പ്രിയങ്കയുടെ വിശ്വസ്തന്‍ വീഴും? തംകൂഹി രാജില്‍ ലല്ലുവിന് ചലഞ്ച്, കോണ്‍ഗ്രസിന് ജയിക്കാന്‍ ഒരു വഴി
ദില്ലി: കോണ്‍ഗ്രസ് യുപിയില്‍ പ്രതീക്ഷ വെക്കുന്ന സുപ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് തംകൂഹി രാജ്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അജയ് കുമാര്‍ ലല്ലുവിന്റെ മണ്ഡലമാണിത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. യോഗി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ എല്ലാ സമരങ്ങളും നയിച്ചത് ലല്ലുവിന്റെ നേതൃത്വമാണ്.
എന്നാല്‍ യുപിയില്‍ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലല്ലു ഇത്തവണ വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. മണ്ഡലത്തില്‍ കടുത്ത പ്രചാരണമാണ് ബിജെപി നടത്തുന്നത്. ലല്ലുവിന്റെ സാധാരണക്കാരന്‍ ഇമേജാണ് കോണ്‍ഗ്രസ് ബൂസ്റ്റ് ചെയ്യാന്‍ പോകുന്നത്. പക്ഷേ അത് ഏല്‍ക്കുമോ എന്നുറപ്പില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പ്രളയത്തില്‍ ദുരിതം വിതച്ച മണ്ഡലമാണ് തംകൂഹി. ഇവിടെ നിരവധി വിഷയങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല. യുപി-ബീഹാര്‍ അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് ഇത്. ഈ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ ലല്ലു വിജയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വിശ്വസ്തനും യുപി കോണ്‍ഗ്രസിലെ രണ്ടാമനുമായിട്ടാണ് ലല്ലു ഇത്തവണ ജനവിധി തേടുന്നത്. സ്ട്രീറ്റ് ഫൈറ്റര്‍ എന്ന ഇമേജ് ലല്ലുവിനുണ്ട്. യോഗി സര്‍ക്കാര്‍ പലപ്പോഴും ജയിലില്‍ ഇട്ട എംഎല്‍എയാണ് അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കളത്തിലേ ഇല്ലെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറയുന്നു. പോരാട്ടം സമാജ് വാദി പാര്‍ട്ടിയും ബിജെപി തമ്മിലാണെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന് ആശങ്കപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.

ഈ മണ്ഡലം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍, സംസ്ഥാന അധ്യക്ഷന്‍ തന്നെ തോറ്റെന്ന നാണക്കേടാവും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. ഇത് തന്റെ വീടാണ്. നേരിട്ടാണ് ജനങ്ങളോട് സംസാരിക്കുന്നത്. വീട്ടിലെ പോലെയാണ് എന്റെ പ്രവര്‍ത്തനമെന്നും ലല്ലു പറയുന്നു. ഗ്രാമങ്ങളിലേക്ക് ഇറങ്ങിയാണ് ലല്ലുവിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ എനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യനാഥ് എന്നെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴായി എന്നെ അറസ്റ്റ് ചെയ്തത്. ജയിലിനെ കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. യുപിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ അത്ര ആത്മവിശ്വാസത്തില്‍ അല്ല.

ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസിലെ മൂഡ് അത്ര മികച്ചതല്ല. എന്നാല്‍ ബിജെപി വന്‍ ആവേശത്തിലാണ്. ദേവറിയ എംപി രമാപതി രാം ത്രിപാഠി ശക്തമായ പ്രചാരണവുമായി മണ്ഡലത്തിലുണ്ട്. ലല്ലു ഇത്തവണ തോല്‍ക്കും. മൂന്നാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്യുകയെന്നും ത്രിപാഠി പറഞ്ഞു. മണ്ഡലത്തില്‍ യാതൊരു വികസന പ്രവര്‍ത്തനവും ലല്ലു നടത്തിയിട്ടില്ല. എസ്പിയുടെ സൈക്കിളാണെങ്കില്‍ പഞ്ചറായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കൈവിരലുകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണെന്നും രമാപതി രാം ത്രിപാഠി പരിഹസിച്ചു. ബിജെപിയുടെ ജാതിസമവാക്യ നീക്കം കോണ്‍ഗ്രസിന് ശരിക്കും വെല്ലുവിളിയാണ്. ദളിത് നേതാവായി മുന്നില്‍ നില്‍ക്കുന്ന ലല്ലുവിന് അടിതെറ്റുന്നത് ഇവിടെയാണ്.

