വീട് എന്ന് സലീം പറയുന്നു. അത് വലിയ അഴിമതിയാണ്. ശരിക്കും അന്വേഷിച്ചാല്‍ ഡികെയുടെ പങ്ക് പുറത്തുവരും. നിങ്ങള്‍ക്കറിയില്ല, മൂന്ന് പേര്‍ നൂറ് കോടിയോളം ഉണ്ടാക്കി. അവര്‍ അത്രയും ഉണ്ടാക്കിയെങ്കില്‍ ഡികെ എത്ര ഉണ്ടാക്കിക്കാണും- സലീം പറയുന്നു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

അത്തരം കാര്യങ്ങളൊന്നും എനിക്കറിയില്ല എന്ന് ഉഗ്രപ്പ മറുപടി കൊടുത്തു. ഡികെ സംസ്ഥാന അധ്യക്ഷനാണ്. അതുകൊണ്ട് ഞാനൊന്നും പറയില്ലെന്നും ഉഗ്രപ്പ പറഞ്ഞു. ഈ ദിവസങ്ങളില്‍ ശിവകുമാര്‍ മദ്യപിച്ചിരുന്നുവെന്ന് സലീം പറയുന്നു. അദ്ദേഹത്തിന് വാക്കുകള്‍ പോലും ശരിക്കും കിട്ടിയിരുന്നില്ലെന്നും സലീം പറഞ്ഞു. സിദ്ധരാമയ്യക്ക് ശക്തമായ ശരീര ഭാഷയുണ്ടെന്നും സലീം പറയുന്നത് വീഡിയോയിലുണ്ട്. വീഡിയോ വിവാദം കര്‍ണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+