കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജോത് സിംഗ് സിദ്ധു ജയിലില്‍ മൗനവ്രതത്തില്‍, 9 ദിവസത്തേക്ക് മിണ്ടാട്ടമില്ലെന്ന് ഭാര്യ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായ നവജോത് സിംഗ് സിദ്ധു ജയിലില്‍ മൗനവ്രതത്തില്‍. റോഡിലുണ്ടായ ഒരു വഴക്കിനിടെ ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷ അനുഭവിക്കുന്ന സിദ്ധു പാട്യാല ജയിലിലാണ് ഉളളത്. 34 വര്‍ഷം പഴക്കമുളള കേസില്‍ സുപ്രീം കോടതിയാണ് സിദ്ധുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

നവരാത്രിക്ക് തുടക്കം കുറിക്കുന്ന തിങ്കളാഴ്ച മുതല്‍ 9 ദിവസത്തേക്ക് സിദ്ധു മൗനവ്രതം അനുഷ്ഠിക്കുമെന്ന് ഭാര്യയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഒക്ടോബര്‍ 5ന് ശേഷം മാത്രമേ സിദ്ധു സന്ദര്‍ശകരെ കാണുകയുളളൂ എന്നും സിദ്ധുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭാര്യ നവജോത് കൗര്‍ സിദ്ധു അറിയിച്ചു.

 'രാജ്യത്ത് നിന്നും പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാം', തുറന്നടിച്ച് സുരേഷ് ഗോപി 'രാജ്യത്ത് നിന്നും പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാം', തുറന്നടിച്ച് സുരേഷ് ഗോപി

sidhu

1988 ഡിസംബര്‍ 27നാണ് സിദ്ധു ശിക്ഷിക്കപ്പെട്ട കേസിന് ആസ്പദമായ സംഭവം നടന്നത്. പട്യാല സ്വദേശിയായ ഗുര്‍നാം സിംഗ് എന്നയാളാണ് റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. സിദ്ധുവും സുഹൃത്തും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചുവെന്നും തലയ്ക്ക് അടിയേറ്റ് ഗുര്‍നാം സിംഗ് മരണപ്പെട്ടു എന്നുമാണ് കേസ്. ഈ കേസില്‍ പഞ്ചാബ് സെഷന്‍സ് കോടതി സിദ്ധുവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഗുര്‍നാം സിംഗിന്റെ കുടുംബം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

 'കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു...'; ദിലീപിനെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് മധു 'കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു...'; ദിലീപിനെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് മധു

കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി സിദ്ധുവിന് 3 വര്‍ഷം തടവ് ശിക്ഷ വിധി. ഹൈക്കോടതി വിധിക്കെതിരെ സിദ്ധു സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ റദ്ദാക്കി. മര്‍ദ്ദിച്ചുവെന്ന കുറ്റം കണക്കിലെടുത്ത് ആയിരം രൂപ പിഴ ശിക്ഷയാണ് സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ടയാളുടെ കുടുംബം അപ്പീല്‍ നല്‍കി. ഇതോടെയാണ് സിദ്ധുവിനെ സുപ്രീം കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്.

English summary
Congress leader Navjot Singh Sidhu is in maun vrat at Patiala Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X