ബിജെപി ഭൂമിഹാര്‍ നേതാവ് ഡോ അസിം കുമാറിനയൊണ് തംകൂഹി രാജില്‍ മത്സരിപ്പിക്കുന്നത്. ഒപ്പം ഈ മേഖലയിലെ പ്രമുഖ നേതാവായ നന്ദകിഷോര്‍ മിശ്ര ബിജെപി പാളയത്തില്‍ തിരിച്ചെത്തുകയും ചെയ്തു. എസ്പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയെത്തിയത്. ഭൂമിഹാര്‍-ബ്രാഹ്മണ കോമ്പിനേഷന്‍ മണ്ഡലത്തില്‍ വിജയകരമായ കോമ്പോയായി മാറുമെന്നാണ് വ്യക്തമാകുന്നത്. 2017ല്‍ ലല്ലു ജയിക്കാന്‍ കാരണം കോണ്‍ഗ്രസും എസ്പിയും സഖ്യത്തിലായത് കൊണ്ടാണ്. 2019ല്‍ ഈ നിയമസഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ബിജെപിക്കായിരുന്നു. 1.38 ലക്ഷം വോട്ടാണ് തംകൂഹിയില്‍ ബിജെപിക്ക് ലഭിച്ചത്. ഇത് തന്നെ ലല്ലുവിനുള്ള അപകട സൂചനയായിരുന്നു.

1993 മുതല്‍ ഈ സീറ്റില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത്തവണ തംകൂഹി പിടിച്ചാല്‍ ആ ചരിത്രം മാറും. ഒപ്പം ലല്ലുവെന്ന തലവേദനയെ ഒതുക്കുകയും ചെയ്യാം. ലല്ലുവിന് ഇത്തവണ നേരിടാനുള്ള ഒരുപിടി നേതാക്കളെയാണ്. അതും കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍. ലല്ലു അധ്യക്ഷനായിരിക്കെയാണ് പ്രമുഖരെല്ലാം പാര്‍ട്ടി വിട്ടത്. ആര്‍പിഎന്‍ സിംഗ്, ലളിതേഷ് ത്രിപാഠി, ജിതിന്‍ പ്രസാദ, ഇമ്രാന്‍ മസൂദ്, എന്നിവരെല്ലാം പാര്‍ട്ടി വിട്ടു. രാഷ്ട്രീയക്കാരന്‍ ജനിക്കുന്നത് മണ്ണില്‍ നിന്നാണ്, അല്ലാതെ കൊട്ടാരത്തില്‍ നിന്നല്ല. ഈ കൂറുമാരിയവര്‍ കോണ്‍ഗ്രസ് എല്ലാ സ്ഥാനമാനങ്ങളും നല്‍കിയതാണ്. എന്നാല്‍ പോരാടേണ്ട സമയം വന്നപ്പോള്‍ ഇവരെല്ലാം പാര്‍ട്ടി വിട്ടെന്നും ലല്ലു തുറന്നടിച്ചു.

