ഗുജറാത്തില്‍ രക്ഷയില്ലാതെ കോണ്‍ഗ്രസ്, അടിയോടടി, തിരഞ്ഞെടുപ്പ് അടുക്കവേ ഹൈക്കമാന്‍ഡിന് പേടി
ദില്ലി: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ പ്രശ്‌നങ്ങള്‍ തീരാതെ കോണ്‍ഗ്രസ് ക്യാമ്പ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ജയസിംഗ് പാര്‍മര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ തിരിച്ചടി. പാര്‍മര്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണ്. ഉത്തര ഗുജറാത്തിലെ പ്രാദേശിക നേതാക്കളും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കും തമ്മിലടിയും പരിധി വിട്ട് മുന്നോട്ട് പോവുകയാണ്. ഇതുവരെ നേതൃത്വത്തിന് ഇതിനെ പിടിച്ച് കൊട്ടാനായിട്ടില്ല. ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും പാര്‍ട്ടിക്കൊപ്പമുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടം ഇതുവരെ ലഭിച്ചിട്ടില്ല.

തന്നെ പാര്‍ട്ടിയില്‍ താഴ്ത്തിക്കെട്ടിയെന്നും, അവഗണിച്ചെന്നും പാര്‍മര്‍ പറയുന്നു. കോണ്‍ഗ്രസ് എന്നത് ചില വ്യക്തികളുടെ സ്വകാര്യ സ്വത്തായി മാറിയെന്നും, തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാന്‍ സാധിക്കാത്തവരാണ് അവരെന്നും പാര്‍മര്‍ കുറ്റപ്പെടുത്തി. ഉത്തര ഗുജറാത്തിലെ ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് പാര്‍മര്‍. അദ്ദേഹത്തിന് ഇപ്പോഴും നല്ല സ്വാധീനം ക്ഷത്രിയ വിഭാഗത്തിനിടയിലുണ്ട്. കോണ്‍ഗ്രസിനാണ് ഇത് ഏറ്റവും വലിയ തിരിച്ചടിയാവുക. ഒബിസി വിഭാഗത്തിന്റെ പിന്തുണ നേടാന്‍ എല്ലാ വഴിയും നോക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ വിജയിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷനായി വരുന്നവര്‍ക്ക് പോലും നേതാക്കളെ പിടിച്ച് നിര്‍ത്താനാവുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ശാപം.
രണ്ട് ദശാബ്ദത്തോളമായി കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തിന് പുറത്താണ്. 2020 മുതല്‍ കോണ്‍ഗ്രസിന് നഷ്ടമായത് ഇരുപത് എംഎല്‍എമാരെയാണ്. ഉത്തര ഗുജറാത്തിലെയും ഗാന്ധിനഗറിലെയും 9 പ്രാദേശിക നേതാക്കളാണ് ഞായറാഴ്ച്ച കോണ്‍ഗ്രസ് വിട്ടത്. തുടര്‍ച്ചയായി നേതാക്കള്‍ കൊഴിഞ്ഞുപോയാല്‍ 2017ലെ പ്രകടനം ആവര്‍ത്തിക്കുക കോണ്‍ഗ്രസിന് ദുഷ്‌കരമാകും. അഞ്ച് വര്‍ഷം മുമ്പ് കടുത്ത പോരാട്ടമായിരുന്നു ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടന്നത്. 77 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി കഷ്ടിച്ചാണ് ഭൂരിപക്ഷം നേടിയത്. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പത്തിന്റെ വലിയ പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. തെറ്റ് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂറിന് പാര്‍ട്ടിയെ വേണ്ട വിധത്തില്‍ നയിക്കാനായിട്ടില്ല എന്നത് സത്യമാണ്. ഈ വര്‍ഷാവസനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോര്‍പ്പറേഷനുകളില്‍ ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പ്രവര്‍ത്തകരോ പദവികള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. പലര്‍ക്കും ഇത്തരം പദവികള്‍ കിട്ടാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമാകുന്നത്. കോണ്‍ഗ്രസിന് അധികാരമുള്ള സമിതികള്‍ ഇപ്പോഴുമുണ്ട്. രാഹുല്‍ ഗാന്ധി ദ്വാരകയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ജയിക്കുന്ന നേതാക്കളെ കണ്ടെത്തുകയാണ് പ്രധാനം. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് ശ്രമമെന്ന് ബിജെപി സമ്മതിക്കുന്നു. ഗുജറാത്ത് കൈവിടാന്‍ ബിജെപി ഒരിക്കലും ആഗ്രഹിക്കുന്നില്ല. എഎപിയും ഇവിടെ കടുത്ത വെല്ലുവിളിയായി വരുന്നുണ്ട്.












Click it and Unblock the Notifications