മമതക്ക് കോണ്‍ഗ്രസിന്റെ കൈ സഹായം: ഭബാനിപൂരില്‍ മമതയെ പിന്തുണച്ചേക്കും
ദില്ലി: രാജ്യം ഉറ്റ് നോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഭബാനിപൂരില്‍ നടക്കാന്‍ പോവുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്നു എന്നതിനാല്‍ തന്നെ ടിഎംസിയും അതുപോലെ തന്നെ ബിജെപിയും വലിയ പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മണ്ഡലത്തില്‍ ഉടനീളം നടത്തുന്നത്.
സെപ്റ്റംബർ 30-ന് ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി മമതാ ബാനർജിക്കായി ടിഎംസി പ്രവര്‍ത്തകര്‍ ഭബാനിപൂരില്‍ പ്രചരണം ആരംഭിക്കുകയായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് ഉള്‍പ്പടെ സജീവമായിട്ടുണ്ട്.

"ഭബാനിപൂർ നിജർ ഘോറർ മെയ്കെയ് ചായ്" (ഭബാനിപൂരിന് സ്വന്തം മകൾ വേണം) തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മണ്ഡലത്തിലെ കെട്ടിടങ്ങളുടെ ചുമരുകളിൽ മമതയ്ക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭബാനിപൂർ നിവാസികൂടിയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. 2011 മുതൽ കഴിഞ്ഞ രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചായിരുന്നു മമത മുഖ്യമന്ത്രിയായത്.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഏപ്രിൽ-മേയ് മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് നന്ദി ഗ്രാമില്‍ പരാജയപ്പെട്ടതിനെ തുടന്നാണ് മമതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി നവംബർ 5 നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഇതേ തുടര്‍ന്ന് മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി ഭബാനിപൂരില്‍ നിന്നും വിജയിച്ച സോവന്ദേബ് ചാത്തോപാധ്യായ എംഎല്‍എ പദവി ഒഴിയുകയായിരുന്നു. 2011 ലും സമാനമായ രീതിയില്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം മമത ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു.

അതേസമയം, ഭബാനിപൂരില്‍ മമതയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മമത ബാനർജിക്കെതിരെ ഭബാനിപ്പൂർ സീറ്റിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ തന്നെ സ്വീകരിക്കുമെന്നാണ് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗത്തിന് മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന അഭിപ്രായമുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം അടക്കം ഇതിന് എതിരാണ്. ദേശീയ തലത്തില്‍ രൂപപ്പെട്ട് വരുന്ന വിശാല പ്രതിപക്ഷ സഖ്യത്തില്‍ ഏറ്റവും പ്രധാനം മമത-കോണ്‍ഗ്രസ് സഖ്യമാണ്. അതിന് വിഘാതമാവുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവരുതെന്ന നിര്‍ദേശം ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം രൂപീകരിച്ചായിരുന്നു കോണ്‍ഗ്രസ് മത്സരം. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സഖ്യത്തിന് സാധിച്ചില്ല. ഇതോടെ സഖ്യം വേര്‍പിരിയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ലെങ്കിലും ഭബാനിപൂരില്‍ ബിജെപിയും സിപിഎമ്മും മമതയ്ക്ക് എതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആലോചിക്കുന്നത്.

അതേസമയം, ഭബാനിപൂരില്‍ മമത മികച്ച വിജയം നേടുമെന്നാണ് ടിഎംസി പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. "ദീദി ഭബാനിപൂർ സീറ്റിൽ തിരിച്ചെത്തുമെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അവൾ വളർന്ന പ്രദേശമാണിത്. അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറയാണ് ഈ മണ്ഡലം, ആ മണ്ഡലം അവരെ കൈവിടില്ല,"- മണ്ഡലത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ടിഎംസി നേതാവ് പറഞ്ഞു

ഞങ്ങളെ സംബന്ധിച്ചിടത്തോളം വിജയമല്ല വെല്ലുവിളി കാരണം അതിൽ ആത്മവിശ്വാസമുണ്ട്. റെക്കോർഡ് മാർജിനിൽ ദീദിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ബിജെപിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ അതിന്റെ വ്യക്തമായ ഉദാഹരണമാണ് എംഎഎല്‍ മാര്‍ ഉള്‍പ്പടേയുള്ള ഇപ്പോള്‍ അവരെ കൈവിടുന്നത് കാണാന്‍ കഴിയുമെന്നും ടിഎംസി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications