Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദ് പട്ടേലിന്റെ മകന്‍ കോണ്‍ഗ്രസ് വിട്ടേക്കും? കാത്തിരുന്നു മടുത്തെന്ന് പ്രതികരണം

ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ പ്രതിസന്ധി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണ്. പരസ്യമായി അദ്ദേഹം അതൃപ്തി അറിയിച്ചിരിക്കുകയാണ്. കാത്തിരുന്ന് മടുത്തു. ഹൈക്കമാന്‍ഡില്‍ നിന്നോ ഉന്നത നേതൃത്വത്തില്‍ നിന്നോ പ്രതീക്ഷ നല്‍കുന്ന ഒന്നും ലഭിക്കുന്നില്ല. മറ്റ് ഓപ്ഷനുകള്‍ പരിഗണിച്ച് തുടങ്ങിയെന്ന് ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഫൈസലിനെ അധികം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാണ്. സംസ്ഥാന കോണ്‍ഗ്രസിലാണെങ്കില്‍ തര്‍ക്കം ഒഴിഞ്ഞ് നേരവുമില്ല.

1

പഞ്ചാബിലും ജാര്‍ഖണ്ഡിലും പരസ്യമായ പ്രശ്‌നങ്ങള്‍ ഗുജറാത്തിലും ശക്തമായി എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് പറഞ്ഞതെന്ന് ഫൈസല്‍ പട്ടേല്‍ പറയുന്നു. അതേസമയം ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനൊപ്പം ഫൈസല്‍ നില്‍ക്കുന്നതിന്റെ ചിത്രവും ഇതിനിടെ വൈറലായി. എഎപിയിലേക്ക് പോകാനാണ് ഫൈസല്‍ താല്‍പര്യപ്പെടുന്നതെന്നാണ് സൂചന. ഗുജറാത്ത് നിയമസഭയിലേക്ക് എഎപി ടിക്കറ്റില്‍ ഫൈസല്‍ മത്സരിച്ചേക്കുമെന്നും സൂചന. ഗുജറാത്തില്‍ എഎപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. സൂറത്തില്‍ വലിയ വിജയവും പാര്‍ട്ടി നേടിയിരുന്നു.

എഎപി പഞ്ചാബിലെ പോലെ ഗുജറാത്തിലും കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം എഎപിയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫൈസല്‍ വരുന്നത് എഎപി വന്‍ നേട്ടമാകും. ക്ലീന്‍ ഇമേജുള്ള ചെറുപ്പക്കാരനായ നേതാവിനെയാണ് എഎപി ആവശ്യപ്പെടുന്നത്. അഹമ്മദ് പട്ടേലിനെ പോലെ വ്യക്തിബന്ധങ്ങളും ഫൈസലിന് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചേക്കും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള സീനിയര്‍ നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നതും അഹമ്മദ് പട്ടേലായിരുന്നു.

അഹമ്മദ് പട്ടേല്‍ 2020ലാണ് അന്തരിച്ചത്. എന്നാല്‍ പട്ടേലിന്റെ വിയോഗ ശേഷം കോണ്‍ഗ്രസില്‍ നിന്ന് യാതൊരു ഉറപ്പുകള്‍ ഫൈസലിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് വലിയ പദവികളൊന്നും ഫൈസലിന് ലഭിച്ചേക്കില്ല. യുവനേതാക്കളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസിന് വീണ്ടും വീഴ്ച്ച സംഭവിക്കുന്നുവെന്ന് വ്യക്തമാണ്. ബിജെപിയിലേക്ക് വന്‍ തോതിലാണ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായത്. നേരത്തെ ബരൂച്ചിലെയും നര്‍മദയിലെയും ഏഴ് നിയമസഭാ സീറ്റുകളില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നു ഫൈസല്‍. ഈ ഏഴ് സീറ്റിലും വിജയിക്കുകയാണ് ഫൈസലിന്റെ ലക്ഷ്യം. ബറൂച്ചിലെ പര്യടനം വൈകിയിരുന്നു. റംസാന് ശേഷം നടത്താമെന്നാണ് ഫൈസല്‍ അറിയിച്ചിരിക്കുന്നത്.

ഒപ്പമുള്ളവരെ ഇവിടെ മത്സരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ബറൂച്ച് അഹമ്മദ് പട്ടേലിന്റെ കോട്ടയാണ്. മക്കളെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല.അതേസമയം ഗുജറാത്തില്‍ തമ്മിലടി കാരണം വലിയ പ്രതിസന്ധി കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. എങ്ങനെ ഇതിനെ മറികടക്കണമെന്നും വ്യക്തതയില്ല. ബിജെപിയുടെ കോട്ടയില്‍ വലിയ ഭരണവിരുദ്ധ വികാരം ഇത്തവണയുമുണ്ട്. എന്നാല്‍ അത് മുതലെടുക്കാനുള്ള സംഘടന കരുത്ത് കോണ്‍ഗ്രസിനില്ല. അതുകൊണ്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ട്. ഇതാണ് ആംആദ്മി പാര്‍ട്ടി മുതലെടുക്കുന്നത്. എഎപിയുടെ സംഘടനാ അടിത്തറ ഓരോ ദിവസവും മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റേത് നേരെ തിരിച്ചാണ്. അഹമ്മദ് പട്ടേലിന്റെ മകന്‍ എഎപിയിലേക്ക് പോയാല്‍ അത് വലിയ രാഷ്ട്രീയ സന്ദേശം നേതാക്കള്‍ക്ക് നല്‍കും.

ഒരുപാട് പേര്‍ കോണ്‍ഗ്രസ് വിടുന്നതിനും ഇത് വഴിയൊരുക്കും. എഎപി കാത്തിരിക്കുന്നതും ഇത് തന്നെയാണ്. ഇതിനോടകം ഹരിയാനയിലും ഛത്തീസ്ഗഡിലുമൊക്കെ എഎപി ഭീഷണിയാണെന്ന തരത്തില്‍ ഹൈക്കമാന്‍ഡിന് സന്ദേശം എത്തിയിട്ടുണ്ട്. വമ്പന്‍ നേതാക്കളെ തന്നെയാണ് എഎപി ലക്ഷ്യമിടുന്നത്. ഗുജറാത്തില്‍ അഴിച്ചുപണി നടന്നിട്ടില്ലെങ്കില്‍ അത് വലിയ തകര്‍ച്ചയ്ക്ക് തന്നെ വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+