ബിജെപിയുടെ ഭിന്നിപ്പിക്കുന്ന പ്രചാരണത്തെയാണ് ലല്ലു കുറ്റപ്പെടുത്തുന്നത്. ഹത്രസും, ഉന്നാവോയും, ലഖിംപൂരും താന്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. കൊവിഡ് കാലത്തെ ഓക്‌സിജന്‍ ക്ഷാമവും മരണങ്ങളും ജനങ്ങള്‍ക്കറിയാമെന്നും ലല്ലു പറയുന്നു. എസ്പിയും പറയുന്നു. അതേസമയം കോണ്‍ഗ്രസിനെ നേരിടുന്ന കാര്യത്തില്‍ എസ്പിയും ബിഎസ്പിയും ഇവിടെ ഒറ്റക്കെട്ടാണ്. ലല്ലു യാതൊരു വികസനവും മണ്ഡലത്തില്‍ കൊണ്ടുവന്നില്ലെന്നാണ് രണ്ട് പേരും കുറ്റപ്പെടുത്തുന്നത്. അതേസമയം യോഗി ആദിത്യനാഥിന്റെ ഭരണത്തിനും മോദിയുടെ പോപ്പുലാരിറ്റിയും ഉയര്‍ന്ന് നില്‍ക്കുകയാണ് തംകൂഹിയില്‍. ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരുന്നത് ഇവരുടെ സാന്നിധ്യമാണ്.

കോണ്‍ഗ്രസ് ദളിത് മേഖലയിലാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രി വന്നതും, ദളിത് വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടതുമെല്ലാം കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ലല്ലുവിന്റെ ദളിത് ബ്രാന്‍ഡും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എസ്പി ഇവിടെ കോണ്‍ഗ്രസുമായി യാതൊരു ഒത്തുതീര്‍പ്പും നടത്തിയിട്ടില്ല. എസ്പിക്ക് ഇവിടെ നല്ലൊരു ശതമാനം വോട്ടുണ്ട്. ബിജെപിക്കും അതേ അളവിലുണ്ട്. ഇത്തവണ എസ്പിക്ക് ഓരോ സീറ്റും ജയിക്കുക നിര്‍ണായകമാണ്. അതുകൊണ്ട് വോട്ട് മറിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നിന്ന് പ്രമുഖരെ കൊണ്ടുവരിക മാത്രമാണ് രക്ഷയുള്ളത്. ബിജെപിയോട് ഭരണവിരുദ്ധ വികാരം കാരണം ജനങ്ങള്‍ മുഖം തിരിച്ചാല്‍ മാത്രമാണ് ലല്ലുവിന് സാധ്യതയുള്ളത്.

യോഗി സര്‍ക്കാരാണ് തുകുഹി രാജില്‍ എല്ലാ പ്രവര്‍ത്തനവും നടത്തിയതെന്ന് ബിജെപി പറയുന്നു. പ്രളയത്തെ തടയാനുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനവും നടത്തി. ഇത്തവണ അതുകൊണ്ട് തന്നെ ഇവിടെ പ്രളയമൊന്നും ഉണ്ടായിരുന്നില്ല. ലല്ലു പ്രളയത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ച മണ്ഡലമായിരുന്നു തംകൂഹി. ആ പ്രശ്‌നമൊക്കെ അവസാനിച്ചുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. പത്ത് റോഡുകളെങ്കിലും ഞാന്‍ ഇവിടെ വികസിപ്പിച്ചു. ജനങ്ങള്‍ ഇവിടെ പുഴയിലൂടെ തോണിയിലായിരുന്നു വന്നിരുന്നു. ഇവര്‍ക്ക് വേണ്ടി ഞാനാണ് പാലങ്ങള്‍ പണിതത്. ഇവിടെ കര്‍ഷകര്‍ ആരെ ദാരിദ്ര്യത്തിലാണെന്ന് ലല്ലു വ്യക്തമാക്കി. അതേസമയം അസിം കുമാറിനെ മണ്ഡലത്തിന് പുറത്തുള്ളവനാക്കി പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം. ജനങ്ങള്‍ മോദിക്കാണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ലെന്ന് പ്രേംചന്ദ്ര മിശ്ര പഞ്ഞു.












Click it and Unblock the Notifications