ചരണ്‍ജിത്ത് സിംഗ് ചന്നി ബിജെപിയിലേക്ക്, നേതാക്കളെ കണ്ടു, പ്രശ്‌നമായത് സിദ്ദുവിന്റെ വരവ്
ദില്ലി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കോണ്‍ഗ്രസ് വിട്ടേക്കും. അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന് അഭ്യൂഹമുണ്ട്. പഞ്ചാബിലെ ചില ബിജെപി നേതാക്കളെ അദ്ദേഹം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ചന്നിയെ ആശ്വസിപ്പിക്കാനുളള ശ്രമത്തിലാണ്. പക്ഷേ ഇതുവരെ ചന്നി വഴങ്ങിയിട്ടില്ല.
കോണ്‍ഗ്രസില്‍ നിരവധി അധികാരം കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ചന്നി കൂറുമാറാന്‍ ഒരുങ്ങുന്നത്. നവജ്യോത് സിംഗ് സിദ്ദു പട്യാല ജയില്‍ മോചിതനായതിന് പിന്നാലെ അധികാര കളികള്‍ കോണ്‍ഗ്രസില്‍ ശക്തമാകുമെന്ന് സൂചനയുണ്ട്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു ചന്നി.

അദ്ദേഹം എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. എഎപി വന്‍ ജയം നേടിയതോടെ ചന്നിയുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ പുതിയ നേതാക്കള്‍ ഇതിന് ശേഷം ഉയര്‍ന്ന് വന്നിരുന്നു. ചന്നിയുടെ ബന്ധു അഴിമതി കേസില്‍ അറസ്റ്റിലായത് അദ്ദേഹത്തിന് ചീത്തപ്പേരും സമ്മാനിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസെ വാലയുടെ ഗ്രാമത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവും ചന്നി നടത്തിയിരുന്നു. ഒരു രാത്രി മൂസെവാലയുടെ രക്ഷിതാക്കള്‍ക്കൊപ്പം അദ്ദേഹം താമസിക്കുകയും ചെയ്തു.
ചന്നിയെ നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായിരുന്നു. യാത്ര പഞ്ചാബിലൂടെ കടന്നുപോകുമ്പോഴായിരുന്നു ചന്നി യാത്രയുടെ ഭാഗമായത്. നേരത്തെ പ്രിയങ്ക ഗാന്ധിയെയും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടിരുന്നു ചന്നി. ഇതെല്ലാം ഗാന്ധി കുടുംബത്തിനൊപ്പം താനുണ്ടെന്ന സന്ദേശം കൃത്യമായി നല്‍കാനായിരുന്നു. പഞ്ചാബ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കാന്‍ ചന്നി നടത്തുന്ന ശ്രമങ്ങളായും ഇതിനെ വിലയിരുത്തപ്പെട്ടിരുന്നു.
അതേസമയം ചന്നിയെ കോണ്‍ഗ്രസിന് ഇനിയും ആവശ്യമുണ്ടെന്നാണ് സൂചന. പ്രധാന കാരണം അദ്ദേഹത്തിന്റെ സമുദായ വോട്ടുകളാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചന്നി സീറ്റ് ആവശ്യപ്പെടാനാണ് സാധ്യത. പക്ഷേ ബിജെപിയിലേക്ക് അദ്ദേഹം പോയാല്‍ അത് വലിയൊരു തിരിച്ചടി കോണ്‍ഗ്രസിന് നല്‍കും. സിദ്ദു മൂസെവാലയുടെ കുടുംബത്തിനെ അടക്കം സന്ദര്‍ശിച്ചത് ചന്നിയുടെ രാഷ്ട്രീയ തന്ത്രമായും പലരും വ്യാഖ്യാനിച്ചിരുന്നു.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ജലന്ധര്‍ ഉപതിരഞ്ഞെടുപ്പില്‍ ചന്നിയെ പ്രചാരണത്തിനായി ഉപയോഗിക്കാനും കോണ്‍ഗ്രസിന് പ്ലാനുണ്ട. അതേസമയം ചന്നി അടക്കമുള്ള വ്യത്യസ്ത ശബ്ദങ്ങളോട് നേരിട്ട് സംവദിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. രവിദാസ-ആദി ധര്‍മി വിഭാഗത്തിനിടയില്‍ ചന്നി വലിയ സ്വാധീനം മുഖ്യമന്ത്രിയായ കാലയളവില്‍ സ്വന്തമാക്കിയിരുന്നു.
ജലന്ധറില്‍ ഈ വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് ചന്നിയെ മുന്നില്‍ നിര്‍ത്തിയാല്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ ദോബ മേഖലയില്‍ ചന്നിയുടെ ഈ സ്വാധീനം ഗുണകരമായിരുന്നു. ഇവിടെ ജലന്ധര്‍ മണ്ഡലത്തിലെ ഒന്‍പതില്‍ അഞ്ച് മണ്ഡലം കോണ്‍ഗ്രസ് നേടിയത് അദ്ദേഹത്തിന്റെ കരുത്തിലാണ്. ഈ സീറ്റില്‍ നിന്ന് മത്സരിക്കാനുള്ള കടുത്ത ആഗ്രഹത്തിലാണ് ചന്നി.
ജലന്ധര്‍ മണ്ഡലത്തില്‍ അദ്ദേഹം പര്യടനവും നടത്തിയിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി യോഗങ്ങള്‍ അദ്ദേഹത്തെ തഴയുന്നതായിട്ടാണ് ചന്നി കരുതുന്നത്. അതുകൊണ്ട് പാര്‍ട്ടി വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചന്നിയെഅനുനയിപ്പിച്ച് പ്രചാരണത്തിന് ഇറക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.












Click it and Unblock the Notifications