ഡിഎംകെയുടെ ഓഫര്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്? രാഹുല്‍ നേതൃത്വത്തില്‍, തരൂരും ആസാദും സഭയില്‍
ദില്ലി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ റെഡിയാവുന്നു. രാജ്യസഭയിലും ലോക്‌സഭയിലും ഒപ്പം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും മാറ്റങ്ങളാണ് വരുന്നത്. മൂന്നാം മുന്നണിയെന്ന ശ്രമം ആരംഭിച്ചതും ഈ മാറ്റത്തിന് പിന്നിലുണ്ട്. ഡിഎംകെയും ആര്‍ജെഡിയും കടുത്ത സമ്മര്‍ദം കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ ചെലുത്തുന്നുണ്ട്. മാറ്റമില്ലാതെ ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവിലാണ് ഗാന്ധി കുടുംബവും. പല സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ കുറഞ്ഞ സീറ്റുകള്‍ ലഭിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ കാരണമാണ്. അതാണ് മാറ്റാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക്.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ഡിഎംകെ കോണ്‍ഗ്രസിന് നേരത്തെ തമിഴ്‌നാട്ടില്‍ നിന്നൊരു രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തിട്ടുണ്ട്. അത് കോണ്‍ഗ്രസ് ഏറ്റെടുക്കും. ഗാന്ധി കുടുംബം ഇതിന് തയ്യാറായി കഴിഞ്ഞു. രാഹുല്‍ ഇതിന് സമ്മതം മൂളി കഴിഞ്ഞു. മൂന്ന് രാജ്യസഭാ സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒഴിവുണ്ട്. 2019ല്‍ മന്‍മോഹന്‍ സിംഗിനായി ഒരു സീറ്റ് ഡിഎംകെ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ അന്നത് ആവശ്യം വന്നിരുന്നില്ല. ഇത്തവണ സോണിയാ ഗാന്ധി സ്ഥാനാര്‍ത്ഥി തീരുമാനിച്ച് കൊണ്ടിരിക്കുകയാണ്. ജി23 നേതാക്കള്‍ക്കാണ് ഈ സീറ്റ് നല്‍കുക.

ഗുലാം നബി ആസാദിന്റെ പേരിനാണ് മുന്‍തൂക്കം. ആസാദിനെ പോലെ കശ്മീര്‍ വിഷയത്തിലും ദേശീയ രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്നവര്‍ അപൂര്‍വമാണ്. കോണ്‍ഗ്രസില്‍ ഏകപക്ഷീയമായി അദ്ദേഹം തന്നെ വരണമെന്നാണ് തീരുമാനം. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കുക എന്ന നിര്‍ദേശം ആര്‍ജെഡി കര്‍ശനമായി ഗാന്ധി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഒപ്പം ജി23 നേതാക്കളുടെയും പിണക്കം സോണിയ മാറ്റും.

ഇതിന് മുന്‍കൈ എടുക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. നേരത്തെ പ്രിയങ്ക രാഹുലിനെ കണ്ട് സംഘടനാ കാര്യത്തില്‍ രാഹുല്‍ ഗൗരവകരമായ സമീപനമെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. മുകുള്‍ വാസ്‌നിക്, രാജീവ് ശുക്ല, രജനി പാട്ടീല്‍ എന്നിവരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്. ഇവര്‍ ജി23 നേതാക്കളാണ്. ജി23യെ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ഹൈക്കമാന്‍ഡ് ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയതാണ് രാഹുല്‍.

ലോക്‌സഭയിലെ നേതൃമാറ്റം ഉറപ്പാണ്. അധീര്‍ ചൗധരിക്ക് പകരം ശശി തരൂര്‍ വന്നേക്കും. ഇല്ലെങ്കില്‍ മനീഷ് തിവാരി. തരൂര്‍ വരുന്നതിനോട് യോജിപ്പുള്ളവര്‍ കുറവാണ്. എന്നാല്‍ ജനപ്രീതി തരൂരിന് ഗുണം ചെയ്‌തേക്കും. അതേസമയം മനീഷ് തിവാരിയെ പഞ്ചാബിലെ അധ്യക്ഷനാക്കാനും ശ്രമം നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കും. അധീര്‍ ചൗധരിയുണ്ടെങ്കില്‍ പ്രതിപക്ഷ സഖ്യം സാധ്യമാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധനാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം മാറിയത് സ്വന്തം മണ്ഡലം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മമതയെ യുപിഎയിലേക്ക് കൊണ്ടുവരാനാണ് രാഹുലിന്റെ പ്ലാന്‍.

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ആവശ്യം. പ്രിയങ്ക നേരത്തെ സൂചിപ്പിച്ച കാര്യങ്ങളാണ് നേതാക്കളും ഉന്നയിക്കുന്നത്. സോണിയയും രാഹുല്‍ തന്നെ നയിക്കണമെന്നാണ് ആവശ്യം. എന്നാല്‍ അതുണ്ടാവില്ല. പക്ഷേ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരും. പക്ഷേ അത് യുപി തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവൂ. പാര്‍ലമെന്റില്‍ രാഹുല്‍ നയിച്ചാല്‍ അത് വലിയ ദൗര്‍ബല്യമായി കോണ്‍ഗ്രസിനും മാറാം. അതിലുപരി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ് വേണ്ടതെന്നാണ് രാഹുല്‍ കരുതുന്നത്.

പ്രിയങ്കയാണ് കോണ്‍ഗ്രസിലെ ട്രബിള്‍ഷൂട്ടര്‍ റോള്‍ ഏറ്റെടുത്തിരിക്കുന്നത്. സംഘടനാ ചുമതല രാഹുലും ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ ബദലിന് പരമാവധി പിന്തുണ തേടാന്‍ മമതയെ തന്നെ കൂട്ടുപിടിക്കുകയാണ് രാഹുല്‍. ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. നേരത്തെ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണവും രാഹുല്‍ വെട്ടിക്കുറച്ചിരുന്നു. ഇത് ബിജെപിക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കൂടിയാണ്. ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെതിരെയുള്ള തൃണമൂല്‍ ക്യാമ്പയിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനാണ് സാധ്യത.
Recommended Video

ഗവര്‍ണര്‍ക്കെതിരെയുള്ള നീക്കത്തെ അധീര്‍ ചൗധരി പിന്തുണച്ച് കഴിഞ്ഞു. ഇത് ടിഎംസി കോണ്‍ഗ്രസുമായി അടുപ്പിക്കുകയാണ്. ജി23 നേതാക്കളെ സഭയിലെത്തിച്ച് കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധി എളുപ്പത്തില്‍ അധ്യക്ഷനാവാനും സാധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിക്കുക എന്ന ഫോര്‍മുലയാണ് പ്രിയങ്ക രാഹുലിന് മുന്നോട്ട് വെച്ചത്. ഇത് അംഗീകരിക്കാതെ രാഹുലിന് നിര്‍വാഹമില്ലായിരുന്നു. യുപിയിലെ ബിജെപിയുടെ വന്‍ വിജയം രാഹുലിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഭിന്നിച്ചതാണ് ഇവിടെ ബിജെപി ജയിക്കാന്‍ കാരണം.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications