കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠി തിരിച്ചുപിടിക്കാന്‍ രാഹുല്‍ എത്തും, പ്രിയങ്ക റായ്ബറേലിയിലേക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് നഷ്ടമായ കോട്ടകള്‍ തിരിച്ചുപിടിക്കാന്‍ ഇറങ്ങി രാഹുല്‍ ഗാന്ധി. മമത ബാനര്‍ജിയെ ഭയന്നുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. സ്വന്തം കോട്ട സംരക്ഷിക്കാത്തവരെന്ന ചീത്തപ്പേര് മാറ്റാന്‍ കൂടിയാണ് രാഹുലും പ്രിയങ്ക ഗാന്ധിയും ശ്രമിക്കുന്നത്. യുപി തിരഞ്ഞെടുപ്പിലെ പ്രചാരണം കൈവിട്ട കോട്ടയായ അമേഠിയില്‍ നിന്നാണ് രാഹുല്‍ തുടങ്ങുക.

അമരീന്ദറിന് മോശം ഇമേജ്, ഗുലാം നബിയെ അധ്യക്ഷനാക്കും, രാഹുലിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ശിവസേനഅമരീന്ദറിന് മോശം ഇമേജ്, ഗുലാം നബിയെ അധ്യക്ഷനാക്കും, രാഹുലിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ശിവസേന

സാധാരണ ലഖ്‌നൗവില്‍ നിന്ന് തുടങ്ങുന്ന പ്രചാരണങ്ങള്‍ക്കാണ് ഇത്തവണ മാറ്റമുണ്ടായിരിക്കുന്നത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കൈവിട്ട കോട്ട തിരിച്ചുപിടിക്കാനുള്ള മിഷന്‍ രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്. അത് എളുപ്പമല്ല എന്ന് അദ്ദേഹത്തിനും അറിയാം.

1

കോണ്‍ഗ്രസിന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും അമേഠി കൈവിടുമെന്ന സൂചനയില്ലായിരുന്നു. വലിയ ഷോക്കായിരുന്നു ഇത്. എന്നാല്‍ ഇത് തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് രാഹുല്‍. നിലവില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം അമേഠിയില്‍ ഉണ്ട്. അത് മുതലെടുക്കാന്‍ തന്നെയാണ് രാഹുലിന്റെ വരവ്. പ്രചാരണം ഡിസംബര്‍ പതിനേഴിനായിരിക്കും ആരംഭിക്കുക. അതേസമയം പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും പ്രചാരണം ആരംഭിക്കും. ഇത് പതിനെട്ടിനായിരിക്കും. രണ്ടിടത്തും പ്രിയങ്കയും രാഹുലുമെത്തും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക ഫോക്കസ് ഈ രണ്ട് മണ്ഡലങ്ങളിലുമാണ്. ഇതില്‍ വിജയിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ രാഹുലിനാവും.

2

റായ്ബറേലിയില്‍ കോണ്‍ഗ്രസ് കുറച്ച് പ്രശ്‌നങ്ങളുണ്ട്. ഇവിടെ നിന്നുള്ള എംഎല്‍എ അദിതി സിംഗ് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. റായ്ബറേലിയിലെ ഏക എംഎല്‍എയായിരുന്നു അദിതി. അതേസമയം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു എംഎല്‍എ പോലുമില്ല. നേരത്തെയുണ്ടായിരുന്ന ഓരോ എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ തിരിച്ചുപിടിച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം വരും. അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. അമേഠി പിടിക്കാന്‍ കോണ്‍ഗ്രസിന് ആവശ്യം, ഒറ്റക്കെട്ടായി നിന്ന് നേതാക്കള്‍ പൊരുതുകയാണ്.

3

അതേസമയം റായ്ബറേലിയില്‍ കൂടി ബിജെപിയുടെ സാന്നിധ്യം ശക്തമാക്കാന്‍ സ്മൃതി ഇറാനിയുടെ ശ്രമം ഒരു വശത്ത് നടക്കുന്നുണ്ട്. യോഗിയുടെ എല്ലാ പിന്തുണയും ഇവര്‍ക്കുണ്ട്. ഇവരെ നേരിടാനാണ് പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങിയത്. അമേഠിയിലും റായ്ബറേലിയിലുമായി പത്ത് സീറ്റുകളാണഅ ഉള്ളത്. അതില്‍ ആറും ബിജെപിക്കൊപ്പമാണ്. രാകേഷ് സിംഗ്, അദിതി സിംഗ് എന്നിവരാണ് കൂറുമാറിയത്. എംഎല്‍സി ദിനേശ് പ്രതാപ് സിംഗും മറുകണ്ടം ചാടിയിരുന്നു. പ്രിയങ്കയ്‌ക്കെതിരെ വാളെടുത്താണ് അദിതി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ പാര്‍ട്ടി വിപ്പ് ലംഘിച്ച് നിയമസഭാ സമ്മേളത്തിന് പങ്കെടുത്തിരുന്നു അദിഥി. യുപി സര്‍ക്കാരിന്റെ ഏകദിന സെഷനിലായിരുന്നു അദിതി പങ്കെടുത്തത്.

4

അമേഠിയിലും റായ്ബറേലിയിലുമുള്ള സിലാ പഞ്ചായത്തുകളില്‍ എല്ലാം ജയം നേടിയത് ബിജെപിയാണ്. ജില്ലാ വികാസന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സോണിയക്ക് നഷ്ടമായിരിക്കുകയാണ്. നിലവില്‍ ഈ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ സോണിയയായിരുന്നു. അവരെ മാറ്റി സ്മൃതി ഇറാനി കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ജില്ലകളിലും സിലാ പഞ്ചായത്തുകളും വിജയിച്ചത് ബിജെപിയാണ്. റായ്ബറേലിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പൊതു മണ്ഡലത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സോണിയ. ഇത് മൊത്തം പ്രവര്‍ത്തകരുടെ ആവേശം തന്നെ കുറച്ചിരിക്കുകയാണ്. പ്രിയങ്കയ്ക്കാണ് നിലവില്‍ രണ്ട് മണ്ഡലങ്ങളുടെ ചുമതലയുള്ളത്.

5

ബിജെപിയും രണ്ട് മണ്ഡലവും പിടിക്കണമെന്ന വാശിയിലാണ്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ രണ്ട് സീറ്റുകളും തിരിച്ച് കോണ്‍ഗ്രസില്‍ തന്നെ എത്തിക്കാനാണ് നേതൃത്വത്തിന്റെ പ്ലാന്‍. മമത ബാനര്‍ജിയുടെ വരവോടെ ഇടത്താവളം ലഭിച്ചിരിക്കുകയാണ് പല വിമത നേതാക്കള്‍ക്കും. ഇവര്‍ തൃണമൂലില്‍ പോകാതെയിരിക്കാനാണ് രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയെ പോലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് നഷ്ടമായാല്‍ സ്വന്തമായി മണ്ഡലമില്ലാത്ത ഗ്രൂപ്പായി ഗാന്ധി കുടുംബം മാറും. അവസാന നിമിഷത്തെ പോരാട്ടം എല്ലാ ആയുധവും ഉപയോഗിച്ച് തന്നെ നടത്താനാണ് പ്ലാന്‍.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര്‍ മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര്‍ മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്

English summary
congress focusing to win rae bareli and amethi, rahul gandhi starts campaigning in 5 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X