ബിജെപിക്കെതിരെ മിണ്ടാന്‍ സാധിക്കില്ല... സഹായിച്ചത് കോണ്‍ഗ്രസ്, സുമിത്ര മഹാജന് പറയുന്നത് ഇങ്ങനെ
ഭോപ്പാല്‍: ബിജെപി വീണ്ടും ഞെട്ടിച്ച് മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ സുമിത്ര മഹാജന്. തനിക്ക് മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് സുമിത്ര പറയുന്നു. പല നിര്‍ണായക കാര്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ സഹായിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സുമിത്ര മഹാജന് പറയുന്നു. അതേസമയം ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം കുറയുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് സുമിത്രയുടെ വെളിപ്പെടുത്തല്‍.

ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരായിരുന്നു ദീര്‍ഘകാലം മധ്യപ്രദേശ് ഭരിച്ചിരുന്നത്. പക്ഷേ സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ചൗഹാന് സ്വന്തം പാര്ട്ടിക്കാരന് ആയത് കൊണ്ട് എനിക്ക് അദ്ദേഹത്തിനെതിരെ സംസാരിക്കാനാവില്ലായിരുന്നു. എന്നാല്‍ പല കാര്യങ്ങളും ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് വേണ്ടി നമ്മള് സംസാരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടാണ് ഞാന്‍ സഹായം തേടിയത്.
കോണ്‍ഗ്രസ് നേതാക്കളായ ജിത്തു പട്വാരി, തുളസി സിലാവത്ത് എന്നിവരാണ് എനിക്ക് വേണ്ടി സംസാരിച്ചിരുന്നത്. ഇവര്‍ ശിവരാജ് സിംഗ് ചൗഹാന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നും സുമിത്ര മഹാജന് പറഞ്ഞു. ഇന്‍ഡോറിന്റെ വികസനമായിരുന്നു എല്ലാ പാര്‍ട്ടികള്‍ക്കും മുന്നിലുണ്ടായിരുന്നു. പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് തുറന്ന് പറയാം. അതിന്റെ പേരില്‍ ആരും രാഷ്ട്രീയം നോക്കാറില്ലായിരുന്നുവെന്നും സുമിത്ര പറഞ്ഞു.
അതേസമയം സുമിത്ര മഹാജന് ബിജെപി നേതൃത്വുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ദീര്‍ഘകാലം പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നിട്ടും തന്നെ നേതൃത്വം തഴഞ്ഞെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനിടയിലാണ് ഇങ്ങനെയൊരു പ്രസ്താവന വന്നിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന് വിഭാഗത്തിലെ നേതാവാണ് ഇവര്‍. കോണ്‍ഗ്രസിലേക്ക് പോകാനുള്ള ഒരുക്കങ്ങളും സുമിത്ര മഹാജന് നടത്തുന്നുണ്ടെന്നാണ് സൂചന.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications