'വെറുതെയല്ല ബ്രിട്ടീഷുകാര്‍ മറ്റ് രാജ്യങ്ങള്‍ കീഴടക്കാന്‍ പോയത് '; പരിഹാസവുമായി ശശി തരൂര്‍
ലണ്ടന്‍: ബ്രിട്ടനെ മുന്‍കാലങ്ങളിലെ ഭരണത്തിന്റെ പേരില്‍ വിമര്‍ശിക്കാറുണ്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റും ബ്രിട്ടന്റെ ലക്ഷ്യമിട്ടാണ്. ബ്രിട്ടനിലെ മഴക്കാലത്തെയും, വെയിലിനെയും ഒരുപോലെ പരിഹസിച്ചിരിക്കുകയാണ് തരൂര്‍. ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ ട്വീറ്റ്.
സഹോദരി സ്മിതാ തരൂരിനൊപ്പം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചപ്പോഴുള്ള കാര്യങ്ങളാണ് തരൂര്‍ പങ്കുവെച്ചത്. 'ഇംഗ്ലണ്ടിനെ ബാധിച്ചിരിക്കുന്ന കാലാവസ്ഥാ മാറ്റത്തില്‍ താന്‍ അമ്പരന്ന് പോയെന്ന് തരൂര്‍ പറയുന്നു. ഇംഗ്ലണ്ടില ഈ സന്ദര്‍ശനത്തില്‍ ഒരാഴ്ച്ചയിലെ ആറ് ദിവസവും നല്ല വെയിലുള്ള ദിവസങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതാണ് തന്നെ അമ്പരപ്പിച്ചതെന്നും' തരൂര്‍ വ്യക്തമാക്കി.

'ബ്രിട്ടനിലെ കാലാവസ്ഥയ്ക്ക് ചില പ്രത്യേകളുണ്ട്. അത് ഉപയോഗിച്ചായിരുന്നു പരിഹാസം. നല്ല വെയിലുള്ള ദിവസങ്ങളില്‍ മഴ പെയ്യുന്നതാണ് ബ്രിട്ടനിലെ കാലാവസ്ഥ. കഴിഞ്ഞ 50 കൊല്ലമായി താന്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും വെയിലുള്ള ഒരു ദിവസം പോലും താന്‍ കണ്ടിട്ടില്ലെന്നും' അദ്ദേഹം പറയുന്നു.
'വെറുതെയല്ല, തങ്ങളുടെ അനുഗ്രഹീതമായ രാജ്യം ഉപേക്ഷിച്ച്, സൂര്യന്‍ കത്തി നില്‍ക്കുന്ന രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ അവര്‍ ഇറങ്ങി തിരിച്ചതെന്നും' തരൂര്‍ ട്വീറ്റ് ചെയ്തു. 'ആഗോള താപനത്തിന് നന്ദി, ഇത് അവരുടെ മുന്‍ ഇരകള്‍ക്ക് ആദരം തിരിച്ച് അറിയിക്കാനുള്ള അവസരമാണെന്നും' തരൂര്‍ കുറിച്ചു.
ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ ഇരയാണ് ഇന്ത്യയെന്ന തരത്തിലാണ് തരൂര്‍ ട്വീറ്റ് അവസാനിപ്പിച്ചത്. വിചിത്രമായ കാലാവസ്ഥയെ ഉപയോഗിച്ച് ബ്രിട്ടീഷുകാരുടെ അധിനിവേശത്തെയും തരൂര്‍ പരിഹസിക്കുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് ബ്രിട്ടന്റെ കുപ്രസിദ്ധ ഭരണത്തെ തരൂര്‍ തുറന്നുകാണിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടപരിഹാര തുക പോലും ബ്രിട്ടന്‍ നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍ഗ്ലോറിയസ് എംപയര്‍: വാട്ട് ദ ബ്രിട്ടീഷ് ഡിഡ് ടു ഇന്ത്യ എന്ന പുസ്തകവും ബ്രിട്ടീഷ് ഭരണത്തെ കുറിച്ച് തരൂര്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications