Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ചില്‍, യുപിയില്‍ പ്രിയങ്കയുടെ താല്‍പര്യം,!!

Recommended Video

cmsvideo
    യു പിയിൽ ബി ജെ പിയെ ഇല്ലാതാക്കുന്ന സ്ഥാനാർഥി പട്ടിക ഇതാണ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് ശക്തമായി വരുന്ന സാഹചര്യത്തില്‍ ആദ്യമേ സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവിടാനാണ് തീരുമാനം. ഇതിലൂടെ വിമത സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആദ്യ ഘട്ട പട്ടികയില്‍ വിവാദമുയര്‍ത്താന്‍ സാധ്യതയുള്ള സീറ്റുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. 12 സീറ്റുകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയായെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.

    1

    ശേഷിക്കുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ആദ്യ ഘട്ട പട്ടിക മാര്‍ച്ച് ആദ്യവാരം തന്നെ പുറത്തിറക്കുമെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു. അതേസമയം റായ്ബറേലി, അമേത്തി എന്നീ മണ്ഡലങ്ങളില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയും മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ല. ദൗരാര, ഫൈസാബാദ്, എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചിട്ടുണ്ട്. ദൗരാര മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ് മത്സരിച്ച മണ്ഡലമാണ്. ഫൈസാബാദില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍മല്‍ കത്രിയെ മത്സരിപ്പിക്കും.

    അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രിയങ്കയുടെ താല്‍പര്യവും പ്രകടമാകും. പ്രകടന മികവില്ലാത്തവരെ മത്സരിപ്പിക്കേണ്ടെന്നാണ് നിര്‍ദേശം. മുതിര്‍ന്നവരായാലും മാറ്റണമെന്നാണ് നിര്‍ദേശം. ബാരബങ്കി, സഹാരണ്‍പൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചിട്ടുണ്ട്. ബാരബങ്കിയില്‍ പിഎല്‍ പൂനിയ മത്സരിക്കുമോ എന്നാണ് അറിയാനുള്ളത്. പൂനിയയുടെ മകന്‍ തനൂജ് പൂനിയക്കും ഇത്തവണ സാധ്യതയുണ്ട്. സഹാരണ്‍പൂരില്‍ ഇമ്രാന്‍ മസൂദ് മത്സരിച്ചേക്കും. ഫത്തേപൂര്‍ സിക്രിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ തന്നെ മത്സരിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+