ഗോവയില്‍ അടുത്ത 15 മാസത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കും, പറയുന്നത് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ്
ദില്ലി: ഗോവയില്‍ അധികാരം പിടിക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ് ആകെ നിരാശയിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കരുതിയ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസുകാര്‍ നിരാശപ്പെടേണ്ടതില്ലെന്ന് പറയുകയാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനും കോണ്‍ഗ്രസ് എംഎല്‍എയുമായ മൈക്കിള്‍ ലോബോ ഗോവയില്‍ അധികാരം പിടിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത പത്തോ പതിനഞ്ചോ മാസത്തിനുള്ളില്‍ സംസ്ഥാന രാഷ്ട്രീയം തന്നെ മാറുമെന്നും, കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നും ലോബോ പറയുന്നു.

ഗോവന്‍ രാഷ്ട്രീയത്തില്‍ നടക്കാത്തതായി ഒന്നുമില്ല. ഇവിടെ എന്തും സാധ്യമാണ്. പ്രാദേശിക രാഷ്ട്രീയത്തില്‍ ചെറിയൊരു മാറ്റമുണ്ടായാല്‍ പോലും അത് മൊത്തത്തില്‍ ബാധിക്കാമെന്നും ലോബോ പറയുന്നു. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരുന്നത് കാണാം. അതിനായി ഏറ്റവും മികച്ച കാര്യങ്ങള്‍ തന്നെ ചെയ്യുമെന്നും ലോബോ വ്യക്തമാക്കി. നിലവില്‍ ബിജെപിക്കൊപ്പം 25 എംഎല്‍എമാരുണ്ട്. എന്നാല്‍ എങ്ങനെ ഭൂരിപക്ഷം ഒപ്പിക്കുമെന് നകാര്യത്തില്‍ കൃത്യമായ മറുപടി ലോബോ നല്‍കിയിട്ടില്ല. അടുത്ത വര്‍ഷം വളരെ നിര്‍ണായകമാണെന്നും, കോണ്‍ഗ്രസ് തീര്‍ച്ചയായും കരുത്താര്‍ജിച്ച് വരുമെന്നും ലോബോ വ്യക്തമാക്കി.
ഇപ്പോള്‍ നോക്കുമ്പോള്‍ 15 എംഎല്‍എമാരാണ് പ്രതിപക്ഷ നിരയിലുള്ളത്. മൂന്ന് സ്വതന്ത്രര്‍ ഉണ്ട്. ഒപ്പം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് രണ്ട് സീര്‌റുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ അനുകൂല ഘടകമാണ്. അതുകൊണ്ട് എന്ത് സംഭവിക്കാമെന്നും ലോബോ പറയുന്നു. ജനങ്ങള്‍ തീര്‍ച്ചയായും അവരുടെ അഭിപ്രായങ്ങളുണ്ടാവും. ഈ സര്‍ക്കാരിന് 67.33 ശതമാനത്തിന്റെ വോട്ടുകള്‍ കിട്ടിയിട്ടില്ല. അതെല്ലാം പ്രതിപക്ഷ നിരയ്ക്കാണ് ലഭിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇവര്‍ക്കെല്ലാം സാധിക്കുമെന്നും ലോബോ പറഞ്ഞു. കോണ്‍ഗ്രസിനെ ഗോവയില്‍ ശക്തമാക്കി തിരിച്ചുകൊണ്ടുവരുന്ന ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ലോബോ വ്യക്തമാക്കി.
ഈ സര്‍ക്കാരിന് എല്ലാവരുടെയും പിന്തുണയുണ്ടെന്ന് കരുതരുത്. ബിജെപിക്ക് ആകെ 32 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. ബാക്കിയുള്ള വോട്ടുകള്‍ നാല് വഴിക്കാണ് പോയത്. പുതിയ നേതാവെന്ന നിലയില്‍ ഈ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും ലോബോ പറഞ്ഞു. ഈ 67 ശതമാനത്തിന്റെ ശബ്ദവും സര്‍ക്കാരിനടുക്കലെത്തും. ആ ശബ്ദത്തിന്റെ ഭാഗമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു. തന്റെ രീതി വാര്‍ത്താസമ്മേളനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കില്ല. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ തിരിച്ചകൊണ്ടുവരികയും, പ്രവര്‍ത്തകര്‍ക്ക് നഷ്ടമായ ആത്മവിശ്വാസത്തെ തിരികെ പിടിക്കലുമാണ് തന്റെ ലക്ഷ്യമെന്നും ലോബോ പറഞ്ഞു.












Click it and Unblock the Notifications