കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴില്‍ നാലിടത്ത് ഭരണം പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്; 2022 നിര്‍ണ്ണായകം, ബിജെപിക്ക് ആശങ്ക

Google Oneindia Malayalam News

ദില്ലി: ജെപിയെ സംബന്ധിച്ചിടത്തോനിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് 2022 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ പഞ്ചാബ് ഒഴികേയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത് ബിജെപിയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ എല്ലാം വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തുടരാന്‍ കഴിയുമോയെന്ന ആശങ്ക് ബിജെപി-ആര്‍എസ് നേതൃത്വങ്ങളില്‍ ശക്തമാണ്.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

ബിജെപിക്കെതിരായ വികാരം

ബിജെപിക്കെതിരായ വികാരം എങ്ങനെ പ്രതിഫലിക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ്. ബിജെപി സംസ്ഥാനത്ത് വലിയ പ്രചരണം നടത്തിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തോടൊപ്പം കര്‍ഷ പ്രക്ഷോഭങ്ങളും ബിജെപിയുടെ പരാജയത്തില്‍ പ്രതിഫലിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തര്‍പ്രദേശില്‍

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ ഘടകങ്ങള്‍ ഇതേ രിതിയില്‍ അല്ലെങ്കില്‍ കുറച്ച് കൂടുതലായി പ്രതിഫലിച്ചേക്കും. ഉത്തര്‍പ്രദേശും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റത്തും നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ആര്‍എസ്എസ് നേതൃത്വം

ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന നിര്‍ദേശം ആര്‍എസ്എസ് നേതൃത്വം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗങ്ങൾ സംഘടിപ്പിക്കാൻ സംഘ് നിർദേശിച്ചു. പ്രാദേശിക വികാരങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിഫലിക്കും. ഇതിനെ ദേശീയ വികാരം കൊണ്ട് മറികടക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് ഓര്‍മ്മിപ്പിക്കുന്നു.

പശ്ചിമ ബംഗാളിൽ

''കാർഷക പ്രക്ഷോഭം നിയന്ത്രിക്കാൻ പഞ്ചാബിലെ കോൺഗ്രസ് സർക്കാറര്‍ തയ്യാറാകാത്തത് ദേശീയ പ്രശ്‌നങ്ങളെക്കാൾ പ്രാദേശിക പരിഗണനകൾ കക്ഷികൾ തിരഞ്ഞെടുക്കുന്നതിന്റെ ഉദാഹരണമാണ്. മതപരമായ ധ്രുവീകരണത്തെക്കുറിച്ചും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കയുണ്ട്. ഉദാഹരണത്തിന് പശ്ചിമ ബംഗാളിൽ ബിജെപി അനുഭാവികളെയും സംഘത്തോട് അനുഭാവമുള്ളവരെയും ലക്ഷ്യമിടുന്നു"- ഒരു നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാളില്‍

ഏകദേശം 30% മുസ്‌ലിം വോട്ടുകളാണ് ബംഗാളില്‍ ഉള്ളത്. ഈ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനൊപ്പം ഇടതുപക്ഷത്തിൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ടുകൾ എത്തിയതുമാണ് 292 സീറ്റുകളിൽ 213ഉം നേടി വീണ്ടും അധികാരത്തില്‍ തുടരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും കേവലം 77 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

ന്യൂനപക്ഷം

ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ഈ ന്യൂന പക്ഷ ഏകീകരണം നടന്നേക്കുമെന്നാണ് ആര്‍എസ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലാവും ഇത് കൂടുതല്‍ തിരിച്ചടിയാവുക. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഉത്തര്‍പ്രദേശില്‍ എസ്പിക്കൊപ്പം നിന്നേക്കും. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാവും ഇവരുടെ വോട്ടിങ് രീതി.

എസ്പി

രാമക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശ് നിലനിർത്തുന്നത് ബിജെപിക്കും സംഘത്തിനും നിർണായകമാണ്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്നും ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത് അവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

പഞ്ചാബില്‍


ബിജെപിക്കെതിരായ കര്‍ഷക വികാരം ഏറ്റവും ശക്തമായി നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബില്‍ ഇപ്പോഴും സാധ്യത കോണ്‍ഗ്രസിന് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് വെല്ലുവിളിയാവുമോയെന്നാണ് ആശങ്ക. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം എത്രയും പെട്ടെന്നുള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്.

ഗോവയില്‍

ഗോവയില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല തിരഞ്ഞെടുപ്പിന് ശേഷം പത്തിലേറെ അംഗങ്ങള്‍ കൂടുമാറുകയും ചെയ്തു. എന്നാല്‍ ഇത്തവണ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് നേരത്തെ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും

അതുപോലെ തന്നെ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഭരണ മാറ്റം ഉണ്ടാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തു. ഗുജറാത്തിലും മണിപ്പൂരിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വലിയ ആത്മവിശ്വാസമൊന്നും കോണ്‍ഗ്രസിനില്ല. എന്നാല്‍ ഇവിടങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Congress hopes to win 3 of the 6 states where assembly elections will be held in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X