ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ വാജ്‌പേയിയുടെ സമാധിയില്‍; പുഷ്പാഞ്ജലി അര്‍പ്പിച്ചു
ദില്ലി: മഹാത്മാഗാന്ധിക്കും അടല്‍ ബിഹാരി വാജ്പേയി ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ആദരവ് അര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശാന്തി വാനിലും ഇന്ദിരാഗാന്ധിക്ക് ശക്തി സ്ഥലത്തും രാജീവ് ഗാന്ധിക്ക് വീര്‍ഭൂമിയിലും രാഹുല്‍ ഗാന്ധി ആദരവ് അര്‍പ്പിച്ചു. തുടര്‍ന്ന് രാജ്ഘട്ടില്‍ എത്തി മഹാത്മാ ഗാന്ധിക്കും വിജയ് ഘട്ടില്‍ എത്തി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി സദൈവ് അടലിലും എത്തി. ഇന്ന് രാവിലെ, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, ചരണ്‍ സിംഗ്, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, ജഗ്ജീവന്‍ റാം എന്നിവരുടെ സമാധികളില്‍ പുഷ്പാര്‍ച്ചന നടത്തിയെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

യാത്ര നിശ്ചയിച്ചതിലും വൈകിയതോടെ വാജ്‌പേയിയയുടെ ജന്മവാര്‍ഷികമായ ഇന്നതേത്ക്ക് സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ ബി ജെ പിയില്‍ വാജ്‌പേയിയുടെ അനുയായികളെന്ന് വിശേഷിക്കപ്പെടുന്ന മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരെ എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിരുന്നു.
യാത്ര ഇപ്പോള്‍ 108 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ ഹരിയാനയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച യാത്ര 11ന് ആശ്രമില്‍ എത്തി വിശ്രമം ആരംഭിച്ചു. വൈകീട്ട് ചെങ്കോട്ടയ്ക്ക് മുന്നിലെ പൊതുയോഗത്തോടെയാണ് അവസാനിച്ചത്. യാത്ര ഇനി 9 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയാണ്.
പിന്നീട് യാത്ര ജനുവരി 3ന് വീണ്ടും പുനരാരംഭിക്കും. തുടര്‍ന്ന് ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രീനഗറില്‍ അവസാനിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ രാഹുലിന്റെ ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നടന്‍ കമല്‍ഹാസനും എത്തിയിരുന്നു. കമല്‍ ഹാസന്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, പവന്‍ ഖേര, ഭുപീന്ദര്‍ സിംഗ ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരും യാത്രയില്‍ പങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുന്നത്. കര്‍ണാടകയില്‍ നടന്ന മേഗാ കാല്‍നട യാത്രയിലാണ് സോണിയ ഗാന്ധി ആദ്യമെത്തിയത്.












Click it and Unblock the Notifications